കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നോ എന്നാല്‍ നോ തന്നെ'; അനുവാദമില്ലാതെ ഒരു സ്ത്രീയുടേയും ദേഹത്ത് തൊടരുതെന്ന് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: സമ്മതമില്ലാതെ ഒരു പെണ്‍കുട്ടിയുടേയോ സ്ത്രീയുടേയോ ദേഹത്ത് തൊടാന്‍ പാടില്ല എന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട് എന്ന് ഹൈക്കോടതി. നല്ല പെരുമാറ്റത്തിന്റെയും മര്യാദയുടെയും പാഠങ്ങള്‍ പ്രൈമറി ക്ലാസ് മുതല്‍ പാഠ്യക്രമത്തിന്റെ ഭാഗമാവണം എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. പീഡന കേസില്‍ ആഭ്യന്തര പരാതി പരിഹാര സമിതിയുടെയും കോളജ് പ്രിന്‍സിപ്പലിന്റെയും ഉത്തരവു ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവെ ആയിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

വ്യക്തമായ സമ്മതമില്ലാതെ ഒരു പെണ്‍കുട്ടിയെയോ സ്ത്രീയെയോ തൊടരുത് എന്ന് ആണ്‍കുട്ടികളെ സ്‌കൂളുകളിലും വീടുകളിലും വെച്ച് തന്നെ പഠിപ്പിക്കേണ്ടതുണ്ട് എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. നോ എന്നാല്‍ നോ എന്ന് തന്നെയാണ്. അക്കാര്യം ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി

സ്ത്രീകളെ ആദരിക്കുക

സ്ത്രീകളെ ആദരിക്കുക

നിസ്വാര്‍ഥവും മാന്യവുമായി പെരുമാറാന്‍ ആണ്‍കുട്ടികളെ സമൂഹം പ്രാപ്തരാക്കണം എന്നും കോടതി പറഞ്ഞു. സ്ത്രീകളെ ആദരിക്കുകയെന്നത് എക്കാലത്തേക്കുമുള്ള നന്മയാണ് എന്നും അതൊരു പഴഞ്ചന്‍ ശീലം എന്ന തരത്തില്‍ തള്ളിക്കളയേണ്ടതില്ല എന്നും ഹൈക്കോടതി പറഞ്ഞു. പുരുഷത്വം എന്ന സങ്കല്‍പ്പം ഇപ്പോള്‍ ഏറെ മാറിയിട്ടുണ്ട് എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഗര്‍ഭം ധരിക്കാന്‍ യുവതിയെ മനുഷ്യാസ്ഥി പൊടിപ്പിച്ച് തീറ്റിച്ച് ഭര്‍ത്താവ്; നിര്‍ദേശിച്ചത് ദുര്‍മന്ത്രവാദിഗര്‍ഭം ധരിക്കാന്‍ യുവതിയെ മനുഷ്യാസ്ഥി പൊടിപ്പിച്ച് തീറ്റിച്ച് ഭര്‍ത്താവ്; നിര്‍ദേശിച്ചത് ദുര്‍മന്ത്രവാദി

വ്യക്തിത്വം മനസിലാക്കാം

വ്യക്തിത്വം മനസിലാക്കാം

എന്നാല്‍ അത് ഇനിയും ഏറെ മാറാനുണ്ട് എന്നും സെക്‌സിസം സ്വീകാര്യമായ ഒന്നല്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. അപരനെ ആദരിക്കുന്നത് ചെറുപ്പത്തില്‍ തന്നെ ഉണ്ടായി വരേണ്ട ശീലമാണ്. ഒരാളുടെ കരുത്ത് കൂടുന്നത് സ്ത്രീയെ ആദരിക്കുമ്പോഴാണ്. സ്ത്രീകളോടുള്ള ഒരാളുടെ പെരുമാറ്റത്തില്‍ നിന്ന് അയാളെ എങ്ങനെ വളര്‍ത്തിയെന്നും അയാളുടെ വ്യക്തിത്വം എന്താണ് എന്ന് മനസിലാക്കാം എന്നും ഹൈക്കോടതി നിരീക്ഷിച്ചു.

