കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീറാമിന്റെ കാര്യത്തിൽ പിണറായിയും സർക്കാരും പറഞ്ഞത് നുണ? സ്ഥാനക്കയറ്റം ഇല്ല!! ഇനി എന്താ അടുത്ത വാദം

എന്നാൽ ഈ വർഷം ജനുവരി ഒന്നിനാണ് സർക്കാർ ശ്രീറാമിന് സ്ഥാനക്കയറ്റം നൽകിയത്. ആറുമാസത്തിന് ശേഷമാണ് ഇപ്പോൾ സ്ഥലം മാറ്റിയിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ട രാമന്റെ സ്ഥലം മാറ്റം സംബന്ധിച്ച് വിവാദങ്ങൾ അവസാനിക്കുന്നില്ല. ശ്രീറാം വെങ്കിട്ട രാമനെ സ്ഥലംമാറ്റിയത് സ്ഥാനക്കയറ്റത്തിൻറെ ഭാഗമായെന്ന സർക്കാർ വാദം പച്ചക്കള്ളം. എന്നാൽ ഈ വർഷം ജനുവരി ഒന്നിനാണ് സർക്കാർ ശ്രീറാമിന് സ്ഥാനക്കയറ്റം നൽകിയത്. ആറുമാസത്തിന് ശേഷമാണ് ഇപ്പോൾ സ്ഥലം മാറ്റിയിരിക്കുന്നത്.

2022ലായിരിക്കും ശ്രീറാമിന് ഇനി സ്ഥാനക്കയറ്റം ലഭിക്കുന്നത്. ഇതോടെ ശ്രീറാമിന് ഇപ്പോൾ നൽകിയത് ട്രാൻസ്ഫർ മാത്രമാണെന്ന് വ്യക്തമായിരിക്കുകയാണ്. വിവാദ 22 സെന്റ് ഭൂമി ഒഴിപ്പിക്കലിൽ ഹൈക്കോടതിയിൽ നിന്ന് അനുമതി ലഭിച്ച അടുത്ത ദിവസം തന്നെയാണ് ശ്രീറാമിനെ സ്ഥലം മാറ്റിയത്. മന്ത്രിസഭ യോഗത്തിൽ ഔട്ട് ഓഫ് അജണ്ടയിലായിരുന്നു സ്ഥലം മാറ്റൽ.

സർക്കാർ വാദം പൊളിയുന്നു

സർക്കാർ വാദം പൊളിയുന്നു

മൂന്നാറിൽ കൈയ്യേറ്റം ഒഴിപ്പിക്കൽ നടപടി തുടരുന്നതിനിടെ കൈയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ശ്രീറാം വെങ്കിട്ടരാമനെ നീക്കിയതിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥാനക്കയറ്റത്തിനൊപ്പമാണ് സ്ഥലം മാറ്റം നൽകിയതെന്ന വാദവുമായി സർക്കാർ രംഗത്തെത്തിയത്. ഈ വാദം ആണ് ഇപ്പോൾ പൊളിയുന്നത്.

 സ്ഥലംമാറ്റം മാത്രം

സ്ഥലംമാറ്റം മാത്രം

ശ്രീറാം വെങ്കിട്ടരാമന് ഈ വർഷം ജനുവരി ഒന്നിനായിരുന്നു സ്ഥാനക്കയറ്റം നൽകിയത്. ആറുമാസത്തിനു ശേഷമാണ് ഇപ്പോൾ സ്ഥലംമാറ്റം നൽകിയിരിക്കുന്നത്. ഇത് സ്ഥലം മാറ്റം മാത്രമാണ്. ശ്രീറാമിന് ഇനി സ്ഥാനക്കയറ്റം 2022ൽ മാത്രമേ ലഭിക്കുകയുള്ളൂ.

