• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തില്‍ കൊറോണ രോഗികള്‍ കുറയുന്നു; ഹോട്ട്‌സ്‌പോട്ടുകള്‍ 370 ആയി താഴ്ന്നു

തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന കൊറോണ രോഗികളുടെ എണ്ണം കുറയുന്നു. 3700ല്‍ താഴെ പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകിച്ചത്. 68000 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് രോഗം കണ്ടത്. ദിവസങ്ങള്‍ക്ക് മുമ്പ് 5000ത്തിന് മുകളിലായിരുന്നു പ്രതിദിന രോഗികള്‍. ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 370 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

കേരളത്തില്‍ ഇന്ന് 3671 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശൂര്‍ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്തപുരം 234, കോട്ടയം 227, കണ്ണൂര്‍ 177, വയനാട് 159, പാലക്കാട് 130, കാസര്‍ഗോഡ് 119, ഇടുക്കി 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,812 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.41 ആണ്. 14 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 4164 ആയി.

സിപിഎം ഓഫീസ് ബിജെപി ഓഫീസാക്കി; ചെഗുവേരയുടെ ചിത്രം മായ്ച് താമര വരച്ചു, സിപിഎം പറയുന്നത്...

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 250 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 4, കണ്ണൂര്‍ 3, തിരുവനന്തപുരം, തൃശൂര്‍ 2 വീതം, കൊല്ലം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

തിരുവല്ലയില്‍ യുഡിഎഫിന് ആര്? 2014ല്‍ തീരുമാനിച്ചതെന്ന് വിക്ടര്‍ ടി തോമസ്, പിന്നെ പുതുശേരിയും കോണ്‍ഗ്രസും

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4142 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 51,390 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,96,514 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,23,191 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 905 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോണ്‍ഗ്രസിന്റെ കോട്ടയം വിഭജനം ഇങ്ങനെ; 2 സീറ്റ് ഏതൊക്കെ? പിജെ ജോസഫിന് കൊറോണ, ചര്‍ച്ചകള്‍ മന്ദഗതിയില്‍

English summary
No One Hotspot places in Kerala today; total 370
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X