താക്കീത് ചെയ്യാന്‍ ആര്‍ക്കുമാകില്ലെന്ന് വെല്ലുവിളിച്ച് പിസി ജോര്‍ജ്ജ്
തിരുവനന്തപുരം: യുഡിഎഫിന് പിസി ജോര്‍ജ്ജിന്റെ വക വെല്ലുവിളി. തന്നെ അങ്ങനെ ആര്‍ക്കും താക്കീത് ചെയ്യാന്‍ ആകില്ലെന്നാണ് പിസി ജോര്‍ജ്ജ് പറഞ്ഞത്.
ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ കേരള കോണ്‍ഗ്രസ് എമ്മിനും യുഡിഎഫിനും ദോഷകരമായി എന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ജോര്‍ജ്ജിനെ ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗം താക്കീത് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അതുകൊണ്ട് ഒരു പേടിയും ഇല്ല. ആരേയും പേടിച്ചിട്ടല്ല താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും പിസി ജോര്‍ജ്ജ് തുറന്നടിച്ചു. മുന്നണിയിലേയും പാര്‍ട്ടിയിലേയും ഭീഷണികളൊന്നും തന്റെ മുന്നില്‍ വിലപ്പോവില്ലെന്ന സൂചനയാണ് പിസി ജോര്‍ജ്ജ് നല്‍കുന്നത്.

കേരള കോണ്‍ഗ്രസ് ബി നേതാവ് ആര് ബാലകൃഷ്ണപിള്ളക്കും സര്‍ക്കാര്‍ ചീഫ് വിപ് പിസി ജോര്‍ജ്ജിനും എതിരെ യുഡിഎഫ് നടപടിയെടുത്തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ സമയം രണ്ട് പേരേയും എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നതിന് സമാനമായ പ്രതികരണമാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വിഎസ് അച്യുതാന്ദനും നടത്തിയിരിക്കുന്നത്.
പിസി ജോര്‍ജ്ജിന്റെ ഇപ്പോഴത്തെ പ്രതികരണം കേരള കോണ്‍ഗ്രസിനെ കൂടുതല്‍ ചൊടിപ്പിച്ചിരിക്കുകയാണ്. ജോര്‍ജ്ജിന്റെ പ്രസ്താവന പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നാണ് ആന്റണി രാജു എംഎല്‍എ പറയുന്നത്.
മാണിയോട് ഉടക്കി നിന്നിരുന്ന ജോസഫ് വിഭാഗത്തെ കൂടെ കൂട്ടി പാര്‍ട്ടി പിടിക്കാനുള്ള പദ്ധതിയിലായിരുന്നു പിസി ജോര്‍ജ്ജ്. എന്നാല്‍ ഒടുവില്‍ മാണിയും ജോസഫും ഒന്നിക്കുകയും ജോര്‍ജ്ജ് മാറ്റി നിര്‍ത്തപ്പെടുകയും ചെയ്തു.
-
വികസനവഞ്ചി തിരുനക്കരയിൽ തന്നെ! കോട്ടയത്ത് ജനകീയതയും വികസനവാദവും ഏറ്റുമുട്ടുമ്പോൾ... -
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
കേരളം പോളിംഗ് ബൂത്തിലേക്ക്; നാളെ കൊട്ടിക്കലാശം! വോട്ടുറപ്പിക്കാൻ തീപാറുന്ന പോരാട്ടം -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ്












Click it and Unblock the Notifications