ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തിനും കേരളത്തോട് ഇക്കാര്യത്തിൽ കിടപിടിക്കാനാവില്ല: തോമസ് ഐസക്
തിരുവനന്തപുരം: റിസർവ്വ് ബാങ്കിന്റെ സംസ്ഥാന ധനകാര്യത്തെക്കുറിച്ചുള്ള 2022-23-ലെ റിപ്പോർട്ടില്‍ കേരളത്തിലെ സാമൂഹ്യസുരക്ഷാ പെൻഷനെക്കുറിച്ച് ശ്രദ്ധേയമായ പരാമർശമാണുള്ളതെന്ന് സി പി എം നേതാവും മുന്‍ധനകാര്യമന്ത്രിയുമായ തോമസ് ഐസക്. മാധ്യമങ്ങളിൽ ഇന്ത്യൻ എക്സ്പ്രസ് മാത്രമാണ് ഇതുസംബന്ധിച്ച് ഒരു റിപ്പോർട്ട് നൽകാൻ തയ്യാറായത്. സാർവ്വത്രിക സാമൂഹ്യസുരക്ഷ കേരളത്തിൽ ഒരു യാഥാർത്ഥ്യമായി തീർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തിനും കേരളത്തോട് ഇക്കാര്യത്തിൽ കിടപിടിക്കാനാവില്ലെന്നും തോമസ് ഐസക് അഭിപ്രായപ്പെടുന്നു.
2011-ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ ആകെ പ്രായമായവരുടെ എണ്ണം 65.46 ലക്ഷമാണ്. ഇതിൽ 49.84 ലക്ഷം പേർക്ക് അതായത് 76.13 ശതമാനം പേർക്കും വിവിധ പെൻഷനുകൾ ലഭിക്കുന്നുവെന്നാണ് റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നത്. യഥാർത്ഥത്തിൽ പെൻഷൻ ലഭിക്കുന്നവരുടെ എണ്ണം ഇതിനേക്കാൾ കൂടുതലാണെന്നാണ് എസ്. അഭിലാഷ് കഴിഞ്ഞമാസം പെൻഷൻ ലഭിച്ചവരുടെ കണക്കുകൾ ഉദ്ദരിച്ചുകൊണ്ട് സമർത്ഥിക്കുന്നത്.

ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ - 23.1 ലക്ഷം
കാർഷിക തൊഴിലാളി പെൻഷൻ - 4.04 ലക്ഷം
വികലാംഗ പെൻഷൻ - 3.8 ലക്ഷം
വിധവ പെൻഷൻ - 12.83 ലക്ഷം
അവിവാഹിത പെൻഷൻ - 0.8 ലക്ഷം
വിവിധ ക്ഷേമനിധി ബോർഡ് വഴി നൽകുന്ന പെൻഷൻ 9.4 ലക്ഷം (ലഭ്യമായ വിവരമനുസരിച്ച്. ഇതിൽ 44 ക്ഷേമനിധി ബോർഡുകളിൽ 28 എണ്ണത്തിന്റെ വിവരം മാത്രമേയുള്ളൂ. ഇതിനു പുറമേ വിശ്വകർമ പെൻഷൻ, സർക്കസ് കലാകാര പെൻഷൻ, കാൻസർ രോഗികൾക്കു നൽകുന്ന പെൻഷൻ മുതലായവയുമുണ്ട്). അതായത് ആകെ പെൻഷൻ ലഭിക്കുന്നവരുടെ എണ്ണം കുറഞ്ഞത് 55 ലക്ഷമാണ്. എന്നാൽ വികലാംഗ പെൻഷൻ വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ ലഭിക്കുന്നവരിൽ 60 വയസ്സ് തികയാത്തവരുണ്ട്. ഇത് എകദേശം 5 ലക്ഷമായി കണക്കാക്കിയാൽ സമൂഹ്യ സുരക്ഷ /ക്ഷേമനിധി പെൻഷൻ ലഭിക്കുന്ന 60 വയസ്സ് പൂർത്തിയായവരുടെ എണ്ണം 50 ലക്ഷം വരുമെന്നും തോമസ് ഐസക് വ്യക്തമാക്കുന്നു.
കേരളത്തിലെ ഫാമിലി പെൻഷൻ ഉൾപ്പെടെ സർവീസ് പെൻഷൻകാർ 5.45 ലക്ഷമാണ് ഇതിനു പുറമേ കേന്ദ്ര-അന്തർസംസ്ഥാന-അന്തർദേശീയ പെൻഷൻ വാങ്ങുന്നവർ എകദേശം 1 ലക്ഷം പേരുണ്ട്. ഇതിൽ 60 വയസു കഴിഞ്ഞവരാണ് ബഹുഭൂരിപക്ഷവും (എകദേശം 5.6 ലക്ഷം പേർ). അങ്ങനെ മൊത്തം 55.6 ലക്ഷം പേർ.
ഇവരിൽ ചിലർ രണ്ട് പെൻഷൻ വാങ്ങുന്നവരാണ്. ക്ഷേമ പെൻഷനുകൾ സ്വന്തം ഫണ്ടിൽ നിന്ന് പൂർണ്ണമായും നൽകുന്ന 60 വയസ് കഴിഞ്ഞവർക്ക് വയോജന പെൻഷൻ 600 രൂപ വച്ച് വാങ്ങാൻ അനുവാദമുണ്ട്. ഇതിന്റെ കണക്കുകൾകൂടി കൃത്യമായി ശേഖരിക്കേണ്ടതുണ്ട്.
1600 രൂപ പെൻഷൻ ലഭിക്കുന്നതിൽ ഏറിയാൽ 200 രൂപയിൽ താഴെ മാത്രമാണ് യുഡിഎഫ് ഭരണകാലത്ത് വരുത്തിയിട്ടുള്ള വർദ്ധനവ്. ബാക്കി പൂർണ്ണമായും ഇടതുപക്ഷ സർക്കാരുകളുടെ സംഭാവനയാണ്. സാമൂഹ്യസുരക്ഷാ പെൻഷനുകൾ സാർവ്വത്രികമാക്കണം. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നതോ സംഘടിത മേഖലയിലെ പെൻഷൻ ഉള്ളതോ ആയ വിഭാഗങ്ങൾക്കൊഴികെ മുഴുവൻ പേർക്കും പെൻഷന് അർഹതയുണ്ടാകണം. കാലോചിതമായി വർദ്ധിപ്പിക്കുകയും വേണം. ഇത്രമാത്രം പോരാ സർക്കാർ സൗജന്യമായി നൽകുന്ന പെൻഷനു പുറമേ പൗരന്മാരുടെ സമ്പാദ്യവിഹിതത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഉയർന്ന തുക പെൻഷൻ വാങ്ങുന്നതിനുള്ള സൗകര്യവും ഉണ്ടാവണം. ഗൗരവമായ ചർച്ചകൾ ഇതുസംബന്ധിച്ച് നടക്കേണ്ടതുണ്ടെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
-
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
മോദിജി കാരണമാണ് ഞാൻ ഈ പാർട്ടിയിൽ വന്നത്; ഡോ. റോബിൻ രാധാകൃഷ്ണൻ -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..!











Click it and Unblock the Notifications