സീനിയർ ഗ്രേഡ്

സീനിയർ ഗ്രേഡ്

ഈ വർഷം ജനുവരിയിൽ സീനിയർ ഗ്രേഡിലേക്കാണ് സ്ഥാനക്കയറ്റം നൽകിയത്. ഇതു ലഭിച്ചാലും സബ് കളക്ടറായി തുടരാൻ കഴിയുമെന്ന് മലയാള മനോരമ വ്യക്തമാക്കുന്നു. മുന്‍ പലർക്കും ഇത് അനുവദിച്ചു നൽകിയിരുന്നെന്നും മനോരമ പറയുന്നു. എംപ്ലോയിമെന്റ് ആൻ‌ഡ് ട്രെയിനിങ് ഡയറക്ടറുടെ ചുമതലയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.

പ്രതികാര നടപടി

പ്രതികാര നടപടി

മൂന്നാറിലെ വിവാദ 22 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട ഒഴിപ്പിക്കൽ നടപടിക്ക് ഹൈക്കോടതി അംഗീകാരം നൽകിയിരുന്നു. ഇതിന്റെ അടുത്ത ദിവസം തന്നെയാണ് ശ്രീറാമിനെ സ്ഥലം മാറ്റിയത്.

 കൈയ്യേറ്റ മാഫിയയ്ക്കു വേണ്ടി

കൈയ്യേറ്റ മാഫിയയ്ക്കു വേണ്ടി

കൈയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത് കൈയ്യേറ്റ മാഫിയയ്ക്ക് വേണ്ടിയാണെന്നാണ് ആരോപണം. പിണറായി വിജയനും സർക്കാരും കൈയ്യേറ്റ മാഫിയയ്ക്കു മുന്നിൽ മുട്ടുമടക്കിയെന്നും ആരോപണങ്ങളുണ്ട്.

സാധാരണ നടപടിയെന്ന് റവന്യൂമന്ത്രി

സാധാരണ നടപടിയെന്ന് റവന്യൂമന്ത്രി

അതേസമയം ശ്രീറാം വെങ്കിട്ടരാമന്റെ ഒഴിപ്പിക്കൽ നടപടികൾക്ക് പൂർണ പിന്തുണ നൽകിയിരുന്ന റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ സ്ഥലം മാറ്റത്തെ കുറിച്ച് പ്രതികരിച്ചത് സാധാരണ നടപടി ആണെന്നാണ്. വിവാദം ഒഴിവാക്കുന്നതിനാണ് മന്ത്രിയുടെ ഈ പ്രതികരണമെന്നാണ് പലരും പറയുന്നത്. കൂടാതെ റവന്യൂ മന്ത്രി അറിയാതെയാണ് സ്ഥലം മാറ്റമെന്നും വിവരങ്ങളുണ്ട്.

വിവാദ യോഗത്തിൽ

വിവാദ യോഗത്തിൽ

മൂന്നാറിൽ നിന്നുള്ള സർവകക്ഷി സംഘത്തിന്റെ ആവശ്യപ്രകാരം മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ നിന്ന് റവന്യൂമന്ത്രിയും സിപിഐയും വിട്ട നിന്നിരുന്നു. വെങ്കിട്ടരാമനെ സ്ഥലം മാറ്റണെ എന്നാവശ്യപ്പെട്ടാണ് സർവ കക്ഷി സംഘം മുഖ്യനെ കണ്ടത്.

 സർക്കാരിന്റെ കുത്സിത താത്പര്യം

സർക്കാരിന്റെ കുത്സിത താത്പര്യം

ശ്രീറാമിൻറെ സ്ഥലംമാറ്റം സര്‍ക്കാരിന്റെ കുത്സിത ശ്രമത്തിന്റെ ഭാഗമായിട്ടാണെന്ന് ഹരീഷ് വാസുദേവൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. ഉത്തരവ് സഹിതമാണ് ഹരീഷിന്റെ പോസ്റ്റ്. അടുത്ത സെറ്റ് കള്ളം പറയാൻ ന്യായീകരണ തൊഴിലാളക്കമുള്ളവരെ ഹരീഷ് വാസുദേവൻ ക്ഷണിക്കുന്നുണ്ട്.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്...

English summary
no promotion for sriram venkitta raman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X