കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഅദനിയുടെ കേരള യാത്ര വീണ്ടും പ്രതിസന്ധിയിൽ; പോലീസുകാർക്കും ചെലവിനും കെട്ടിവെച്ചത് 1.16 ലക്ഷം...

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ജാമ്യത്തില് ഇളവ് ലഭിച്ച പിഡിരപി നേതാവ് മഅദനിയുടെ കേരള യാത്ര വീണ്ടും പ്രതസന്ധിയിൽ. ബുധനാഴ്ച ജാമ്യത്തിൽ ഉളവ് ലഭിച്ചതോടെ വ്യാഴാഴ്ച കേരളത്തിലെത്താനായിരുന്നു പദ്ധതി. എന്നാൽ കോടതി ഉത്തരവ് നേരിട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ചിട്ടും യാത്രക്കുവേണ്ട സുരക്ഷാക്രമീകരണങ്ങള്‍ സംബന്ധിച്ച് നടപടികളൊന്നുമെടുക്കാതെ ഒരു ദിവസം വൈകിപ്പിക്കുകയായിരുന്നു. ഇതോടെ വ്യാഴാഴ്ച യാത്ര മുടങ്ങി.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനാല്‍ അകമ്പടി പോകാന്‍ പൊലീസ് ഉദ്യോഗസ്ഥരില്ലാന്നാണ് ബംഗളൂരുസിറ്റി പൊലീസ് കമ്മീഷണര്‍ ടി. സുനീല്‍കുമാര്‍ അറിയിച്ചത്. ബംഗളൂരു സ്‌ഫോടനക്കേസില്‍ കുറ്റം ചുമത്തപ്പെട്ട പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനി സുപ്രീംകോടതി നല്‍കിയ ജാമ്യത്തില്‍ കഴിയുകയാണ്. രോഗിയായ ഉമ്മ അസ്മാബീവിയെ സന്ദര്‍ശിക്കാന്‍ ഏപ്രില്‍ 27മുതല്‍ മേയ് 12 വരെ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി എന്‍ഐഎ പ്രത്യേക കോടതിയില്‍ കഴിഞ്ഞ 23നായിരുന്നു ഹരജി നല്‍കിയിരുന്നത്.

Madani

എന്നാൽ പ്രൊസിക്യൂഷന്‍ നടപടികള്‍ വൈകിയതോടെ മെയ് മൂന്നു മുതല്‍ 11 വരെ സ്വന്തം ചെലവില്‍ പോകാന്‍ ബുധനാഴ്ചയാണ് കോടതി അനുമതി നൽകുികയായിരുന്നു. 1.16 ലക്ഷം രൂപയാണ് മഅ്ദനിക്ക് അകമ്പടിയായി പോകുന്ന ആറു പൊലീസുകാര്‍ക്കും മറ്റുമുള്ള ചെലവിലേക്കായി മഅ്ദനി മുന്‍കൂറായി കെട്ടിവെച്ചത്. തിരിച്ചെത്തിയ ശേഷമേ മുഴുവന്‍ ചെലവ് കണക്കാക്കൂ. ആറു പൊലീസ് ഉദ്യോഗസ്ഥരെയും ഒരു വാഹനവുമാണ് വിട്ടുനല്‍കുക.

English summary
No policemen going by the guard, Madani's Kerala visit in crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X