രാജ്യസഭാ സീറ്റ് കിട്ടാത്തതില്‍ വിഷമമില്ല; കേരളം ഒന്നും നടക്കാത്ത സംസ്ഥാനമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം
ദില്ലി: ബിജെപിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ സാധിക്കാത്തതില്‍ യാതൊരു വിഷമവും ഇല്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. നാലരവര്‍ഷത്തോളം താന്‍ പാര്‍ലമെന്റിലുണ്ടായിരുന്നു. ഇനി പുതിയ മുഖങ്ങള്‍ വരട്ടെ. അത്തരം മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നയാളാണ്. പാര്‍ലമെന്റിലേക്ക് പുതു തലമുറ വരട്ടെയെന്നാണ് ആഗ്രഹമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ബിജെപിയെ കുറിച്ച് എന്തെല്ലാ പ്രചാരണം കേരളത്തില്‍ നടത്തി. ന്യൂനപക്ഷങ്ങളെ വേട്ടയാടും, പള്ളികള്‍ തകര്‍ക്കപ്പെടും എന്ന് വരെ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ ബിജെപിയില്‍ ഒതുക്കപ്പെടുന്നുവെന്നത് വ്യാജ പ്രചാരണമാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി.

ബിജെപിയില്‍ അത്തരം വിവേചനങ്ങളില്ല. കേന്ദ്രം ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസ് ഒതുക്കാനായി ഇടപെട്ടത് കൊണ്ടാണ് തന്നെ തഴഞ്ഞത് എന്നത് തെറ്റായ പ്രചാരണമാണെന്ന് കണ്ണന്താനം പറയുന്നു. നേരത്തെ നിരവധി പ്രമുഖര്‍ ബിജെപിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ലായിരുന്നു. കണ്ണന്താനത്തിനൊപ്പം മുക്താര്‍ അബ്ബാസ് നഖ്വി, സുരേഷ് ഗോപി എന്നിവരും പട്ടികയ്ക്ക് പുറത്താണ്. ഇതിന് പിന്നാലെ ന്യൂനപക്ഷങ്ങളെ ബിജെപി ഒഴിവാക്കുന്നുവെന്ന ആരോപണവും ശക്തമായിരുന്നു. താന്‍ എംപി സ്ഥാനം ഒഴിഞ്ഞ ശേഷവും കേരളത്തിലേക്ക് തിരികെ വരാന്‍ പോകുന്നില്ല. കേരളം ഒന്നും നടക്കാത്ത സംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഇനി അഭിഭാഷകനായി ദില്ലിയില്‍ തുടരാനാണ് തീരുമാനമെന്നും കണ്ണന്താനം പറഞ്ഞു. പുതിയ മേഖലയില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. കേന്ദ്ര മന്ത്രി നഖ്വിക്ക് ബിജെപി സീറ്റ് നല്‍കാതിരുന്നത് അമ്പരപ്പിക്കുന്ന തീരുമാനമായിരുന്നു. പാര്‍ട്ടിക്കുള്ളിലെ ന്യൂനപക്ഷ മുഖമായിരുന്ന നഖ്വി നേരത്തെ തന്നെ മോദിയുടെ ഗുഡ് ലിസ്റ്റില്‍ നിന്ന് പുറത്തായിരുന്നു. അദ്ദേഹത്തിന് മന്ത്രിസ്ഥാനം നഷ്ടമാകുമെന്ന് ദീര്‍ഘകാലമായി സൂചനകളുണ്ടായിരുന്നു. അവസാന പട്ടികയിലും നഖ്വി ഇടംപിടിക്കാതിരുന്നതോടെ അദ്ദേഹം രാജിവെക്കാനാണ് സാധ്യത. അതോടൊപ്പം കേന്ദ്ര മന്ത്രി ആര്‍സിപി സിംഗും രാജിവെക്കാന്‍ സാധ്യതയുണ്ട്.
ബിജെപിയുടെ കോര്‍ ടീമിനെ മാത്രമാണ് അടുത്തിടെ കേന്ദ്ര നേതൃത്വം നിലനിര്‍ത്തുന്നത്. നദ്ദ, മോദി, അമിത് ഷാ എന്നിവര്‍ക്കാണ് ഈ ടീമിനെ നയിക്കുന്നത്. ഇവരുമായി അടുപ്പമുള്ളവരാണ് എപ്പോഴും പദവികളിലെത്താറുണ്ട്. ജൂണ്‍ പത്തിന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പതിനാറ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി പ്രസിദ്ധീകരിച്ചത്. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലായി നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനെ വലിയ പ്രാധാന്യത്തോടെയാണ് ബിജെപി കാണുന്നത്. നിര്‍മല സീതാരാമനും പിയൂഷ് ഗോയലും വീണ്ടും മത്സരിക്കുന്നുണ്ട്. കര്‍ണാടകത്തില്‍ നിന്നാണ് നിര്‍മല മത്സരിക്കുന്നത്.












Click it and Unblock the Notifications