കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്‌സുമാരുടെ അവഗണന: ഓക്‌സിജനില്ലാതെ വയോധിക ഗുരുതരാവസ്ഥയില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: നഴ്‌സുമാരുടെ അവഗണനയെത്തുടര്‍ന്ന് ഓക്‌സിജന്‍ ലഭിക്കാതെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ദലിത് വയോധിക ഗുരുതരാവസ്ഥയില്‍. ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള ശസ്ത്രക്രിയയ്ക്കു പിന്നാലെയാണ് ഇരിങ്ങാലക്കുട ആനന്ദപുരം സ്വദേശി കുട്ടപ്പന്റെ ഭാര്യ ജാനകി(75)ക്ക് ഓക്‌സിജന്‍ ലഭിക്കാതെ ഹൃദയാഘാതമുണ്ടായത്.

medicalcolge

മേയ് നാലിനു ക്യാന്‍സര്‍ ചികിത്സയ്‌ക്കെത്തിയ ജാനകി, സര്‍ജറി വിഭാഗത്തില്‍ ഡോ. രാജേഷിന്റെ കീഴില്‍ ചികിത്സയാരംഭിച്ചു. 20നു ശസ്ത്രക്രിയ നടത്തി. മുറിവുണങ്ങുന്നതിനിടെ കഫക്കെട്ടുണ്ടായി. തുടര്‍പരിശോധനാ റിപ്പോര്‍ട്ടുമായി ഒ.പിയിലെത്തിയെങ്കിലും സമയം കഴിഞ്ഞെന്നു പറഞ്ഞു ചികിത്സ നിഷേധിച്ചു. ഡ്യൂട്ടി ഡോക്ടറുടെ നിര്‍ദേശ പ്രകാരം അത്യാഹിത വിഭാഗത്തിലെത്തിച്ച ജാനകിക്ക് അടിയന്തരമായി ഓക്‌സിജന്‍ നല്‍കാന്‍ മുതിര്‍ന്ന ഡോക്ടര്‍ നിര്‍ദേശിച്ചു.

സിലിണ്ടറിലെ ഓക്‌സിജന്‍ കഴിഞ്ഞതോടെ ജാനകിയുടെ നില വഷളായി. മക്കള്‍ പലവട്ടം ഡ്യൂട്ടി നഴ്‌സിനെ ഇക്കാര്യമറിയിച്ചെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്നാണ് ആരോപണം. ഏറെനേരം കഴിഞ്ഞപ്പോള്‍ ഹൃദയാഘാതമുണ്ടായി. ഉടന്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി ജീവന്‍ രക്ഷിച്ചു. ഭാര്യ ജാനകിയുടെ വിവരം അറിഞ്ഞ് 94 വയസുള്ള ഭര്‍ത്താവ് കുട്ടപ്പന്റെ ആരോഗ്യസ്ഥിതിയും മോശമായി. ഇദ്ദേഹത്തെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയതായും ബന്ധുക്കള്‍ പറഞ്ഞു. അധികൃതരുടെ ഭാഗത്തുണ്ടായ അവഗണനയ്‌ക്കെതിരേ ആരോഗ്യമന്ത്രിക്കും പട്ടികജാതി വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

English summary
no oxygen-old woman in serous condition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X