കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴയില്‍ നിപ്പയില്ല: കോഴിക്കോട്ടെ ആശുപത്രികള്‍ക്ക് മുന്നറിയിപ്പ്,ചികിത്സ നിഷേധിക്കാനാവില്ലെന്ന്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ആലപ്പുഴ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗിക്ക് നിപ്പാ വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന പരിഭ്രാന്തി ജനങ്ങളില്‍ നിലനില്‍ക്കുന്നതായി മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ടതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ ആര്‍ എല്‍ സരിത. മെയ് മാസം അദ്ദേഹം കോഴിക്കോട് സന്ദര്‍ശിച്ചിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും നിപ്പാ രോഗബാധിതരുമായി യാതൊരു വിധ സമ്പര്‍ക്കവും ഉണ്ടായിട്ടില്ല. പ്രാഥമിക പരിശോധനയില്‍ അദ്ദേഹത്തിന് നിപ്പാ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. എങ്കിലും അദ്ദേഹത്തെ വൈറല്‍ പഠനത്തിന് വിധേയമാക്കുകയും നിപ്പയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ഡോ. ആര്‍ എല്‍ സരിത അറിയിച്ചു.

districtcollector

Recommended Video

cmsvideo
നിപ വരാതിരിക്കാൻ ഈ കാര്യങ്ങൾ സൂക്ഷിക്കുക | Oneindia Malayalam

കോഴിക്കോട് ജില്ലയില്‍ നിപ്പാ രോഗം സ്ഥിരീകരിച്ച് മരണം സംഭവിച്ച പ്രദേശത്തുള്ളവര്‍ പനിയും മറ്റു അസുഖങ്ങളുമായി ചികിത്സക്കെത്തുമ്പോള്‍ അവര്‍ക്ക് ആശുപത്രികള്‍ ഒരുകാരണവശാലും ചികിത്സ നിഷേധിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. നിപ്പാ രോഗത്തെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും വ്യാപകമായ ബോധവല്‍ക്കരണ പരിപാടികളാണ് നടത്തുന്നത്. നിപ്പാ രോഗം സ്ഥിരീകരിച്ചവരുമായും മരിച്ചവരുമായും രോഗലക്ഷണങ്ങളുണ്ടായ സമയത്ത് അടുത്തിടപഴകിയവര്‍ക്ക് മാത്രമേ രോഗബാധയുണ്ടായിട്ടുള്ളൂ. എന്നിരിക്കെ ഇത്തരം തെറ്റായ നടപടികള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും ജയശ്രീ അറിയിച്ചു.

English summary
Doctors certify no nippah cases reported from Alappuzha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X