റിമ പറഞ്ഞത് കളവ്? അവസരം നൽകിയിട്ടും ആരും നടിയുടെ കാര്യം ഉന്നയിച്ചില്ലെന്ന് ഇന്നസെന്റ്!!
നടിക്കെതിരായ ആക്രമണവും പുതിയ വെളിപ്പെടുത്തലും ഉൾപ്പെടെയുള്ള കാര്യങ്ങൾ ജനറൽ ബോഡിയിൽ ഉന്നയിച്ചെന്നു എന്നാൽ ഇക്കാര്യം ചർച്ചയായില്ലെന്നും വനിത സംഘടന അംഗം കൂടിയായ റിമ കല്ലിങ്കൾ നേരത്തെ പറഞ്ഞിരുന്നു.
കൊച്ചി: താര സംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ നടിയുടെ വിഷയം ചർച്ച ചെയ്തില്ലെന്ന് വ്യക്തമാക്കി പ്രസിഡൻറ് ഇന്നസെന്റ്. സമയം നൽകിയിട്ടും ആരും വിഷയം ഉന്നയിച്ചില്ലെന്നാണ് ഇന്നസെന്റ് പറഞ്ഞത്. ആർക്കും എന്തും ചോദിക്കാമെന്ന് താൻ പറഞ്ഞിട്ടും ഈ വിഷയത്തിൽ ആരും ഒന്നും ചോദിച്ചില്ലെന്ന് ഗണേഷ് കുമാറും പറഞ്ഞു. ജനറൽ ബോഡി യോഗത്തിനു ശേഷം നടന്ന വാർത്ത സമ്മേളനത്തിലാണ് ഇന്നസെന്റ് ഇക്കാര്യം വ്യക്തമാക്കിയത്.
നടിക്കെതിരായ ആക്രമണവും പുതിയ വെളിപ്പെടുത്തലും ഉൾപ്പെടെയുള്ള കാര്യങ്ങൾ ജനറൽ ബോഡിയിൽ ഉന്നയിച്ചെന്നു എന്നാൽ ഇക്കാര്യം ചർച്ചയായില്ലെന്നും വനിത സംഘടന അംഗം കൂടിയായ റിമ കല്ലിങ്കൾ നേരത്തെ പറഞ്ഞിരുന്നു. ഇത് തള്ളിയാണ് ഇന്നസെന്റ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ജനറൽ ബോഡി യോഗത്തിനു ശേഷം പുറത്തേക്ക് വന്ന റിമയും രമ്യയും ഉടൻ തന്നെ പോവുകയായിരുന്നു. യോഗത്തിലെ ചർച്ചയെ കുറിച്ച് ഇവർ കൂടുതലൊന്നും പ്രതികരിച്ചില്ല. സംഘടനയിലെ പ്രമുഖയായ മഞ്ജു വാര്യരും ആക്രമിക്കപ്പെട്ട നടിയും യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഇന്നസെന്റ് ഉൾപ്പെടെ പലരും ഒഴിഞ്ഞുമാറുകയായിരുന്നു. വാർത്ത സമ്മേളനത്തിൽ പ്രമുഖ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും നിശബ്ദരായിരുന്നത് ശ്രദ്ധേയമായി. മാധ്യമ പ്രവർത്തകരുടെ ചോദ്യം നേരിട്ട ഗണേഷ് , മുകേഷ് എന്നിവർ മാധ്യമ പ്രവർത്തകരോട് കയർത്തു സംസാരിച്ചു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications