കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ 367 ആയി കുറഞ്ഞു; രോഗികളുടെ എണ്ണത്തിലും കുറവ്, പ്രതീക്ഷ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ രോഗികളുടെ എണ്ണം ഗണ്യമായി കുറയുന്നു. 3300ല്‍ താഴെയാണ് ഇന്നത്തെ രോഗികളുടെ കണക്ക്. ഹോട്ട് സ്‌പോട്ടുകളും കുറയുകയാണ്. ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകളില്ല. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 367 ഹോട്ട് സ്പോട്ടുകളാണുള്ളത്.

k

സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315, പത്തനംതിട്ട 266, ആലപ്പുഴ 247, തൃശൂര്‍ 201, കണ്ണൂര്‍ 181, തിരുവനന്തപുരം 160, കാസര്‍ഗോഡ് 123, ഇടുക്കി 118, വയനാട് 99, പാലക്കാട് 88 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18 ആണ്. 15 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 4197 ആയി.

1196 വോട്ട് മറികടക്കാം; മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായേക്കും; സ്വാഗതമോതി സുധാകരന്‍1196 വോട്ട് മറികടക്കാം; മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായേക്കും; സ്വാഗതമോതി സുധാകരന്‍

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2979 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 166 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 5, തിരുവനന്തപുരം, കോഴിക്കോട് 4 വീതം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, പത്തനംതിട്ട, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രമേശ് പിഷാരടിയുടെ കോണ്‍ഗ്രസ് പ്രവേശം, രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്ര- മുകേഷിന്റെ പ്രതികരണംരമേശ് പിഷാരടിയുടെ കോണ്‍ഗ്രസ് പ്രവേശം, രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്ര- മുകേഷിന്റെ പ്രതികരണം

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4333 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 49,420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,05,497 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,11,044 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 790 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് കനത്ത തിരിച്ചടി; ബിപിഎഫ് സഖ്യം വിട്ടു, ഇനി കോണ്‍ഗ്രസിനൊപ്പംതിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് കനത്ത തിരിച്ചടി; ബിപിഎഫ് സഖ്യം വിട്ടു, ഇനി കോണ്‍ഗ്രസിനൊപ്പം

റിയാദിനെ വിറപ്പിച്ച് സ്‌ഫോടനങ്ങള്‍; സൗദി ടെലിവിഷന്‍ റിപ്പോര്‍ട്ട്, മറ്റു നാലിടങ്ങളിലും ആക്രമണശ്രമംറിയാദിനെ വിറപ്പിച്ച് സ്‌ഫോടനങ്ങള്‍; സൗദി ടെലിവിഷന്‍ റിപ്പോര്‍ട്ട്, മറ്റു നാലിടങ്ങളിലും ആക്രമണശ്രമം

ക്യൂട്ട് സുന്ദരി അനിഖയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
No One Hotspot places in Kerala today; total 367
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X