മാണിയോട് ദേഷ്യമില്ല;പക്ഷേ വായടക്കില്ല:ജോര്‍ജ്ജ്
കായംകുളം: തന്നെ രൂക്ഷമായി വിമര്‍ശിച്ച പാര്‍ട്ടി ചെയര്‍മാര്‍ കെഎം മാണിയോട് ദേഷ്യമൊന്നും ഇല്ലെന്ന് കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാനും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പിസി ജോര്‍ജ്ജ്. എന്നാല്‍ തന്റെ വായടക്കാന്‍ കഴിയില്ലെന്നും ജോര്‍ജ്ജ് കായംകുളത്ത് പറഞ്ഞു.താന്‍ പരസ്യമായി പറയുന്നത് പലരും രഹസ്യമായി ചെയ്യുന്നുണ്ടെന്നും ജോര്‍ജ്ജ് പറഞ്ഞു.

എന്ത് തന്നെ വന്നാലും താന്‍ കേരള കോണ്‍ഗ്രസ് എം പിളര്‍ത്തിലല്ല. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും അങ്ങനെ ചെയ്യില്ല. പുറത്താക്കുകയാണെങ്കില്‍ അത് സന്തോഷമാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഏറെ ജനോപകരമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷേ അതൊന്നും ജനങ്ങളിലേക്ക് എത്തുന്നില്ല എന്നതാണ് പ്രശ്‌നമെന്നും ജോര്‍ജ്ജ് പറഞ്ഞു.
കോണ്‍ഗ്രസ്സിന് നല്ല ഉപദേശവും ഉണ്ട് പിസി ജോര്‍ജ്ജ് വക. സോഷ്യല്‍ മീഡിയയില്‍ നരേന്ദ്ര മോഡി ശക്തമായ പ്രചാരണം നടത്തുന്നുണ്ട്. രാഹുല്‍ ഗാന്ധി ഇത് ഉള്‍ക്കള്ളണം എന്നാണ് ജോര്‍ജ്ജിന്റെ ഉപദേശം. ശക്തരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്ത് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കണമെന്നും ജോര്‍ജ്ജ് ഉപദേശിക്കുന്നുണ്ട്.
തന്റെ പാര്‍ട്ടിക്കാരനായ പിടി തോമസ് നല്ല നേതാവാണ്. പക്ഷേ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനം നിരാശരാണെന്നും ജോര്‍ജ്ജ് പറഞ്ഞു












Click it and Unblock the Notifications