Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദർശം പറയുന്ന കമ്മികൾക്കു പോലും നായനാരുടെ കാർ വേണ്ട!! ലേലം വച്ചപ്പോൾ ഏറ്റെടുക്കാൻ ആളില്ല!!

മൂന്നാം തവണ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് നായനാർ ഈ കാർ ഉപയോഗിച്ചിരുന്നത്. അംബാസിഡറായിരുന്നു നായനാരുടെ ഇഷ്ടവാഹനം.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഇകെ നായനാരുടെ കാർ ഏറ്റെടുക്കാൻ ആളില്ല. നായനാർ ഉപയോഗിച്ചിരുന്ന മെഴ്സിഡസ് ബെൻസ് 1998 മോഡൽ ഏറ്റെടുക്കാനാണ് ആളില്ലാത്തത്. ഈ വർഷം ജനുവരിയിലാണ് കാർ ലേലത്തിന് വച്ചത്. എന്നാൽ കാർ ഏറ്റെടുക്കാൻ ഇതുവരെ ആരും വന്നിട്ടില്ല.

2012ൽ കാറിന് ചില അറ്റകുറ്റപ്പണികൾ വേണ്ടി വന്നു. അഞ്ച് ലക്ഷം രൂപ ഇതിന് ചിലവാകുമായിരുന്നു. ഇതിനെ തുടർന്നാണ് കാർ‌ ലേലത്തിനു വയ്ക്കാൻ ടൂറിസം വകുപ്പ് തീരുമാനിച്ചത്. രണ്ട് ലക്ഷം രൂപയ്ക്കാണ് കാർ ലേലത്തിനു വച്ചിരിക്കുന്നത്. കാർ ഏറ്റെടുക്കാൻ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ടൂറിസം വകുപ്പ്.

ek nayanar

മൂന്നാം തവണ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് നായനാർ ഈ കാർ ഉപയോഗിച്ചിരുന്നത്. അംബാസിഡറായിരുന്നു നായനാരുടെ ഇഷ്ടവാഹനം. എന്നാൽ ഹൃദയ സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടായതോടെയാണ് നായനാർ ബെൻസ് ഉപയോഗിച്ച് തുടങ്ങിയത്. മുഖ്യമന്ത്രി ആഡംബര കാർ ഉപയോഗിച്ച് അന്ന് വിവാദമായിരുന്നു.

2001ൽ കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ വിഐപികൾക്കു വേണ്ടി ഈ കാർ മാറ്റി വച്ചിരുന്നു. 2006 വരെ ഈ കാർ തലസ്ഥാനത്ത് ഉണ്ടായിരുന്നു. ഗവർണർമാരരും കേന്ദ്രമന്ത്രിമാരും കേരളം സന്ദർശിക്കുമ്പോഴും ഇത് ഉപയോഗിച്ചിരുന്നു. 2007ൽ കാർ ആലുവ ടൂറിസം ഗസ്റ്റ് ഹൗസിൽ എത്തിച്ചു. അന്നു മ‌ുതൽ ഇവിടെയാണ് ഈ കാർ ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+