Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത്രയും സൈബർ ആക്രമണവും മാധ്യമ വേട്ടയും നേരിടുന്ന മറ്റൊരു സ്ത്രീയില്ല', വീണാ ജോർജിനെ പിന്തുണച്ച് ഐസക്

ആറന്മുളയിൽ മത്സരിക്കുന്ന ആരോഗ്യ വകുപ്പ് വീണാ ജോർജിന് എതിരെയുളള സൈബർ ആക്രമണങ്ങൾക്കെതിരെ ഡോ. ടിഎം തോമസ് ഐസക്. കേരള രാഷ്ട്രീയത്തിൽ ഇത്രയും മാധ്യമ വേട്ടയാടലും സൈബർ ആക്രമണവും നേരിടുന്ന മറ്റൊരു സ്ത്രീ ഇല്ലെന്നും അത് പാടില്ലെന്ന് പറയാനുളള ആർജ്ജവം യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഇല്ലെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

തോമസ് ഐസകിന്റെ കുറിപ്പ് വായിക്കാം: '' മന്ത്രി വീണാ ജോർജ്ജിനെപ്പോലെ യുഡിഎഫിന്റെയും ചില മാധ്യമങ്ങളുടെയും വേട്ടയാടലും സൈബർ ആക്രമണവും നേരിട്ടുകൊണ്ടിരിക്കുന്ന മറ്റൊരു വനിത കേരള രാഷ്ട്രീയത്തിൽ ഇല്ല. വാക്കാലും ആംഗ്യത്താലും മാത്രമല്ല, കായികമായ കടന്നാക്രമണവും അവർക്കെതിരെ നടത്തി. ഇന്നിപ്പോൾ ആറന്മുളയിലെ തെരഞ്ഞെടുപ്പിൽ ഈ വേട്ട തുടരുകയാണ്. അശ്ലീല കമന്റുകളും മറ്റും ട്രോളാൻ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.

8 മുതൽ 4 വരെ ജോലി, അവധിക്ക് അവധി, ശമ്പളത്തിന് ശമ്പളം, പോളണ്ടിനെ കുറിച്ച് ഇവിടെ മിണ്ടിയേ തീരൂ, വൈറൽ വീഡിയോ
8 മുതൽ 4 വരെ ജോലി, അവധിക്ക് അവധി, ശമ്പളത്തിന് ശമ്പളം, പോളണ്ടിനെ കുറിച്ച് ഇവിടെ മിണ്ടിയേ തീരൂ, വൈറൽ വീഡിയോ

ഇത് പാടില്ലായെന്നു പറയാനുള്ള ആർജ്ജവം യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഇല്ല. എന്നു മാത്രമല്ല, ഏറ്റവും പുതിയ സംഭവവികാസം വീണാ ജോർജ്ജിനെതിരെ പ്രചാരണം നടത്താൻ കോഴിക്കോട് നിന്ന് ഹർഷീനയെ ഇറക്കിയിരിക്കുന്നുവെന്നതാണ്. ഓപ്പറേഷനിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയെന്നു പറയുന്നത് വീണാ ജോർജ്ജ് മന്ത്രിയായിരുന്ന കാലത്തല്ല. ഇനി ഏത് മന്ത്രിയുടെ കാലത്തായാലും ഓപ്പറേഷൻ ചെയ്യുന്നത് മന്ത്രിയല്ല. എന്നിട്ടും അനുഭാവപൂർവം ഹർഷീനയെ ആരോഗ്യ വകുപ്പ് മന്ത്രി കോഴിക്കോടെത്തി കണ്ടു.

Veena George

ഹർഷിനയുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുകയും ചെയ്തു. പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. അടിയന്തര ധനസഹായമായി 2 ലക്ഷം രൂപയും അനുവദിച്ചു. ഇപ്പോൾ കോടതിയിൽ കേസ് നടക്കുകയാണ്. നഷ്ടപരിഹാരവും ശിക്ഷയുമെല്ലാം നിശ്ചയിക്കുക കോടതിയാണ്. അതിനിടയിലാണ് ആറന്മുളയിലേക്കുള്ള വരവ്. ആരാണ് കൂട്ടിക്കൊണ്ടു വന്നതെന്നും, എന്ത് പ്രതിഫലം ഇതിന് ലഭിച്ചൂവെന്നുമുള്ളത് അവർ തന്നെ പറയട്ടെ. ഇത്തരത്തിലുള്ള സ്ത്രീഹത്യയ്ക്ക് നേതൃത്വം നൽകുന്ന മാന്യത ലവലേശം ഇല്ലാത്ത യുഡിഎഫ് സ്ഥാനാർത്ഥി ആറന്മുളയിലെ സ്ത്രീകളെ വെല്ലുവിളിക്കുകയാണ്.

രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം

ഈ വെല്ലുവിളിയോട് ആറന്മുളയിലെ സ്ത്രീകൾ പ്രതികരിച്ചു തുടങ്ങിയെന്നത് വീണാ ജോർജ്ജിന്റെ സ്വീകരണ കേന്ദ്രങ്ങളിൽ തിങ്ങിക്കൂടുകയും സ്നേഹവും ഐക്യദാർഡ്യവും പ്രകടിപ്പിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ നിന്നും വ്യക്തമാണ്. യുഡിഎഫിനെ എന്താണ് പരിഭ്രാന്തരാക്കുന്നത്? കേരളത്തിന്റെ ആരോഗ്യ മേഖല കഴിഞ്ഞ ഒരു ദശാബ്ദക്കാലത്ത് കൈവരിച്ച മുന്നേറ്റമാണ്. ഈ സർക്കാരിന്റെ കാലയളവ് അവസാനിച്ചത് അൻപതിലേറെ താലൂക്ക്, ജില്ലാ ആശുപത്രികളുടെ 30-50 കോടി രൂപയുടെ പുതിയ നിർമ്മിതികളുടെ ഉദ്ഘാടനത്തോടെയാണ്.

