ദിലീപിന് അല്ലാതെ വേറെ ആര്‍ക്കും ആ കുട്ടിയോട് ഇത്രയും വൈരാഗ്യം ഇല്ല. അത് മഞ്ജുവിനറിയാം
നടി ആക്രമിക്കപ്പെട്ട കേസില്‍ ചിന്തിക്കാന്‍ പോലുമാകാത്ത ക്രൂരകൃത്യമാണ് ആ പെണ്‍കുട്ടി നേരിട്ടതെന്നും അത് ചെയ്യിച്ചവര്‍ പകല്‍വെളിച്ചം പോലെ അന്തരീക്ഷത്തില്‍ ഉണ്ടെന്നും
മുന്‍ എസ്പി ജോര്‍ജ് ജോസഫ്. പ്രൈം വിറ്റ്‌നസ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൃത്യം ചെയ്യിച്ചത് ആരാണെന്ന് മഞ്ജുവിന് അറിയാം. മഞ്ജു തന്റെ മൊഴിയില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോക്കം പോയിട്ടില്ല. സത്യം അധികകാലം ആര്‍ക്കും മൂടിവെക്കാന്‍ പറ്റില്ല. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ മനസാക്ഷിയുള്ള എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നീതി ലഭിക്കില്ലെന്ന് ആ പെണ്‍കുട്ടിക്ക് അറിയാം. കാരണം എതിര്‍ ചേരിയില്‍ നില്‍ക്കുന്നത് മലയാള സിനിമാ ലോകത്ത് സമ്പത്തും സ്വാധീനവുമുള്ള ആളാണ്. അയാളുടെ സമ്പത്തിലാണ് എല്ലാവരും മതി മറക്കുന്നത്. അയാള്‍ക്കെതിരെ ഏത് രീതിയില്‍ പോയാലും നീതി ലഭിക്കില്ല എന്ന് ആ പെണ്‍കുട്ടിക്ക് അറിയാം. മഞ്ജു വാര്യര്‍ക്കും അറിയാം, പെണ്‍കുട്ടിയുമായി അടുത്ത നില്‍ക്കുന്നവര്‍ക്കെല്ലാം അറിയാം.
ഈ ക്രൂരകൃത്യം ചെയ്തത് ആരാണന്ന് തീര്‍ച്ചയായിട്ടും മഞ്ജു വാര്യര്‍ക്ക് അറിയാം. ചിന്തിക്കാന്‍ പോലുമാകാത്ത ക്രൂരകൃത്യമാണ് ആ പെണ്‍കുട്ടി നേരിട്ടത്. അത് ചെയ്യിച്ചതാരാണെന്ന് പകല്‍വെളിച്ചം പോലെ അന്തരീക്ഷത്തില്‍ ഉണ്ട്. കാരണം വേറെ ആര്‍ക്കും ആ കുട്ടിയോട് ഇത്രയും വൈരാഗ്യം ഇല്ല. അത് മഞ്ജു വാര്യര്‍ക്കറിയാം.

മഞ്ജു അവരുടെ മൊഴിയില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോക്കം പോയിട്ടില്ല. കൂടുതല്‍ ശക്തമായി നിലകൊള്ളുകയാണുണ്ടായത്. സത്യം അധികകാലം ആര്‍ക്കും മൂടിവെക്കാന്‍ പറ്റത്തില്ല. ഈ രീതിയിലുള്ള ക്രൂരമായ പെരുമാറ്റങ്ങള്‍ ചെയ്യാന്‍ മലയാള സിനിമയില്‍ വേറെ ആരും മുതിരും എന്നു തോന്നുന്നില്ല. പ്രതികാരത്തോടെ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുക്കാനുള്ള വക്രതയുള്ളയാളാണ് പ്രതിസ്ഥാനത്തുള്ളത്. പൊലീസ് അതു കണ്ടെത്തി. വളരെ നന്നായിട്ടാണ് പ്രോസിക്യൂഷന്‍ ഈ കേസില്‍ തെളിവുകള്‍ നിരത്തിയത്. എന്നാല്‍ അയാളിലേക്കുള്ള തെളിവുകള്‍ എല്ലാം കോടതി തള്ളിക്കളഞ്ഞു.
എനിക്ക് കോടതിയില്‍ വിശ്വാസമില്ലെന്ന് അതിജീവിത 2020 മുതല്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതു ശരിയാണെന്ന് എല്ലാവര്‍ക്കും ഇപ്പോള്‍ മനസിലായി. പൊലീസിന്റെ വിദഗ്ധമായ കണ്ടെത്തലുകള്‍ എല്ലാം കോടതി നിഷ്‌കരണം തള്ളിക്കളഞ്ഞു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മാത്രമാണ് ഇനി പ്രതീക്ഷ.
കുറ്റവാളികള്‍ക്ക് ഏറ്റവും മിനിമം ശിക്ഷയാണ് നല്‍കിയത്. ചെയ്ത പ്രവര്‍ത്തി നോക്കിയാല്‍ അവര്‍ക്ക് ജീവപര്യന്തം നല്‍കണം. അവരെ കൊല്ലാഞ്ഞത് ഭാഗ്യം. എതിര്‍ത്തിരുന്നെങ്കില്‍ ആ പെണ്‍കുട്ടിയെ കൊന്നു കളഞ്ഞേനെ. ആ കേസിന്റെ വഴിത്താരയില്‍ മുഴുവന്‍ സഞ്ചരിച്ചവര്‍ ദിലീപിനെ ശിക്ഷിക്കുമെന്നാണ് കരുതിയത്. ദിലീപിനെ വെറുതെ വിടുമെന്ന് ആരും പ്രതീക്ഷിച്ചില്ല. അത് കോടതിയുടെ അന്തിമ തീര്‍പ്പാകാമെന്നും അതില്‍ അഭിപ്രായം പറയാനാകില്ലെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു.












Click it and Unblock the Notifications