ആലപ്പുഴയില്‍ നിപ്പയില്ല: കോഴിക്കോട്ടെ ആശുപത്രികള്‍ക്ക് മുന്നറിയിപ്പ്,ചികിത്സ നിഷേധിക്കാനാവില്ലെന്ന്
കോഴിക്കോട്: ആലപ്പുഴ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗിക്ക് നിപ്പാ വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന പരിഭ്രാന്തി ജനങ്ങളില്‍ നിലനില്‍ക്കുന്നതായി മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ടതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ ആര് എല്‍ സരിത. മെയ് മാസം അദ്ദേഹം കോഴിക്കോട് സന്ദര്‍ശിച്ചിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും നിപ്പാ രോഗബാധിതരുമായി യാതൊരു വിധ സമ്പര്‍ക്കവും ഉണ്ടായിട്ടില്ല. പ്രാഥമിക പരിശോധനയില്‍ അദ്ദേഹത്തിന് നിപ്പാ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. എങ്കിലും അദ്ദേഹത്തെ വൈറല്‍ പഠനത്തിന് വിധേയമാക്കുകയും നിപ്പയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ഡോ. ആര് എല്‍ സരിത അറിയിച്ചു.

Recommended Video

കോഴിക്കോട് ജില്ലയില്‍ നിപ്പാ രോഗം സ്ഥിരീകരിച്ച് മരണം സംഭവിച്ച പ്രദേശത്തുള്ളവര്‍ പനിയും മറ്റു അസുഖങ്ങളുമായി ചികിത്സക്കെത്തുമ്പോള് അവര്‍ക്ക് ആശുപത്രികള്‍ ഒരുകാരണവശാലും ചികിത്സ നിഷേധിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. നിപ്പാ രോഗത്തെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും വ്യാപകമായ ബോധവല്‍ക്കരണ പരിപാടികളാണ് നടത്തുന്നത്. നിപ്പാ രോഗം സ്ഥിരീകരിച്ചവരുമായും മരിച്ചവരുമായും രോഗലക്ഷണങ്ങളുണ്ടായ സമയത്ത് അടുത്തിടപഴകിയവര്‍ക്ക് മാത്രമേ രോഗബാധയുണ്ടായിട്ടുള്ളൂ. എന്നിരിക്കെ ഇത്തരം തെറ്റായ നടപടികള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും ജയശ്രീ അറിയിച്ചു.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications