പോലീസിനെ തല്ലിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിലസി നടക്കുന്നു; നടപടി എടുക്കാതെ പോലീസ്
ഇടുക്കി: തൊടുപുഴയില്‍ പോലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ച കേസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം. കണ്‍മുന്നിലുണ്ടായിട്ടും പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആരോപിക്കുന്നത്.
കേസിലെ ഒന്നാം പ്രതിയായ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ പോലീസ് നോക്കി നില്‍ക്കെ തന്നെ പൊതു ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ പോലീസിനെ യോഗസ്ഥലത്തു നിന്ന് പിന്‍വലിച്ചതായും വിവരങ്ങളുണ്ട്.

എഎസ്‌ഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാരെ തൊടുപുഴ പോലീസ് സ്‌റ്റേഷന് മുന്നില്‍ വച്ച് മര്‍ദിച്ചതാണ് സംഭവം. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി എംഎസ് ശരത്ത് ഉള്‍പ്പെടെ പത്ത് എസ്എഫ്‌ഐക്കാര്‍ക്കെതിരെയാണ് കേസുള്ളത്. ഇവര്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍ ശരത്ത് ഉള്‍പ്പെടെയുള്ള പ്രതികള്‍ എസ്എഫ്‌ഐ സംസ്ഥാന ജാഥയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യാതെ പരിപാടി നടന്ന സ്ഥലത്തു നിന്ന്് പോലീസിനെ പിന്‍വലിക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതുവരെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് നിര്‍ദേശം












Click it and Unblock the Notifications