കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ പോലും രാഹുല്‍ തരംഗമില്ലെന്ന് ഏഷ്യാനെറ്റ് സര്‍വ്വേ; ഇടതിന്‍റെ വോട്ടുവിഹിതം കൂടും

Google Oneindia Malayalam News

കല്‍പറ്റ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ തെക്കെ ഇന്ത്യയിലാകെ കോണ്‍ഗ്രസ് തരംഗം ഉണ്ടാകുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ തെക്കെ ഇന്ത്യയിലെന്നല്ല കേരളത്തില്‍ പോലും രാഹുല്‍ ഗാന്ധിയുടെ വരവ് വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്- എസെഡ് റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സ് സര്‍വ്വേ പ്രവചിക്കുന്നത്.

കേസുകള്‍ പരസ്യം ചെയ്യാന്‍ മാത്രം വേണ്ടത് 60 ലക്ഷം; തിരഞ്ഞെടുപ്പ് ചട്ടത്തില്‍ കുടുങ്ങി സുരേന്ദ്രന്‍കേസുകള്‍ പരസ്യം ചെയ്യാന്‍ മാത്രം വേണ്ടത് 60 ലക്ഷം; തിരഞ്ഞെടുപ്പ് ചട്ടത്തില്‍ കുടുങ്ങി സുരേന്ദ്രന്‍

രാഹുല്‍ ഗാന്ധിയുടെ വരവ് കേരളത്തിലെ തിരഞ്ഞെടെുപ്പ് ഫലത്തിന്‍റെ ഗതിമാറ്റുമോ എന്ന ചോദ്യത്തിന് സര്‍വ്വേയില്‍ പങ്കെടുത്ത 64 ശതമാനം പേരും ഇല്ല എന്നാണ് അഭിപ്രായപ്പെട്ടത്. കേവലം 17 ശതമാനം പേരാണ് രാഹുലിന്റെ വരവ് വിധിയെ സ്വാധീനിക്കുമെന്ന് അഭിപ്രായപ്പെടുന്നത്. വയനാട്ടില്‍ പോലും രാഹുലിന് വലിയ ഭൂരിപക്ഷം ഉണ്ടാക്കാന്‍ കഴിയില്ലെന്നാണ് സര്‍വ്വെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രണ്ട് ലക്ഷത്തിന് മുകളില്‍

രണ്ട് ലക്ഷത്തിന് മുകളില്‍

യുഡിഎഫിന്‍റെ ഏറ്റവും സുരക്ഷിത മണ്ഡലമായ വയാനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ ഭൂരിപക്ഷം രണ്ട് ലക്ഷത്തിന് മുകളില്‍ പോവുമെന്നാണ് പല കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായപ്പെട്ടത്.

ആവേശം കയറിയവര്‍

ആവേശം കയറിയവര്‍

രാഹുലിന്‍റെ വരവില്‍ ആവേശം കയറിയ രമേശ് ചെന്നിത്തലയും കെസി വേണുഗോപാലുമൊക്കെ രാഹുലിന് 3 മുതല്‍ 5 ലക്ഷംവരെ ഭൂരിപക്ഷമാണ് പ്രവചിച്ചത്. എന്നാല്‍ പുറത്തുവരുന്ന സര്‍വ്വെകള്‍ സൂചിപ്പിക്കുന്നത് വയനാട്ടില്‍ രാഹുലിന്‍റെ ഭൂരിപക്ഷം ഒരു ലക്ഷത്തില്‍ പോലും എത്തില്ലെന്നാണ്.

വലിയ തിരിച്ചടിയാവും

വലിയ തിരിച്ചടിയാവും

രാഹുലിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഏപ്രില്‍ 3 മുതല്‍ 10 വരേയുള്ള തിയ്യതികളിലായിരുന്നു ഏഷ്യാനെറ്റ് ന്യൂസ്- എസെഡ് റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സ് സര്‍വെ നടന്നത്. ദേശീയ അധ്യക്ഷന് ഒരുലക്ഷത്തിലിധികമുള്ള ഭൂരിപക്ഷം വയനാട് പോലുള്ളൊരു മണ്ഡലത്തില്‍ നോടിക്കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസിനത് വലിയ തിരിച്ചടിയാവും

2014 ല്‍

2014 ല്‍

2014 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാ എംഐ ഷാനവാസ് 20870 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു വയനാട്ടില്‍ നിന്ന് ജയിച്ചത്.
2014 തെരഞ്ഞെടുപ്പില്‍ ഒമ്പത് ലക്ഷത്തിന് മുകളില്‍ ജനങ്ങളായിരുന്നു വയനാട്ടില്‍ പോള്‍ ചെയ്തത്.

