കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റേഷന്‍കാര്‍ഡ് വിഭചിച്ചു പുതിയത് അനുവദിക്കാനുള്ള നടപടികളില്ല; റേഷൻ കാർഡ് അപേക്ഷ ചടങ്ങിൽ ഒതുങ്ങുന്നു

  • By Sreejith Kk
Google Oneindia Malayalam News

വടകര: പുതിയ റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ സ്വീകരിക്കല്‍ ചടങ്ങിൽ ഒതുങ്ങുന്നു . നിലവിലുള്ള റേഷന്‍ കാര്‍ഡ് വിഭചിച്ചു പുതിയത് അനുവദിക്കാനുള്ള നടപടികള്‍ തുടങ്ങാത്തതാണ് ഇതിന് കാരണമായത്. ഫെബ്രുവരി 15 മുതല്‍ പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതാകട്ടെ നേരത്തെ ഫോട്ടോ എടുക്കാന്‍ വിട്ടുപോയവര്‍ക്കും, നിലവില്‍ ഒരിടത്തും റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും മാത്രമാണ് കാര്‍ഡ് അനുവദിക്കാന്‍ സിവില്‍സപ്ലൈസ്‌ അധികൃതര്‍ തീരുമാനിച്ചത്. കഴിഞ്ഞ 3 വര്‍ഷത്തില്‍ അധികമായി പുതിയ കാര്‍ഡിനായി അപേക്ഷ സ്വീകരിക്കല്‍ നിലച്ചിട്ട്.

കാസര്‍ക്കോട് താലൂക്കില്‍ പുതുക്കിയ റേഷന്‍ കാര്‍ഡ് വിതരണംകാസര്‍ക്കോട് താലൂക്കില്‍ പുതുക്കിയ റേഷന്‍ കാര്‍ഡ് വിതരണം

കാര്‍ഡുകള്‍ വിഭജിച്ച്‌ പുതിയ കാര്‍ഡുകള്‍ ഉണ്ടാക്കാന്‍ കഴിയാത്തത് മൂലം നേരിടുന്ന ദുരിതം ഏറെയാണ്‌. പുതുതായി കുട്ടികളെ കാര്‍ഡില്‍ ചേര്‍ക്കാന്‍ കഴിയാത്തതും പ്രയാസം സൃഷ്ടിച്ചിരിക്കയാണ്. പുതിയ കാഡിനുള്ള വെറും അപേക്ഷ കൊടുക്കല്‍ മാത്രമാണ് സപ്ലൈഓഫീസും, അക്ഷയ വഴിയും നടക്കുന്നത്. എന്നാല്‍ ഇത് പൂരിപ്പിച്ചു വാങ്ങല്‍ തുടങ്ങിയിട്ടില്ല. കാര്‍ഡ് വിതരണ പ്രക്രിയ തുടങ്ങി റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ മാസങ്ങള്‍ തന്നെ എടുത്തേക്കുമെന്നാണ് കരുതുന്നത്. റേഷന്‍ കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ജോലികളുടെ പേരില്‍ കാര്‍ഡുമായി ബന്ധപ്പെട്ട മറ്റെല്ലാ തുടര്‍ നടപടികളും നിര്‍ത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്.

ration

സ്വന്തമായി വീട് പണിത് പഴയ റേഷൻ കാർഡിൽ നിന്നും പേര് മാറ്റി പുതിയ കാർഡ് ലഭിക്കാത്തതു കാരണം റേഷൻ കാർഡ് ആവശ്യമായി വരുന്ന കാര്യങ്ങൾക്ക് വീട്ടു നമ്പർ ഇല്ലാത്ത കാർഡ് ഹാജരാക്കേണ്ടി വരുന്നത് പല കാർഡ് ഉടമകളും പ്രയാസം അനുഭവിക്കുകയാണ്.

ഷുഹൈബിനെ കൊലപ്പെടുത്തിയവരെ സിപിഎം പുറത്താക്കും! കണ്ണൂർ നേതൃത്വത്തിന് കർശന നിർദേശം...ഷുഹൈബിനെ കൊലപ്പെടുത്തിയവരെ സിപിഎം പുറത്താക്കും! കണ്ണൂർ നേതൃത്വത്തിന് കർശന നിർദേശം...

കമൽ മധ്യത്തിലാശാൻ.... ലക്ഷ്യം മുഖ്യമന്ത്രിക്കസേര!!കമൽ മധ്യത്തിലാശാൻ.... ലക്ഷ്യം മുഖ്യമന്ത്രിക്കസേര!!

ഷുഹൈബിനെ കൊന്നത് മാരക ആയുധം ഉപയോഗിച്ച്? അസ്ഥികള്‍ തകരും, തുന്നിക്കെട്ടാനുമാകില്ലഷുഹൈബിനെ കൊന്നത് മാരക ആയുധം ഉപയോഗിച്ച്? അസ്ഥികള്‍ തകരും, തുന്നിക്കെട്ടാനുമാകില്ല

English summary
No new ration card allowed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X