137 ദിവസം വില കൂട്ടിയില്ല, അന്ന് എണ്ണ കമ്പനിക്കാർ ഉറക്കമായിരുന്നോ?;പദ്മജ വേണുഗോപാൽ
തിരുവനന്തപുരം; എണ്ണ കമ്പനികൾക്ക് വില നിർണായിക്കാൻ കോൺഗ്രസ് അനുവാദം നൽകിയത് കൊണ്ടാണ് ഇപ്പോൾ ഇന്ധന വില കൂടുന്നത് എന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ.5 സംസ്ഥാനങ്ങളിൽ ഇലക്ഷൻ നടന്നപ്പോൾ അതിന് മുമ്പേ 137 ദിവസം എണ്ണ കമ്പനികൾ ഇന്ധന വില കൂട്ടിയില്ല. എണ്ണ കമ്പനിക്കാർ അന്നെന്താ ഉറക്കം ആയിരുന്നോയെന്ന് പദ്മജ ചോദിച്ചു.തിരഞ്ഞെടുപ്പ് സമയത്ത് മോദി സർക്കാർ എണ്ണ കമ്പനികളെ കൊണ്ട് വില കൂട്ടിച്ചില്ല. മോദി സർക്കാർ തന്നെ ആണ് വില നിയന്ത്രിക്കുന്നത് എന്ന് ഇതിൽ നിന്നും വ്യക്തമല്ലേയെന്നും പദ്മജ ഫേസ്ബുക്കിൽ കുറിച്ചു.

കോൺഗ്രസ് ഭരിച്ചിരുന്നു എങ്കിൽ ഇന്ന് രാജ്യത്ത് 75 രൂപയ്ക്ക് പെട്രോൾ ലഭിക്കും ആയിരുന്നു എന്ന് കഴിഞ്ഞ ദിവസം പദ്മജ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിന് പിന്നെലെയായിരുന്നു വിമർശനം. ഇതിനാണ് പദ്മജയുടെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം
"" കോൺഗ്രസ് ഭരിച്ചിരുന്നു എങ്കിൽ ഇന്ന് രാജ്യത്ത് 75 രൂപയ്ക്ക് പെട്രോൾ ലഭിക്കും ആയിരുന്നു ""-ഞാൻ 3 ദിവസം മുമ്പ് ഇട്ട പോസ്റ്റിന് എണ്ണ കമ്പനികൾക്ക് വില നിർണായിക്കാൻ കോൺഗ്രസ് അനുവാദം നൽകിയത് കൊണ്ടാണ് ഇപ്പോൾ ഇന്ധന വില കൂടുന്നത് എന്ന കോൺഗ്രസിനെ കുറ്റപ്പെടുത്തി ഉള്ള കമന്റുകൾ കണ്ടു...
5 സംസ്ഥാനങ്ങളിൽ ഇലക്ഷൻ നടന്നപ്പോൾ അതിന് മുമ്പേ 137 ദിവസം എണ്ണ കമ്പനികൾ ഇന്ധന വില കൂട്ടിയില്ല... എണ്ണ കമ്പനിക്കാർ അന്നെന്താ ഉറക്കം ആയിരുന്നോ?... കാരണം വ്യക്തം, 5 സംസ്ഥാനങ്ങളിൽ ഇലക്ഷനുകൾ നടന്നതുകൊണ്ട് മോദി സർക്കാർ എണ്ണ കമ്പനികളെ കൊണ്ട് വില കൂട്ടിച്ചില്ല...ഇതിൽ നിന്നും വ്യക്തം അല്ലേ മോദി സർക്കാർ തന്നെ ആണ് വില നിയന്ത്രിക്കുന്നത് എന്ന്..
