പരോള്‍ ആര്‍ക്കുമില്ല; ടിപി കൊലയാളികള്‍ പുറത്തിറങ്ങില്ല
ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികള്‍ക്കാര്‍ക്കും ജാമ്യം അനുവദിക്കേണ്ടന്നാണ് തീരുമാനം.
തൃശൂര്‍: ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിക്കാനുള്ള അപേക്ഷ തള്ളി. വിയ്യൂര്‍ സെന്റര്‍ ജയിലില്‍ കഴിയുന്ന കൊടി സുനി, കിര്‍മാണി മനോജ്, ടികെ രജീഷ്, ഷാഫി എന്നിവരുടെ പരോള്‍ അപേക്ഷയാണ് തള്ളിയത്.
രാഷ്ട്രീയ കൊലക്കേസിലെ പ്രതികള്‍ക്ക് ആര്‍ക്കും പരോള്‍ ഇല്ല. ജയില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉപദേശക സമിതിയുടേതാണ് തീരുമാനം. ടിപി വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കരുതെന്നാണ് പോലീസിന്റെ നിലപാട്.

ജയില്‍ സൂപ്രണ്ടാണ് ടിപി വധക്കേസ് പ്രതികള്‍ക്ക് പരോളിന് ശിപാര്‍ശ ചെയ്ത്. പ്രതികളുടെ നല്ല നടപ്പ് പരിഗണിച്ചാണ് സൂപ്രണ്ട് പരോളിന് ശിപാര്‍ശ ചെയ്തത്.എന്നാല്‍ കൊടി സുനിയടക്കമുള്ളവര്‍ക്കെതിരെ ജയില്‍ അധികൃതര്‍ക്കിടയില്‍ തന്ന പരാതികള്‍ നിലനില്ക്കുന്നുണ്ടെന്നത് വൈരുദ്ധ്യമാകുന്നു.

ഒരു കേസിലെ ഒന്നിലേറെ പ്രതികള്‍ക്ക് ഒരുമിച്ച് പരോള്‍ നല്‍കരുതെന്നാണ് നിബന്ധന. ഈ ചട്ടം നിലനില്‍ക്കെയാണ് ടിപി കേസിലെ നാലു പ്രതികള്‍ക്ക് ഒരു മിച്ച് പരോള്‍ നല്‍കാനുള്ള ശിപാര്‍ശ നല്‍കിയത്.

ടിപി വധക്കേസ് പ്രതികളായ കോടി സുനി, കിര്‍മാണി മനോജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരോള്‍ അനുവദിക്കാരനുള്ള നീക്കം വാര്ത്തയാരുന്നു. ഇതിനെതിരെ ആര്‍എംപിയും കോണ്‍ഗ്രസും ഇതിനെതിരെ രംഗത്തെത്തി. നീക്കം വിവാദമായതോടെ പരോള്‍ അപേക്ഷ തള്ളുകയായിരുന്നു.

ടിപി പ്രതികള്‍ക്കു മാത്രമല്ല ആര്‍ക്കും പരോള്‍ നല്‍കേണ്ടന്നാണ് തീരുമാനം. രാഷ്ട്രീയ കൊലക്കേസ് പ്രതികള്‍ക്കാര്‍ക്കും പരോള്‍ നല്‍കേണ്ടന്നാണ് തീരുമാനം. ഇതോടെ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരോള്‍ ലഭിക്കില്ല.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications