പ്രേമം തലയ്ക്ക് പിടിച്ച ഒരു ചോദ്യപേപ്പര്‍, 'സിന്പിള്‍, പവര്‍ഫുള്‍, റോബസ്റ്റ' എന്ന് ഉത്തരമെഴുതല്ലേ...
തൃശൂര്‍: 'പ്രേമം' ഇഫക്ട് ഉത്തര കടലാസില്‍ വേണ്ടെന്ന് മലബാര്‍ കൊളെജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി. പ്രേമം സിനിമയിലെ ഏറെ പോപ്പുലറായ 'ജാവ ഡയലോഗ്' ഉത്തര കടലാസില്‍ പരീക്ഷിയ്ക്കരുതെന്നാണ് കൊളെജിന്റെ നിര്‍ദ്ദേശം . ചിത്രത്തില്‍ വിനയ് ഫോര്‍ട്ടിന്റെ കഥാപാത്രം പറയുന്ന 'ജാവ സിമ്പിളാണ് പിന്നെ പവര്‍ഫുള്ളുമാണ്' എന്ന ഡയലോഗ് ഉത്തരത്തില്‍ വേണ്ടെന്നാണ് കൊളെജ് നിര്‍ദ്ദേശിയ്ക്കുന്നത് .
'പ്രേമം' വിദ്യാര്‍ഥികള്‍ക്കിടയില്‍ ഹരമായി മാറിയതോടെ എഞ്ചിനീയറിംഗ് കൊളെജ് അധ്യാപകര്‍ക്കാണ് പണി കിട്ടിയത്.

ചിത്രത്തിലെ ഡയലോഗുകള്‍ ഉത്തരക്കടലാസില്‍ വരാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി മനസിലാക്കിയാണ് അധ്യാപകര്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയത് .

കൊളെജിലെ ഏഴാം സെമസ്റ്റര്‍ ചോദ്യ പേപ്പറിലാണ് ആദ്യ ചോദ്യത്തിനുത്തരം പ്രേമം സിനിമയിലെ സിമ്പിള്‍, പവര്‍ഫുള്‍, റോബസ്റ്റ തുടങ്ങിയവയാകരുതെന്ന് നിര്‍ദ്ദേശിയ്ക്കുന്നത് .

ഡെല്‍ഫി ടെക്‌നിക്കിന്റെ മേന്മകളെന്തെല്ലാം എന്ന ചോദ്യത്തിനാണ് ഇത്തരത്തില്‍ ഉത്തരം എഴുതരുതെന്ന് നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. എന്താ അല്ലേ പ്രേമം ഇഫക്ട് .












Click it and Unblock the Notifications