ഈ വർഷം മാർച്ച് 3 ന് ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളർ എത്തിയപ്പോൾ പോലും രാജ്യത്ത് ഇലക്ഷൻ നടക്കുന്നതിനാൽ ഇന്ധനവില വർധിച്ചിരുന്ന് ഇല്ല... ക്രൂഡ് ഓയിൽ വില കുറഞ്ഞു കൊണ്ടിരിക്കുന്ന ഇപ്പോൾ ദിവസവും ഇന്ധനവില മോദിസർക്കാർ കൂടിക്കൊണ്ടിരിക്കുന്നു., കാരണം ഇലക്ഷൻ കഴിഞ്ഞു....
നരേന്ദ്ര മോദി ആദ്യമായി 2014 മെയിൽ പ്രധാനമന്ത്രി ആകുന്നതിനു മുമ്പ് കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ ക്രൂഡോയിൽ വില 110 ഡോളർ ഉള്ളപ്പോൾ ഇന്ത്യയിൽ പെട്രോൾ വില 71 രൂപ 41 പൈസയും ഡീസലിന് 57 രൂപ 28 പൈസയും മാത്രമായിരുന്നു ഡൽഹിയിൽ .. ഇന്ന് ക്രൂഡോയിൽ വില 100 ഡോളറിൽ താഴ്ന്നു നിൽക്കുമ്പോൾ രാജ്യത്തെ പെട്രോൾ വില 117 രൂപയും .. മൻമോഹൻ സിംഗ് സർക്കാറിന് തുച്ഛമായ നികുതി ആയിരുന്നു ഇന്ധന വിൽപ്പനയിൽ ലഭിച്ചിരുന്നത് എങ്കിൽ, മോദി സർക്കാർ ഇന്ന് ചുമത്തിയിരിക്കുന്ന "കൊള്ള നികുതിയാണ്" ഇന്ധന വില ഇത്രയും ഭീമമായി വർധിക്കാൻ കാരണം..
അനുദിനം അന്താരാഷ്ട്രവിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വന്നിരുന്ന വ്യതിയാനത്തിന്റെ പേരിൽ ക്രൂഡ് ഓയിൽ വില കൂടുമ്പോൾ ഇന്ധന വില കൂട്ടുകയും, ക്രൂഡ് ഓയിൽ വില കുറയുമ്പോൾ ഇന്ധന വില കുറച്ചു നൽകുകയുമായിരുന്നു അന്ന് കോൺഗ്രസ് ഭരണകാലത്ത് എണ്ണ കമ്പനികൾ ചെയ്തിരുന്നത്..മോദി ഭരിക്കുമ്പോൾ ക്രൂഡ് ഓയിൽ വില 40 ഡോളറും അതിൽ താഴെയും വന്നപ്പോൾ ജനങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിച്ചില്ല.. പക്ഷേ കോൺഗ്രസ് തിരിക്കുകയായിരുന്നു 40 ഡോളർ ക്രൂഡ് ഓയിൽ വില വന്നപ്പോൾ
അന്ന് 50 രൂപയ്ക്ക് പെട്രോൾ ലഭിക്കുമായിരുന്നു.. കോൺഗ്രസ് ഭരിച്ചിരുന്നു എങ്കിൽ ഇന്ന് 75 രൂപയ്ക്ക് പെട്രോൾ കിട്ടും ആയിരുന്നു എന്നുള്ളത് വ്യക്തമായ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ഞാൻ പറഞ്ഞത്..
കോൺഗ്രസ് രാജ്യം ഭരിച്ചിരുന്നപ്പോൾ ഇന്ധന നികുതി പെട്രോൾ, ഡീസൽ ഇവയിൽ നിന്ന് ലഭിച്ചത് യഥാക്രമം കേവലം 9.48 പൈസയും, 3 രൂപ 47 പൈസയും മാത്രം ആയിരുന്നെങ്കിൽ നരേന്ദ്ര മോദി സർക്കാർ 30 രൂപയോളം ഇന്ന് ഈടാക്കുന്നു എന്ന വസ്തുത മനസ്സിലാക്കുക...ഇതാണ് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞു നില്കുമ്പോഴും ഇന്ധന വില ഭീമം ആയി ഇന്ത്യയിൽ വർധിക്കാൻ കാരണം












Click it and Unblock the Notifications