വെറും കെട്ടിടങ്ങൾ മാത്രമല്ല, പതിനായിരത്തിലേറെ പുതിയ ജീവനക്കാരും ഈ ദശാബ്ദത്തിൽ നിയമിക്കപ്പെട്ടു. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യാൻ കഴിയുന്നതരത്തിലേക്ക് നമ്മുടെ ജില്ലാ ആശുപത്രികൾ ഉയർന്നു. ലോകത്ത് ഏറ്റവും താഴ്ന്ന ശിശുമരണ നിരക്ക് മാത്രമല്ല, കോവിഡ് ബാധിതരിൽ ഏറ്റവും കുറവ് മരണ നിരക്കും കൈവരിച്ച പ്രദേശങ്ങളിൽ ഒന്നാണ് കേരളം. ഇതിനെല്ലാം അടിസ്ഥാനം കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിന്റെ മികവാണ്.

പൊതു ആരോഗ്യ സംവിധാനം ഇതുപോലെ മെച്ചപ്പെടുന്ന പ്രദേശത്ത് കോർപ്പറേറ്റ് ആശുപത്രികൾക്ക് ആധിപത്യം സ്ഥാപിക്കാൻ പ്രയാസമാണ്. അതുകൊണ്ട് നമ്മുടെ പൊതു ആരോഗ്യ സംവിധാനത്തെ തകർക്കാർ അവരിൽ നിന്ന് അച്ചാരം വാങ്ങി യുഡിഎഫ് ഇറങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമാണ് പൊതു ആരോഗ്യ സംവിധാനങ്ങൾക്കെതിരായുള്ള സമരങ്ങൾ. യുഡിഎഫ് കോർപ്പറേറ്റ് ആശുപത്രികളെ ആശ്രയിച്ചുകൊണ്ടുള്ള 25 ലക്ഷം രൂപയുടെ ഇൻഷ്വറൻസാണ് ഗ്യാരണ്ടി ചെയ്യുന്നത്. അതേസമയം, എൽഡിഎഫ് പരിധിയില്ലാതെ ആരോഗ്യപരിരക്ഷ പൊതു ആരോഗ്യ സംവിധാനങ്ങൾ വഴിയും അക്രെഡിറ്റഡ് ആശുപത്രികൾ വഴിയും നൽകുമെന്നാണ് വാഗ്ദാനം ചെയ്യുന്നത്.

യുഡിഎഫ് ഇൻഷ്വറൻസ് പൊതു ആരോഗ്യ സംവിധാനങ്ങളെ തകർക്കും. ആ തകർച്ചയുടെ ഏറ്റവും വലിയ ഇരകൾ നാട്ടിലെ സാധാരണക്കാർ ആയിരിക്കും. യുഡിഎഫിന്റെ പിന്തുണയോടെയുള്ള ഈ കോർപ്പറേറ്റ് അധിനിവേശത്തിനെതിരായ പ്രതിരോധം നയിക്കുന്നത് ആരോഗ്യമന്ത്രി വീണാ ജോർജ്ജാണ്. മാദ്ധ്യമ പ്രവർത്തകയായ വീണാ ജോർജ്ജ് 2019-ൽ എൽഡിഎഫിന്റെ ലോക്സഭാ സ്ഥാനാർത്ഥിയായി. അന്ന് വീണ ജോർജ് വിജയിക്കേണ്ടതായിരുന്നു. ഒരു തട്ടിക്കൂട്ട് അഭിപ്രായ സർവ്വേയാണ് അട്ടിമറിയിലേക്കു നയിച്ചത്. എൻഡിഎയുടെ കെ. സുരേന്ദ്രൻ രണ്ടാംസ്ഥാനത്തേക്ക് ഉയർന്നുവെന്നായിരുന്നു സർവ്വേ റിപ്പോർട്ട്. ഇനി അയാൾ ജയിച്ചാലോയെന്ന ഭീതിമൂലം ഒരുവിഭാഗം വോട്ടർമാർ വലിയതോതിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു.

അത് അന്ന്. ഇന്ന് 2026-ൽ വീണാ ജോർജ്ജ് ആറന്മുളക്കാരോട് വോട്ട് ചോദിക്കുന്നത് മണ്ഡലത്തിലെ കണ്ണഞ്ചിപ്പിക്കുന്ന വികസന നേട്ടങ്ങളുടെ റെക്കോർഡോടെയാണ്. ലോകോത്തരമായിക്കൊണ്ടിരിക്കുന്ന കേരളത്തിലെ ആരോഗ്യ മേഖലയുടെ മന്ത്രിയെന്ന നിലയിലാണ്. ആറന്മുളയിൽ വീണാ ജോർജ്ജ് വിജയിക്കേണ്ടത് ഇടതുപക്ഷക്കാരുടെ മാത്രമല്ല സ്ത്രീകളോട് മാന്യമായ പെരുമാറ്റം ആഗ്രഹിക്കുന്ന ഏതൊരു പൗരന്റെയും കടമയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+