കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയെ കുറിച്ച് അതാര് പറഞ്ഞാലും വിശ്വസിക്കില്ല, കേന്ദ്രത്തിന് കത്തെഴുതിയത് പിഴവെന്ന് ജോയ് മാത്യു

Google Oneindia Malayalam News

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനില്‍ നല്ല ഗുണങ്ങളുണ്ടെന്ന് ജോയ് മാത്യു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായെങ്കിലും അദ്ദേഹത്തിന്റെ പ്രതിച്ഛായ നല്ല നിലയിലാണ്. സ്വര്‍ണക്കടത്ത് നടത്തിയത് മുഖ്യമന്ത്രിയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍, കേരളത്തില്‍ ആരും വിശ്വസിക്കില്ലെന്നും ജോയ് മാത്യു പറഞ്ഞു. കഴിഞ്ഞ ദിവസം വിഎസ് അച്യുതാനന്ദനായിരുന്നെങ്കില്‍ സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് വിവാദം ഉണ്ടാവില്ലായിരുന്നുവെന്നും, അഴിമതിക്കറ പുരളാത്ത നേതാവാണ് അദ്ദേഹമെന്നും ജോയ് മാത്യു പറഞ്ഞിരുന്നു.

1

അതേസമയം ഇതിന് പിന്നാലെയാണ് പിണറായിയും മിടുക്കനാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രി ഭരണ നൈപുണ്യമുള്ള നേതാവാണ്. പക്ഷേ അദ്ദേഹത്തിന്റെ ചില പ്രശ്‌നങ്ങളുണ്ട്. ഉപദേശക സംഘമാണ് അദ്ദേഹത്തെ വഴിതെറ്റിച്ചത്. അവരെ ആദ്യം പിരിച്ചുവിടണം. അങ്ങനെ പിരിച്ചുവിട്ടാല്‍ പിണറായി വിജയന് ഇതിനേതാക്കള്‍ പത്തരമാറ്റ് മുഖ്യമന്ത്രിയായി മാറാന്‍ കഴിയുമെന്ന് ജോയ് മാത്യു വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയത് അടക്കമുള്ള കാര്യങ്ങളില്‍ പിണറായിയെ കുഴിയില്‍ ചാടിച്ചത് ഉപദേശകരാണെന്നും ജോയ് മാത്യു ആരോപിച്ചു.

എല്ലാവര്‍ക്കും തോന്നും പിണറായി കഠിന ഹൃദയനാണെന്നും ധാര്‍ഷ്ട്യമുണ്ടെന്നുമൊക്കെ, ചിലപ്പോള്‍ ധിക്കാരിയാണെന്ന് തോന്നും. കാര്യം അത് ശരിയാണ്. ഇപ്പറഞ്ഞതൊക്കെ മുഖ്യമന്ത്രിയില്‍ ഉണ്ട്്. പക്ഷേ സ്വര്‍ണം കള്ളക്കടത്ത് നടത്തി ജീവിക്കേണ്ട ഒരാളായിട്ട് നമുക്ക് തോന്നില്ല. പക്ഷേ പിണറായി അറിയാതെ പല കുഴികളിലും അദ്ദേഹം ചാടേണ്ടി വന്നു. കേന്ദ്ര സര്‍ക്കാരിനൊക്കെ കത്തെഴുതാന്‍ അ്‌ദ്ദേഹം തയ്യാറാവുമോ? എന്‍ഫോഴ്‌സ്‌മെന്റ് കേരളത്തില്‍ വന്ന് അന്വേഷിക്കാന്‍ കാരണം, പിണറായിക്ക് താന്‍ ബുദ്ധിമാനാണെന്ന് സ്വയം തോന്നുന്നത് കൊണ്ടാണെന്നും ജോയ് മാത്യു പറഞ്ഞു.

പിണറായിയെ പോലെ മറ്റാരു പ്രവര്‍ത്തിക്കില്ല. കേന്ദ്ര ഏജന്‍സികള്‍ വന്നപ്പോള്‍ മുഖ്യമന്ത്രി ശരിക്കും ഞെട്ടിപ്പോയിരുന്നു. കെണിയില്‍പ്പെട്ട് പോവുകയാണ് ശരിക്കും ഉണ്ടായത്. ഉപദേശക സംഘത്തെ പിരിച്ചുവിട്ടാല്‍ നല്ലൊരു ഭരണം അദ്ദേഹത്തിന് കാഴ്ച്ച വെക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. കേരള പോലീസ് ആക്ട് ഭേദഗതിയും അത് പിന്‍വലിക്കേണ്ടി വന്നതുമെല്ലാം ഈ ഉപദേശക സംഘത്തിന്റെ ഇടപെടലുകള്‍ കാരണമാണ്. തനിക്ക് മുഖ്യമന്ത്രിയോട് വിരോധമില്ല. മാവോയിസ്റ്റ് വേട്ട അടക്കമുള്ള കാര്യങ്ങളില്‍ അദ്ദേഹത്തോട് വിയോജിപ്പുകളാണ് ഉള്ളതെന്നും ജോയ് മാത്യു പറഞ്ഞു.

Recommended Video

cmsvideo
Director Ranjith supports Pinarayi Vijayan government | Oneindia Malayalam

English summary
no one in kerala believe pinarayi vijayan behind gold smuggling says joy mathew
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X