കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും പോസ്റ്റുമോര്‍ട്ടം വേണം, കുപ്പു ദേവരാജിന്റെ ബന്ധുക്കളുടെ ആവശ്യം കോടതി തള്ളി

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാനാകില്ലെന്ന് കോടതി. ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാന്‍ ഉത്തരവ്. ബന്ധുക്കള്‍ സ്വീകരിച്ചില്ലെങ്കില്‍ പോലീസിന് തുടര്‍ നടപടി സ്വീകരിക്ക

  • By Gowthamy
Google Oneindia Malayalam News

മഞ്ചേരി : നിലമ്പൂരിലെ കരുളായിയില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന ആവശ്യം കോടതി തള്ളി. കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെ സഹേദരനാണ് കോടതിയെ സമീപിച്ചത്.

പോസ്റ്റ്‌മോര്‍ട്ടം നടപടിയെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇയാള്‍ മഞ്ചേരി സെഷന്‍സ് കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ തീര്‍പ്പാകും വരെ കുപ്പു സ്വാമിയുടെയും അജിതയുടെയും മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

നവംബര്‍ 24നാണ് നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തിയത്. കുപ്പു ദേവരാജ്, അജിത എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് വിദഗ്ധര്‍

പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് വിദഗ്ധര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ധരായ ഡോക്റ്റര്‍മാരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്ന് കോടതി വ്യക്തമാക്കി. സംശയമുണ്ടെങ്കില്‍ ഇതിന്റെ വീഡിയൊ പരിശോധിക്കാമെന്നും കോടതി അറിയിച്ചു. അതിനാല്‍ വീണ്ടുമൊരു പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ആവശ്യമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

 ആവശ്യവുമായി സഹോദരന്‍

ആവശ്യവുമായി സഹോദരന്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടം നടപടികളെ കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പുസ്വാമിയുടെ സഹോദരന്‍ ശ്രീധരന്‍ കോടതിയെ സമീപിച്ചത്.

 നടന്നത് വ്യാജ ഏറ്റുമുട്ടലോ

നടന്നത് വ്യാജ ഏറ്റുമുട്ടലോ

കുപ്പു ദേവരാജിന്റെ ശരീരത്തിലുള്ള മുറിവുകളുടെ ആകൃതിയും പ്രകൃതിയും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല എന്നതടക്കമുള്ള പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. കൂടാതെ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവും ഇതിനോടകം ശക്തമായിരുന്നു.

 പോലീസിന് നടപടി സ്വീകരിക്കാം

പോലീസിന് നടപടി സ്വീകരിക്കാം

ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ മൃതദേഹം വിട്ടു നല്‍കാമെന്നും അതല്ലെങ്കില്‍ തുടര്‍നടപടികളുമായി പോലസിന് മുന്നോട്ടുപോകാമെന്നും കോടതി നിര്‍ദേശിച്ചു. നടന്നത് വ്യാജ ഏറേറുമുട്ടലാണെന്ന ആരോപണത്തെ തുടര്‍ന്ന് മൃതദേഹം തിങ്കളാഴ്ച രാത്രിവരെ സൂക്ഷിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. അതേസമയം ഈ കാലാവധി അവസാനിക്കാനിരിക്കെ കോടതി വിധിക്കെതിരെ ഹൈക്കോടതി സമീപിക്കാനാണ് കുപ്പുസ്വാമിയുടെ ബന്ധുക്കളുടെ തീരുമാനം.

English summary
no re post mortem for maoist killed in nilambur says court. court reject plea by kuppuswami's relative.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X