നാട്ടിലിറങ്ങി കളിക്കേണ്ട..; പടയപ്പയേയും ചക്കക്കൊമ്പനേയും നാടുകടത്താന്‍ തീരുമാനംനാട്ടിലിറങ്ങി കളിക്കേണ്ട..; പടയപ്പയേയും ചക്കക്കൊമ്പനേയും നാടുകടത്താന്‍ തീരുമാനം

സ്ത്രീകളെ ഉപദ്രവിക്കുന്നത് പുരുഷത്വത്തിന്റെ ലക്ഷണമല്ല

സ്ത്രീകളെ ഉപദ്രവിക്കുന്നത് പുരുഷത്വത്തിന്റെ ലക്ഷണമല്ല

സ്ത്രീകളെ ഉപദ്രവിക്കുന്നവന്‍ അല്ല യഥാര്‍ഥ പുരുഷന്‍. ഇക്കാര്യം കുട്ടികളെ പറഞ്ഞ് പഠിപ്പിക്കേണ്ടതുണ്ട് എന്നും സ്ത്രീകളെ ഉപദ്രവിക്കുന്നത് പുരുഷത്വത്തിന്റെ ലക്ഷണമല്ല എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ ദുര്‍ബലരാണ് എന്നും ഹൈക്കോടി പറഞ്ഞു. അടുത്തിടെ നടിയും ദേശീയ പുരസ്‌കാര ജേതാവുമായ അപര്‍ണ് ബാലമുരളിയോട് കോളെജ് വിദ്യാര്‍ത്ഥി അപമര്യാദയായി പെരുമാറിയത് ചര്‍ച്ചയായിരുന്നു.

പരമാവധി ഒരു ലക്ഷം രൂപയും 10 പവനും, വിനിയോഗവകാശവും വധുവിന് മാത്രം; സ്ത്രീധന നിരോധനചട്ടം പരിഷ്‌കരിക്കും<br />പരമാവധി ഒരു ലക്ഷം രൂപയും 10 പവനും, വിനിയോഗവകാശവും വധുവിന് മാത്രം; സ്ത്രീധന നിരോധനചട്ടം പരിഷ്‌കരിക്കും

അപര്‍ണ ബാലമുരളിക്കെതിരായ അതിക്രമം

അപര്‍ണ ബാലമുരളിക്കെതിരായ അതിക്രമം

സിനിമാ പ്രൊമോഷന് എത്തിയ അപര്‍ണ ബാലമുരളിയുടെ തോളില്‍ കൈയിടാനും ചേര്‍ത്ത് നിര്‍ത്താനുമായിരുന്നു വിദ്യാര്‍ത്ഥി ശ്രമിച്ചത്. ഇതില്‍ അപ്പോള്‍ തന്നെ അപര്‍ണ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥിക്ക് എതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. സംഭവം വിവാദമായതോടെ വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. എറണാകുളം ലോ കോളജ് രണ്ടാം വര്‍ഷ എല്‍ എല്‍ ബി വിദ്യാര്‍ഥി വിഷ്ണുവിനായിരുന്നു സസ്‌പെന്‍ഷന്‍ ലഭിച്ചത്.

അതിക്രമത്തിന് സാക്ഷിയായി വിനീത് ശ്രീനിവാസനും

അതിക്രമത്തിന് സാക്ഷിയായി വിനീത് ശ്രീനിവാസനും

നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ അടക്കമുള്ളവര്‍ പങ്കെടുത്ത പ്രമോഷന്‍ പരിപാടിക്കിടെ ആയിരുന്നു അപര്‍ണ ബാലമുരളിക്ക് എതിരായ മോശം പെരുമാറ്റം. അപര്‍ണയ്ക്ക് പൂവ് നല്‍കാനായി എത്തിയ വിദ്യാര്‍ത്ഥി നടിയുെട കൈയില്‍ പിടിക്കുകയും തോളില്‍ കൈയിടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച താരം അപ്പോള്‍ തന്നെ കുതറി മാറി സീറ്റില്‍ ഇരിക്കുകയായിരുന്നു.

English summary
no one have right to touch any woman's body without permission Kerala High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X