• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡബ്ല്യുസിസിയുടെ ഭാഗമാവാന്‍ എന്നെ ആരും സമീപിച്ചിട്ടില്ല: എനിക്ക് ആരോടും എതിർപ്പില്ലെന്നും മൈഥിലി

Google Oneindia Malayalam News

കൊച്ചി: താരസംഘടനകളിൽ അമ്മയിൽ മാത്രമേ വിശ്വസിക്കുന്നുള്ളുവെന്ന് പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് നടി മൈഥിലി. അങ്ങനെയൊരു നിലപാട് എടുക്കുന്നു എന്നുള്ളതിന്റ അർത്ഥം മറ്റ് സംഘടനകള്‍ക്ക് എതിരാണ് എന്നല്ല. സ്ത്രീസംഘടനകളെയൊന്നും ഞാന്‍ എതിർക്കാറില്ല. അത് അവരുടെ കൂട്ടായ്മയാണ്. അതിന്റെ ഭാഗമായി ആരും എന്നെ സമീപിച്ചിട്ടില്ലെന്ന് ഡബ്ല്യു സി സിയെ സൂചിപ്പിച്ചുകൊണ്ട് മൈഥിലി പറയുന്നു. മനോരമ ഓണ്‍ലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

അമ്മ എന്ന സംഘടനെയെക്കുറിച്ച് സംസാരിച്ചത്

അമ്മ എന്ന സംഘടനെയെക്കുറിച്ച് സംസാരിച്ചത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. എന്തെങ്കിലുമൊരു പ്രശ്നമുണ്ടായാൽ ഓരോരുത്തരും അത് നേരിടുക തന്നെ വേണം. അതു മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളു. പൊതുവെ സൈലന്റ് ആയിട്ടുള്ളൊരു വ്യക്തിയാണ് ഞാന്‍, എനിക്ക് പറയാനുള്ള കാര്യങ്ങൾ ഞാൻ പറയും. പക്ഷേ അതിനുള്ള ഒരു പ്ലാറ്റ്ഫോം കിട്ടിയെങ്കിൽ മാത്രമേ ഞാനത് പറയുകയുള്ളുവെന്നും താരം വ്യക്തമാക്കുന്നു.

വെറുതെ ഇരുന്ന് തെറി പറയുന്നത് കാണാന്‍ എനിക്കും ഇഷ്ടമല്ല; മെരുക്കാന്‍ ഞാന്‍ പശുവാണോ: ശ്രീനാഥ് ഭാസിവെറുതെ ഇരുന്ന് തെറി പറയുന്നത് കാണാന്‍ എനിക്കും ഇഷ്ടമല്ല; മെരുക്കാന്‍ ഞാന്‍ പശുവാണോ: ശ്രീനാഥ് ഭാസി

സിനിമയില്‍ സിനിമയിൽ സ്ത്രീ-പുരുഷ സമത്വം

സിനിമയില്‍ സിനിമയിൽ സ്ത്രീ-പുരുഷ സമത്വം ഉള്ളതായി വിശ്വസിക്കുന്നില്ല. അങ്ങനെയൊരു സമത്വം ഈ മേഖലയില്‍ ഉണ്ടായിരുന്നെങ്കില്‍ നടന്മാരുടെയും നടിമാരുടെയും പ്രതിഫലത്തിന്റെ കാര്യത്തിൽ ഇത്രയേറെ വ്യത്യാസം ഉണ്ടാകില്ലല്ലോ. ഒരു നടന്‍ വാങ്ങിക്കുന്ന പ്രതിഫലം മലയാള സിനിമയിലെ ഒരു നടിക്ക് കിട്ടാറില്ല.

പ്രതിഫലത്തിന്റെ കാര്യത്തിൽ തുല്യത വേണമെന്ന്

പ്രതിഫലത്തിന്റെ കാര്യത്തിൽ തുല്യത വേണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നതാണ്. മലയാളത്തിന് പുറത്ത് മറ്റു ഭാഷാ ചിത്രങ്ങളിൽ നടിമാർക്ക് വലിയ മൂല്യം കൽപിക്കപ്പെടുന്നുണ്ട്. എന്നാല്‍ കേരളത്തിലെ സിനിമാ രംഗത്തേക്ക് വരുമ്പോള്‍ ഇവിടെ വനിതാ താരങ്ങൾക്ക് അത്തരമൊരു വിലയോ പരിഗണനയോ കിട്ടാറില്ലെന്നും മൈഥിലി ചോദ്യങ്ങള്‍ക്ക് മറുപടിയായി വ്യക്തമാക്കുന്നു.

