കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട് ചുരത്തിലെ വാഹന പാര്‍ക്കിങ് നിരോധനം കര്‍ശനമായി നടപ്പിലാക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കും

  • By Desk
Google Oneindia Malayalam News

താമരശ്ശേരി: വയനാട് ചുരത്തിലെ വാഹന പാര്‍ക്കിങ് നിരോധനം കര്‍ശനമായി നടപ്പിലാക്കാന്‍ ഡപ്യൂട്ടി കളക്ടര്‍നിര്‍ദേശം നല്‍കി.ചുരത്തില്‍ വാഹന പാര്‍ക്കിങ് നിരോധിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി ഡപ്യൂട്ടി കളക്ടര്‍ പി പി കൃഷ്ണന്‍കുട്ടി ചുരം സന്ദര്‍ശിച്ചു.

സിപിഎം മുസ്ലിങ്ങളെ 'ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധം' എന്ന് വിളിച്ചോ? ഈ പ്രസ് റിലീസ് പറയുന്നതെന്ത്?
വാഹന പാര്‍ക്കിങ് നിരോധനം കര്‍ശനമായി നടപ്പിലാക്കാന്‍ പൊലീനും ആവശ്യമായ സിഗ്‌നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് പുതുപ്പാടി ഗ്രാമപഞ്ചായത്തിനും നിര്‍ദേശം നല്‍കി.

thamarasseri

വയനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ അതിര്‍ത്തിയില്‍ പൊലീസ് എയ്ഡ്‌പോസ്റ്റിന് സമീപത്തും ചുരം കയറിവരുന്ന വാഹനങ്ങള്‍ നാലാം വളവില്‍ നിന്ന് ആരംഭിക്കുന്ന അടിവാരം ബൈപ്പാസ് റോഡിലും പാര്‍ക്ക് ചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കി. മഴമാറിയാല്‍ ഉടനെ തന്നെ ഒരു തവണകൂടി ചുരത്തില്‍ ശുചീകരണ പ്രവര്‍ത്തി നടത്തും.

ചുരത്തില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനും ഇലക്ട്രിഫികേഷനുമായി 52 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് താമരശേരി പൊലീസ് തയ്യാറാക്കി നല്‍കിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി കളക്ടറോടൊപ്പം അടിവാരം ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്തു മുട്ടായി, സെക്രട്ടറി പി കെ സുകുമാരന്‍, എം പി സലിം, ആലിഹാജി എന്നിവരും ഉണ്ടായിരുന്നു.

English summary
No parking in Wayanad mountain pass; Pass will be under surveillance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X