Get Updates
Get notified of breaking news, exclusive insights, and must-see stories!

നിര്‍ദേശം പിന്‍വലിക്കില്ല; ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ല

തിരുവനന്തപുരം: ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന നിര്‍ദേശം നടപ്പാക്കുമെന്ന് ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി. ഉത്തരവുമായി മുന്നോട്ട് പോകാന്‍ മന്ത്രി നിര്‍ദേശം നല്‍കിിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോട്ടോര്‍ വാഹനവകുപ്പിന്റെ നിര്‍ദേശം തല്‍ക്കാലം പിന്‍വലിക്കില്ലെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ മാത്രം പുന:പരിശോധിക്കുമെന്നും ഗാഗത മന്ത്രി എകെ ശശീന്ദറന്‍ പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിലെ നിയമം നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും കുട്ടികളെ ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കുമെന്നും ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.

petrolbunk

സംസ്ഥാനത്ത് റോഡ് അപകടങ്ങളില്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഇരുചക്രവാഹന യാത്രക്കാരാണ്. ഹെല്‍മറ്റ് ധരിക്കാത്തത് കൊണ്ടാണ് മരണ നിരക്ക് കൂടുന്നതെന്നുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു പദ്ധതി വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്.

ഹെല്‍മറ്റ് ധരിക്കാതെഎത്തുന്ന ഇരുചക്ര വാഹന ഉടമകള്‍ക്ക് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം ലഭിക്കില്ലെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ അറിയിപ്പ്. എന്നാല്‍ ഹെല്‍മറ്റില്ലെങ്കില്‍ പെട്രോള്‍ നല്‍കേണ്ടെന്ന ഗതാഗത കമ്മീഷണറുടെ ഉത്തരവ് താനറിഞ്ഞില്ലെന്ന് ഗതാഗത മന്ത്രി എകെ സശീന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഉത്തരവ് ജനങ്ങളെ പീഡിപ്പിക്കുന്നതാണെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ഉത്തരവിറക്കുന്നതിന് മുമ്പ് ചോദിക്കണമായിരുന്നെന്നാണ് ഗതാഗത മന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെങ്കില്‍ മാത്രമേ ഉത്തരവ് പുന:പരിശോധിക്കുകയുള്ളൂ എന്നാണ് മന്ത്രി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+