കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിളക്ക് കൊളുത്തിയാല്‍ ഒരപകടവുമില്ല റബ്ബേ....'

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: വിളക്ക് കൊളുത്തിയുള്ള ഉദ്ഘാടന ചടങ്ങുകളോട് മുസ്ലീം ലീഗുകാര്‍ക്കുള്ള എതിര്‍പ്പ് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അങ്ങനെ വിളക്ക് കൊളുത്തുന്നതില്‍ ഒരു അപകടവും ഇല്ലെന്നാണ് വിദ്യാഭ്യാസമന്ത്രിക്ക് കിട്ടിയ ഉപദേശം!!!

ഉപദേശം നല്‍കിയതാരാണെന്നല്ലേ.... മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവും ആയ ഒ രാജഗോപാല്‍! തിരുവനന്തപുരത്തെ ഒരു ചടങ്ങില്‍ വച്ച് പരസ്യമായിട്ടായിരുന്നു ഉപദേശം.

Nilavilakku

സമ്പൂര്‍ണ ഇ സാക്ഷരതാ യജ്ഞത്തിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു സംഭവം. യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് അബ്ദുറബ്ബിനെ ഇങ്ങനെ ഒരു പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. മുഖ്യമന്ത്രിക്ക് എത്താന്‍ കഴിയാതെ വന്നതിനാലാണ് ഉദ്ഘാടനത്തിന്റെ ഉത്തരവാദിത്തം അബ്ദുറബ്ബിന്റെ തലയില്‍ വീണത്.

ഉദ്ഘാടനത്തിന് വിളക്ക് കൊളുത്താന്‍ റബ്ബ് തയ്യാറാവില്ലെന്ന് സംഘാടകര്‍ക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് ആ ചുമതല രാജഗോപാലിനെ ഏല്‍പിച്ചു. അദ്ദേഹമാണെങ്കില്‍ മന്ത്രി വിളക്ക് കൊളുത്തട്ടേ എന്ന് പറഞ്ഞ് ചെറിയവിളക്ക് റബ്ബിന് കൊടുത്ത്. എന്നാല്‍ റബ്ബുണ്ടോ വാങ്ങുന്നു. രാജഗോപാല്‍ തന്നെ കൊളുത്തിയാല്‍ മതിയെന്നായി അദ്ദേഹം....

ഒടുവില്‍ വിളക്ക് കൊളുത്തിയത് രാജഗോപാല്‍ തന്നെ. എന്തായാലും വിളക്ക് കൊളുത്താത്തതിന്റെ കാരണം രാജഗോപാല്‍ മന്ത്രിയോട് തന്നെ ചോദിച്ചു. വിശദീകരണം കേട്ട് കഴിഞ്ഞപ്പോഴാണ് പരസ്യമായ ഉപദേശം വന്നത്... വിളക്ക് കൊളുത്തിയതുകൊണ്ട് ആര്‍ക്കും ഒരു അപകടവും വരില്ലെന്ന്...

എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഇത് അത്യാവശ്യം ചര്‍ച്ചയായിട്ടുണ്ട്. സദ്യക്കൊപ്പം പശുവിറച്ചി വിളമ്പിയാല്‍ രാജഗോപാല്‍ കഴിക്കുമോ എന്നാണ് ചിലരുടെ ചോദ്യം. പശു ഇറച്ചി കഴിച്ചാല്‍ ആര്‍ക്കും ഒരു കുഴപ്പവും വരില്ലെന്നും ഇവര്‍ പറയുന്നുണ്ട്...

English summary
No problem in lighting a Nilavilakku: Advice from Rajagopal to Abdurabb.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X