മൂന്ന് മാസം കൊണ്ട് മലയാളിക്ക് നഷ്ടം 780 കോടി; കാരണം 'തീറ്റ' തന്നെ, അരികൊണ്ടുപോയ കോടികള്‍മൂന്ന് മാസം കൊണ്ട് മലയാളിക്ക് നഷ്ടം 780 കോടി; കാരണം 'തീറ്റ' തന്നെ, അരികൊണ്ടുപോയ കോടികള്‍

തുടക്കത്തിലെ അഭിനയ മികവ് എനിക്ക്

തുടക്കത്തിലെ അഭിനയ മികവ് എനിക്ക് പിന്നീടുള്ള ചിത്രങ്ങളില്‍ തുടരാനായില്ല എന്നുള്ളത് പല മാധ്യമങ്ങളും എഴുതിപ്പിടിപ്പിച്ച കാര്യമായിട്ടാണ് തോന്നിയിട്ടുള്ളത്. വിജയ പരാജയങ്ങള്‍ എന്നുള്ള സർവസാധാരണമായ കാര്യമാണ്. സാമ്പത്തികമായി മെച്ചമുണ്ടാകുന്ന ചിത്രങ്ങള്‍ നല്ലതാകണമെന്നോ സാമ്പത്തികമായി പരാജയപ്പെടുന്ന ചിത്രങ്ങൾ മോശമാകണോ എന്നില്ല. കഥപറയുമ്പോള്‍ നല്ല ചിത്രമാണെന്ന് തോന്നുന്നവ പിന്നീട് അങ്ങനെയല്ലാതെ വരും. ആദ്യം ചിത്രം മുതലിങ്ങിട്ട് എടുത്ത് നോക്കുമ്പോള്‍ എന്റെ പ്രൊഫൈല്‍ ഉയർന്ന് തന്നെയാണ് നില്‍ക്കുന്നത്.

അങ്ങനെ ഉപയോഗപ്പെടുത്താന്‍ എനിക്ക് അറിയില്ല


സിനിമയില്‍ ഒരുപാട് സുഹൃത്തുക്കളുണ്ട്. എന്നാല്‍ അവസരത്തിനായി ആരേയും ഉപയോഗപ്പെടുത്തിയിട്ടില്ല. അങ്ങനെ ഉപയോഗപ്പെടുത്താന്‍ എനിക്ക് അറിയില്ല. ആരില്‍ നിന്നും ഒന്നും പ്രതീക്ഷിച്ചിട്ടല്ല ഞാന്‍ എന്റെ ബന്ധങ്ങളെ സംരക്ഷിക്കുന്നത്. സൗഹൃദങ്ങൾ സംരക്ഷിക്കുകയെന്നതാണ് വലിയ കാര്യം. എല്ലാവർക്കും സൗഹൃദങ്ങൾ ഉണ്ടാകും.

സുരേന്ദ്രന്‍ തെറിക്കുമോ? നദ്ദ ഇന്ന് കേരളത്തിലെത്തും, കേരളത്തില്‍ വളരാനെന്ത് ചെയ്യണം, ആലോചനസുരേന്ദ്രന്‍ തെറിക്കുമോ? നദ്ദ ഇന്ന് കേരളത്തിലെത്തും, കേരളത്തില്‍ വളരാനെന്ത് ചെയ്യണം, ആലോചന

സൗഹൃദങ്ങളെ ജീവിതകാലം മുഴുവൻ

എന്നാല്‍ അത് നിലനിർത്താന്‍ എല്ലാവർക്കും സാധിക്കണമെന്നില്ല . സൗഹൃദങ്ങളെ ജീവിതകാലം മുഴുവൻ നിലനിർത്തണമെന്നാണ് ‍ഞാൻ ആഗ്രഹിക്കുന്നത്. എന്റെ എല്ലാ സുഹൃത്തുക്കളോടും എനിക്കെന്നും സ്നേഹവും ബഹുമാനവും മാത്രമാണ്. അവർ ഏത് പ്രതിസന്ധിയിലും എന്നോടൊപ്പം നില്‍ക്കുന്നവരാണെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നടി മൈഥിലി കൂട്ടിച്ചേർക്കുന്നു.

English summary
No one has approached me to be a part of WCC: I have no objection to anyone, says Maithili
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X