Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഴയില്ല, രക്ഷാപ്രവർത്തനത്തിന് ഇന്ന് അനൂകൂല സഹാചര്യം; എല്ലാ സേനകളുടേയും സേവനം പ്രയോജനപ്പെടുത്തും'

വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് ഇന്ന് കാലവസ്ഥ അനുകൂലമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ഈ സാഹചര്യം തുടർന്നാൽ രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കാനാകും. രക്ഷാപ്രവർത്തനത്തിന് ഇന്ന് എല്ലാ സേന വിഭാഗങ്ങളുടേയും സേവനം പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വൺ ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു.

'ആസൂത്രിതമായ രക്ഷാപ്രവർത്തനത്തിനാണ് ജില്ലാ ഭരണകുടവും വിവിധ സേന വിഭാഗങ്ങളും പദ്ധതിയിട്ടിരിക്കുന്നത്. ഇനിയും ജീവനോടെ ഉള്ളവരെ കണ്ടെത്തി സുരക്ഷാ മേഖലയിലേക്ക് എത്തിക്കേണ്ടതുണ്ട്. പരിക്കേറ്റയവരെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ സൗകര്യം ഉറപ്പാക്കുകയും വേണം. മരണപ്പെട്ടവരെ കണ്ടെത്തി പോസ്റ്റുമാർട്ടം നടപടികൾ ഇന്നത്തോടെ പൂർത്തിയാക്കണം. ഇതുമായി ബന്ധപ്പെട്ട അനുബന്ധ പ്രവർത്തനങ്ങൾ ധാരാളം നടത്താനുണ്ട്.

aksaseendran-1

ആശുപത്രി സൗകര്യങ്ങൾ, കൂടുതൽ മോർച്ചറി എന്നിവ അടക്കമുള്ള കൂടുതൽ കാര്യങ്ങൾ ഇന്ന് സജ്ജീകരിക്കും.. കുറ്റമറ്റരീതിയിലുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. എല്ലാ സേന വിഭാഗങ്ങളുടേയും സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. എത്രുപേർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വ്യക്തമല്ല. അവിടെ ആകെ എത്ര പേർ ഉണ്ടായിരുന്നുവെന്ന കണക്ക് ലഭിച്ചിട്ടില്ല.

കാലാവസ്ഥ ഇന്ന് അനുകൂലമാണ്. ഇതേ സാഹചര്യം തുടർന്നാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാനാകുമെന്ന പ്രതീക്ഷയാണ് നാവികസേന ഉൾപ്പെടെയുള്ള ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്', മന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനതോട് ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

'വയനാട്ടിലേക്ക് അനാവശ്യമായി എത്തുന്നത് ഒഴിവാക്കണം. എന്താണ് അവിടെ സംഭവിച്ചതെന്ന് പരിശോധിക്കാൻ പറ്റിയ സമയമല്ല ഇപ്പോൾ. ജനങ്ങളുടെ ജീവൻ എങ്ങനെ രക്ഷിക്കാനാകും അപകടത്തിൽപ്പെട്ടവരെ എങ്ങനെ സഹായിക്കാനാകും അതിന് എന്തൊക്കെ ചെയ്യണം എന്ന് ഏകമനസോടെ പ്രവർത്തിക്കേണ്ട സമയത്ത് അവിടേക്ക് എത്തുന്നത് ഉചിതമല്ല. സന്ദർഭത്തിന് അനുസരിച്ച പ്രതികരണമാണ് ജനങ്ങൾ നടത്തേണ്ടത്. അവരുടെ സഹകരണമാണ് വേണ്ടത്', അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ന് രാവിലെ മുതൽ തന്നെ രക്ഷാപ്രവർത്തനം പുനഃരാരംഭിച്ചു. ഇനിയും 98 പേരെ കണ്ടെത്താനുണ്ടെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ 200 ഓളം പേരെ കാണാനില്ലെന്നാണ് പ്രദേശത്തുള്ളവർ പറയുന്നത്. അതിനിടെ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി ഇന്ന് സൈന്യം എത്തും. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാ വത് ആണ് ഈ പ്രവർത്തനം ഏകോപിപ്പിക്കുക. 17 ട്രക്കുകളിലായി പാലം നിർമ്മാണത്തിന്റെ സാമഗ്രികൾ വയനാട്ടിലേക്ക് എത്തിക്കും

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+