കളി സ്ഥലമില്ല ; അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ എംഎസ്എഫ് സമരം
വടകര: വിദ്യാർത്ഥികളെ കായിക വിനോദങ്ങളിൽ ഏർപ്പെടുത്തണമെന്ന് വിദഗ്ദർ പറയുപ്പോള്‍ വടകരയില്‍ കളി സ്ഥലമില്ല .ജെയ്സി ധരിച്ച് പിഞ്ചു കുട്ടികളടക്കം സമരവുമായി രംഗത്തെത്തി .അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ എം.എസ്.എഫ് നടത്തിയ സമരം ശ്രെദ്ധേയമായി.
വടകര ഫുട്ബോളിന്റെയും ,വോളിബോളിന്റെയും ഈറ്റില്ല്യമാണ്. പാറി പറന്ന് സ്വതന്ത്രമായി കളിച്ചിരുന്ന ഗ്രൗണ്ടുകളെല്ലാം നഷ്ഠമായത് ഫുട്ബോൾ ,വോളിബോൾ കളികൾ ,ദിനേനയുള്ള ടൂർണമെന്റുകൾ എല്ലാം ഓർമകൾ മാത്രം. വിശാലമായ നാരായാണ നഗരം ഗ്രൗണ്ട് പട്ടണത്തിന്റെ ഭംഗിയായിരുന്നു. പുറമെ നിന്ന് കാണാൻ കഴിയാത്ത വിധം ഏറ്റവും പ്രധാനപ്പെട്ട ഭാഗം ബി ഓ ടി പ്രകാരം ഹോളിഡെ ഗ്രൂപ്പിന് തീര് കൊടുത്തു.

ബാക്കി ഭാഗത്ത് പണിയുന്ന സ്റ്റേഡിയത്തെ കുറിച്ച് ഭരണ മുന്നണിയിൽ ആശയ കുഴപ്പം തീർന്നിട്ടില്ല. ഓരോ വർഷവും എക്സിബിഷനുകൾ ,സർക്കസ് ,മറ്റ് ടൂർണമെന്റുകൾ കൊണ്ടെല്ലാം വടകരക്കാർ സമ്പന്നമാക്കിയിരുന്ന നാരായാണ നഗർ ഗ്രൗണ്ട് ഇന്ന് ചരിത്രമായി മാറി.
വടകര എടോടി യിൽ ഉണ്ടായിരുന്ന മുനിസിപ്പൽ മീനി സ്റ്റേഡിയം ഗ്രൗണ്ട് നശിപ്പിച്ചാണ് ഓഫീസ് കം ഷോപ്പിങ്ങ് മാൾ പണിയുന്നത് .പണിയാൻ തുടങ്ങിയിട്ട് 20 വർഷത്തേക്കു കടക്കുന്നു. കരാറ് കാരനും ഭരണക്കാരും തമ്മിലുള്ള അവിഹിത ഏർപ്പാടിൽ സ്റ്റേഡിയവും പോയി കെട്ടിടവും ഇല്ലാത്ത സാഹചര്യമാണ്.
റെയിൽ വേ സ്റ്റേഷന് കിഴക്ക് ഭാഗം കമ്പനി വയൽ നിരന്തരമായ ഫുട്ബോൾ മേളകൾ നടന്ന സ്ഥലമായിരുന്നു .ചുറ്റുമതിൽ കെട്ടി ഇഴ ജന്തുക്കളുടെ താവളമായി അത് മാറി.
മുകച്ചേരി താവോറം ഭൂമിയിൽ കെ. ശങ്കര കുറുപ്പ് മിനി സ്റ്റേഡിയത്തിന് തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ച് കലാകായിക പ്രേമികളെ വഞ്ചിക്കുകയാണ് ചെയ്തത്. രണ്ട് റി സർവ്വേ വരുന്ന ഗ്രൗണ്ടിന്റെ ഒരു റി. സർവ്വേ മാത്രമുള്ള ഭൂമി അക്വിസിഷന് തീരുമാനിക്കുകയും ,ഗ്രൗണ്ടിന്റെ പകുതി വരുന്ന അടുത്ത റി. സർവ്വേ ഭാഗം ഉടമയ്ക്ക് വീട് വെക്കാൻ അനുമതി നൽകിയ വിചിത്രകഥ .
കളിസ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൂറോളം കുട്ടികള്‍ പ്രകടനമായെത്തി നഗര സഭാ ചെയര്‍മാന്‍ കെ ശ്രീധരന് നിവേദനം നല്‍കി .
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications