ഫാദര്‍ ഉഴുന്നാലിന്‍റെ മോചനം: മോചനദ്രവ്യം നല്‍കിയില്ലെന്ന് കേന്ദ്രം, എല്ലാം കുപ്രചാരണം!!

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ ഉഴുന്നാലിലിന്‍റെ മോചനത്തിന് മോചന ദ്രവ്യം നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഫാദറിന്‍റെ മോചനത്തില്‍ വിശദീകരണവുമായെത്തിയപ്പോഴായിരുന്നു കേന്ദ്രത്തിന്‍റെ പ്രതികരണം. കേന്ദ്രത്തിന്‍റെ ഇടപെടല്‍ മൂലമാണ് മോചനത്തിന് വഴി തെളിഞ്ഞതെന്ന് . ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ചൂണ്ടിക്കാണിച്ചു. പണം നല്‍കിയാണ് ഉഴുന്നാലിനെ മോചിപ്പിച്ചതെന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിംഗ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഏദനിലെ മിഷനറീസ് ഓഫ് ചാരിറ്റി വൃദ്ധമന്ദിരം ആക്രമിച്ചശേഷം നാല് ഇന്ത്യന്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയ സംഘം വൃദ്ധസദനത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ഫാ. ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനുശേഷം ഏറെക്കാലം ഇദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല.

 ഒമാന്‍ ഇടപെടല്‍

ഒമാന്‍ ഇടപെടല്‍

ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഫാദര്‍ ടോം ഉഴുന്നാലില്‍ മോചിതനായത്. യമനില്‍ നിന്നു 2016ലാണ് ഫാദറിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. ഭീകരര്‍ ചോദിച്ച മോചന ദ്രവ്യം നല്‍കിയാണോ മോചിപ്പിച്ചത് എന്ന് വ്യക്തമല്ല. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഒമാനിലെ ഭരണകൂടം യമനിലെ ചില സംഘങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് മോചനം സാധ്യമായത്. ഒമാന്‍ സുല്‍ത്താന്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ബന്ധപ്പെട്ടിരുന്നു. ഒമാനില്‍ നിന്നു ഫാദര്‍ ഉടന്‍ കേരളത്തിലേക്ക് എത്തും.വളരെ അവശനാണ് ഫാദറെന്നാണ് റിപ്പോര്‍ട്ടുകള്‍

 മലയാളി വൈദികന്‍

മലയാളി വൈദികന്‍

മലയാളി വൈദികനായ ഫാദര്‍ ടോം ഉഴുന്നാലില്‍ പാലാ രാമപുരം സ്വദേശിയാണ്. യെമനിലെ ഏദനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഉഴുന്നാലിലിന്‍റെ വീഡിോയകള്‍ പുറത്തുവരാറുണ്ടായിരുന്നുവെങ്കിലും മോചനത്തിന് 18 മാസത്തെ കാത്തിരിപ്പ് ആവശ്യമായി വന്നു. കേന്ദ്രസര്‍ക്കാരിന് പുറമേ അഖിലേന്ത്യാ കത്തോലിക്കാ മെത്രാന്‍ സമിതിയും ഫാദറിനെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു.

 2016 ഭീകരരുടെ പിടിയില്‍

2016 ഭീകരരുടെ പിടിയില്‍

2016 ൽ ഏദനിൽ നിന്നാണ് ഫാദറിനെ തട്ടിക്കൊണ്ട് പോയത്. മിഷനറീസ് ഓഫേ ചാരിറ്റിയുടെ വൃദ്ധ മന്ദിരം ആക്രമിച്ച് നാല് ഇന്ത്യൻ കന്യാ സ്ത്രീകളടക്കം 16 പേരെ കൊലപ്പെടുത്തുകയും ഫാ. ടോം ഒഴുന്നാലിനെ തട്ടിക്കൊണ്ട് പോവുകയുമായിരുന്നു. ഈ വർഷം മേയിൽ തന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഫാദറിന്റെ വീഡിയോ പുറത്തു വന്നിരുന്നു. ആരോഗ്യനില മോശമാണെന്നും അടിയന്തര ചികിത്സ വേണമെന്നും വീഡിയോയിൽ അദ്ദേഹം ആവശ്യപ്പെടുന്നുണ്ടായിരുന്നു.

 നന്ദി യെമന്‍...

നന്ദി യെമന്‍...

യെമനിലെ വിവിധ പ്രാദേശിക ഗ്രൂപ്പുകളുമായും വിമതരുമായിം മികച്ച ബന്ധം പുലര്‍ത്തുന്ന ഒമാന്റെ നയതന്ത്ര മികവ് ഈ ഘട്ടത്തില്‍ അഭിനന്ദിക്കപ്പെടണം. പുറത്തെത്തിയ ശേഷം ഫാദര്‍ ടോമും ഒമാന്‍ സര്‍ക്കാരിന് നന്ദി പറഞ്ഞിരുന്നു. ഇതാദ്യമായല്ല ഇക്കാര്യത്തില്‍ ഒമാന്റെ നയതന്ത്രമികവ് പ്രകടമാകുന്നത്. മുന്‍പും യെമനില്‍ അകപ്പെട്ട വിദേശ പൗരന്‍മാരെ ഒമാന്‍ രക്ഷപെടുത്തിയിട്ടുണ്ട്. യെമനുമായി മികച്ച നയതന്ത്ര ബന്ധമുള്ള രാജ്യമാണ് ഒമാന്‍. യെമനില്‍ കുടുങ്ങിക്കിടന്ന മലയാളികളും ഒമാന്റെ ഇടപെടല്‍ മൂലം നാട്ടില്‍ തിരിച്ചെത്തിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The Centre on Wednesday said no ransom amount was paid to abductors for the release of Father Tom Uzhunnalil and underlined that the ministry of external affairs "works quietly without noise, but ultimately gets the work done".

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്