കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടകംപള്ളിക്ക് വിനയായത് ഇന്ത്യ- ചൈന തര്‍ക്കം, രാഷ്ട്രീയമില്ല; വിശദീകരണവുമായി മോദി സര്‍ക്കാര്‍

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന യാത്ര വിലക്കിയ സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. അനുമതി നിഷേധിച്ചതിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് വിദേശകാര്യ മന്ത്രാലയം നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. ഇന്ത്യ- ചൈന തര്‍ക്കം വഷളായതിനെ തുടര്‍ന്നാണ് അനുമതി നിഷേധിച്ചതെന്നാണ് വിശദീകരണത്തില്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

കടകംപള്ളിക്ക് യാത്ര നിഷേധിച്ചു കൊണ്ടുള്ള കത്ത് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇതില്‍ യാത്ര നിഷേധിതക്കുന്നതിനുള്ള കാരണം വ്യക്തമാക്കിയിരുന്നില്ല. സാധരണ കാരണം വ്യക്തമാക്കേണ്ടതായിരുന്നു. ഓഗസ്റ്റില്‍ നല്‍കിയ അപേക്ഷയിലാണ് വിദേശ കാര്യമന്ത്രാലയം കഴിഞ്ഞ ദിവസം മറുപടി നല്‍കിയത്. വിദേശ കാര്യ മന്ത്രാലയത്തിലെ ചൈനീസ് വിഭാഗമാണ് അനുമതി നിഷേധിച്ചത്.

kadakampallisurendran

കടകംലപള്ളിക്ക് അനുമതി നിഷേധിച്ചത് ഏറെ വിവാദമായിരുന്നു. സുഷമ സ്വരാജ് ഇടപെട്ടാണ് അനുമതി നിഷേധിച്ചതെന്നാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ ഈ ആരോപണം കടകംപള്ളി നിഷേധിച്ചിരുന്നു. സുഷമ സ്വരാജിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സുഷമ മതിപ്പുള്ള നേതാവാണെന്നും അവര്‍ ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം അനുമതി നിഷേധിക്കാന്‍ കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കമാണെന്ന് പറയുന്നതല്ലാതെ മറ്റൊന്നും വ്യക്തമാക്കിയിട്ടില്ല.

ഐക്യ രാഷ്ട്ര സംഘടനയുടെ ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അനുമതിയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിഷേധിച്ചത്. ഈ മാസം 11 മുതല്‍ 16 വരെയാണ് പരിപാടി. പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധിയാണ് കടകംപള്ളി സുരേന്ദ്രന്‍.

English summary
no politics in deny permission for kadakampalli surendran to go china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X