കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളി സ്ഥലമില്ല ; അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ എംഎസ്എഫ് സമരം

  • By Desk
Google Oneindia Malayalam News

വടകര: വിദ്യാർത്ഥികളെ കായിക വിനോദങ്ങളിൽ ഏർപ്പെടുത്തണമെന്ന് വിദഗ്ദർ പറയുപ്പോള്‍ വടകരയില്‍ കളി സ്ഥലമില്ല .ജെയ്സി ധരിച്ച് പിഞ്ചു കുട്ടികളടക്കം സമരവുമായി രംഗത്തെത്തി .അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ എം.എസ്.എഫ് നടത്തിയ സമരം ശ്രെദ്ധേയമായി.

ദിലീപിന്റെ കേസ് ഒന്നുമല്ല; മലയാള സിനിമയ്ക്ക് ശരിക്കുമുള്ള 'ഷോക്ക്' ഉടൻ... കറന്റിനേക്കാൾ വലിയ ഷോക്ക്ദിലീപിന്റെ കേസ് ഒന്നുമല്ല; മലയാള സിനിമയ്ക്ക് ശരിക്കുമുള്ള 'ഷോക്ക്' ഉടൻ... കറന്റിനേക്കാൾ വലിയ ഷോക്ക്

വടകര ഫുട്ബോളിന്റെയും ,വോളിബോളിന്റെയും ഈറ്റില്ല്യമാണ്. പാറി പറന്ന് സ്വതന്ത്രമായി കളിച്ചിരുന്ന ഗ്രൗണ്ടുകളെല്ലാം നഷ്ഠമായത് ഫുട്ബോൾ ,വോളിബോൾ കളികൾ ,ദിനേനയുള്ള ടൂർണമെന്റുകൾ എല്ലാം ഓർമകൾ മാത്രം. വിശാലമായ നാരായാണ നഗരം ഗ്രൗണ്ട് പട്ടണത്തിന്റെ ഭംഗിയായിരുന്നു. പുറമെ നിന്ന് കാണാൻ കഴിയാത്ത വിധം ഏറ്റവും പ്രധാനപ്പെട്ട ഭാഗം ബി ഓ ടി പ്രകാരം ഹോളിഡെ ഗ്രൂപ്പിന് തീര് കൊടുത്തു.

vadakara

ബാക്കി ഭാഗത്ത് പണിയുന്ന സ്റ്റേഡിയത്തെ കുറിച്ച് ഭരണ മുന്നണിയിൽ ആശയ കുഴപ്പം തീർന്നിട്ടില്ല. ഓരോ വർഷവും എക്സിബിഷനുകൾ ,സർക്കസ് ,മറ്റ് ടൂർണമെന്റുകൾ കൊണ്ടെല്ലാം വടകരക്കാർ സമ്പന്നമാക്കിയിരുന്ന നാരായാണ നഗർ ഗ്രൗണ്ട് ഇന്ന് ചരിത്രമായി മാറി.

വടകര എടോടി യിൽ ഉണ്ടായിരുന്ന മുനിസിപ്പൽ മീനി സ്റ്റേഡിയം ഗ്രൗണ്ട് നശിപ്പിച്ചാണ് ഓഫീസ് കം ഷോപ്പിങ്ങ് മാൾ പണിയുന്നത് .പണിയാൻ തുടങ്ങിയിട്ട് 20 വർഷത്തേക്കു കടക്കുന്നു. കരാറ് കാരനും ഭരണക്കാരും തമ്മിലുള്ള അവിഹിത ഏർപ്പാടിൽ സ്റ്റേഡിയവും പോയി കെട്ടിടവും ഇല്ലാത്ത സാഹചര്യമാണ്.

റെയിൽ വേ സ്റ്റേഷന് കിഴക്ക് ഭാഗം കമ്പനി വയൽ നിരന്തരമായ ഫുട്ബോൾ മേളകൾ നടന്ന സ്ഥലമായിരുന്നു .ചുറ്റുമതിൽ കെട്ടി ഇഴ ജന്തുക്കളുടെ താവളമായി അത് മാറി.

മുകച്ചേരി താവോറം ഭൂമിയിൽ കെ. ശങ്കര കുറുപ്പ് മിനി സ്റ്റേഡിയത്തിന് തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ച് കലാകായിക പ്രേമികളെ വഞ്ചിക്കുകയാണ് ചെയ്തത്. രണ്ട് റി സർവ്വേ വരുന്ന ഗ്രൗണ്ടിന്റെ ഒരു റി. സർവ്വേ മാത്രമുള്ള ഭൂമി അക്വിസിഷന് തീരുമാനിക്കുകയും ,ഗ്രൗണ്ടിന്റെ പകുതി വരുന്ന അടുത്ത റി. സർവ്വേ ഭാഗം ഉടമയ്ക്ക് വീട് വെക്കാൻ അനുമതി നൽകിയ വിചിത്രകഥ .

കളിസ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൂറോളം കുട്ടികള്‍ പ്രകടനമായെത്തി നഗര സഭാ ചെയര്‍മാന്‍ കെ ശ്രീധരന് നിവേദനം നല്‍കി .

English summary
no playground to play; msf is in protest to open the eyes of authority
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X