കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ്, ബിന്ദു പല കേസിലും പ്രതിയെന്ന് റിപ്പോര്‍ട്ട്!

Google Oneindia Malayalam News

പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ്. ക്രിമിനല്‍ പശ്ചാത്തലമുള്ള യുവതികളെ മലകയറാന്‍ അനുവദിക്കില്ല. പല യുവതികളും എത്തുന്നത് പ്രശസ്തിക്ക് വേണ്ടിയാണെന്നും സന്നിധാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ ഡിജിപി റിപ്പോര്‍ട്ട് നല്‍കി. അതേസമയം കഴിഞ്ഞ ദിവസം എത്തിയ ബിന്ദു പല കേസുകളിലും പ്രതിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. വരും ദിവസങ്ങളില്‍ യുവതികളെത്തിയാല്‍ സ്ഥിതി ഗുരുതരമാകുമെന്നും, ഇത്തരക്കാരെ തിരിച്ചയക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ശബരിമലയിലേക്ക് പുറപ്പെട്ട ബിന്ദുവും കനകദുര്‍ഗയും നിരാഹാര സമരത്തിലാണ്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് ഇരുവരും.

1

ഇവരെ അന്യായമായി പോലീസ് കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്ന് പരാതിയുണ്ട്. അതേസമയം ഇവരോട് തിരക്കിനിടയില്‍ സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചിരിക്കുകയാണ്. തിരക്ക് ഒഴിയുമ്പോള്‍ എത്താനും സാധ്യതയുണ്ട്. മണ്ഡലപൂജയ്ക്ക് രണ്ട് ദിവസം മാത്രം ശേഷിക്കെ സന്നിധാനത്ത് വന്‍ ഭക്തജന പ്രവാഹമാണ്. ഇവിടെ ഗതാഗത കുരുക്കും രൂക്ഷമാണ്. മണ്ഡല-മകരവിളക്ക് കാലത്ത് വിശ്വാസികളായ യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംഘര്‍സാധ്യത കണക്കിലെടുത്താണ് അഭ്യര്‍ത്ഥന. അതേസമയം മനിതി സംഘത്തിലെ വിശ്വാസികളായ സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കി കൊടുക്കുമോയെന്ന് മനീതി കോര്‍ഡിനേറ്റര്‍ സെല്‍വി ചോദിച്ചിട്ടുണ്ട്.

മധ്യപ്രദേശില്‍ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും..... രാഹുല്‍ ഗാന്ധിയുമായി നേരിട്ട് ഏറ്റുമുട്ടും!!മധ്യപ്രദേശില്‍ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും..... രാഹുല്‍ ഗാന്ധിയുമായി നേരിട്ട് ഏറ്റുമുട്ടും!!

യുപിയില്‍ ബിജെപി നില പരുങ്ങലില്‍; അടിപതറുമെന്ന് പുതിയ സര്‍വ്വെ, ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍...യുപിയില്‍ ബിജെപി നില പരുങ്ങലില്‍; അടിപതറുമെന്ന് പുതിയ സര്‍വ്വെ, ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍...

English summary
no protection for activists in sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X