5 ലക്ഷം വോട്ടുകള്‍ ലഭിക്കണം

5 ലക്ഷം വോട്ടുകള്‍ ലഭിക്കണം

പോയവര്‍ഷത്തെ പോളിങ് ശതമാനം കണക്കാക്കിയാണ് ഏഷ്യാനെറ്റ് സര്‍വ്വെ നടത്തിയിരിക്കുന്നത്. ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രണ്ട് ലക്ഷത്തിന്‍റെ ഭൂരിപക്ഷം നേടണമെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് കുറഞ്ഞത് 5 ലക്ഷം വോട്ടുകള്‍ ലഭിക്കണം.

കാല്‍ലക്ഷം വോട്ടുകള്‍ മാത്രം

കാല്‍ലക്ഷം വോട്ടുകള്‍ മാത്രം

സര്‍വ്വെ ഫലത്തില്‍ 45 ശതമാനം വോട്ടാണ് രാഹുല്‍ ഗാന്ധിക്ക് പ്രവചിക്കുന്നത്. അതായത് ഏകദേശം നാല് ലക്ഷം വോട്ട്. 2014 ല്‍ ഷാനവാസ് നേടിയത് 3.77 ലക്ഷം വോട്ടായിരുന്നു. ഷാനവാസിനേക്കാള്‍ കാല്‍ലക്ഷം വോട്ടുകള്‍ മാത്രമാണ് രാഹുലിന് നേടാന്‍ കഴിയുക എന്നാണ് പ്രവചനം.

ഇടതുമുന്നണി

ഇടതുമുന്നണി

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വിപി സുനീര്‍ 39 ശതമാനം വോട്ടുകള്‍ നേടി രണ്ടാംസ്ഥാനത്ത് എത്തുമെന്നും സര്‍വ്വെ പ്രവചിക്കുന്നു. അങ്ങനെയെങ്കില്‍ 3.5 ലക്ഷം വോട്ടുകള്‍ സുനീറിന് ലഭിക്കും. അതായത് രാഹുലിന് ലഭിക്കുന്ന ഭൂരിപക്ഷം അരലക്ഷത്തില്‍ താഴെ മാത്രമായിരിക്കും.

മൂന്നില്‍ ഒന്ന് മാത്രം

മൂന്നില്‍ ഒന്ന് മാത്രം

2019 ലെ തിരഞ്ഞെടുപ്പില്‍ എംഐ ഷാനാവാസ് വയനാട്ടില്‍ നേടിയ 1.5 ലക്ഷം വോട്ട് ഭൂരിപക്ഷത്തിന്‍റെ മമെ രാഹുലിന് ലഭിക്കുകയുള്ളു. രാഹുല്‍ രണ്ട് ലക്ഷത്തിലേറെ വോട്ടുകള്‍ നേടുമെന്ന യുഡിഎഫ് നേതാക്കളുടെ അവകാശ വാദങ്ങളെയാണ് സര്‍വ്വെ അപ്രസക്തമാക്കുന്നത്.

വോട്ട് ഷെയര്‍ കൂടുതല്‍

വോട്ട് ഷെയര്‍ കൂടുതല്‍

കഴിഞ്ഞ രണ്ട് തവണത്തേതില്‍ നിന്നും വ്യത്യസ്തമായി ഇടത്മുന്നണിക്ക് വോട്ട് ഷെയര്‍ കൂടുതല്‍ കിട്ടുന്നതും ഇത്തവണയാണ് എന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. 2009 ല്‍ 31.23 ശതമാനവും 2014 ല്‍ 38.92 ശതമാനവുമായിരുന്ന ഇടതിന്‍റെ വോട്ടുവിഹിതം ഇത്തവണ 39 ആയി ഉയരുന്നുണ്ട്.

ചോദ്യം ചെയ്യപ്പെടും

ചോദ്യം ചെയ്യപ്പെടും

രാഹുല്‍ ഗാന്ധിക്ക് ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ യുഡിഎഫിന് അത് കനത്ത തിരിച്ചടിയായിരിക്കും. രാഹുല്‍ ഗാന്ധിയുടെ വരവ് കേരളത്തില്‍ പോയിട്ട് വയനാട്ടില്‍ പോലും ഗുണം ചെയ്തില്ലെങ്കില്‍ ദേശീയ അധ്യക്ഷനെ ഇവിടെ മത്സരിപ്പിക്കാന്‍ ശ്രമം നടത്തിയ നേതാക്കളുടെ രാഷ്ട്രീയ ബുദ്ധികൂടിയാവും ചോദ്യം ചെയ്യപ്പെടുക.

English summary
no rahul effect- majority will not cover one lakh in wayanadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X