കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് ആക്ട് പുനഃപരിശോധിക്കും; കേസെടുക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Google Oneindia Malayalam News

കൊച്ചി: പുതിയ പോലീസ് ആക്ട് ഭേദഗതി പ്രകാരം സംസ്ഥാനത്ത് കേസെടുക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഓര്‍ഡിനന്‍സ് പുനഃപരിശോധിക്കുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെകെ രവീന്ദ്രനാഥ് ആണ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി പാലി എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെയാണ് സര്‍ക്കാര്‍ പുതിയ നിലപാട് അറിയിച്ചത്.

k

ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികളും വ്യക്തികളും ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് കോടതി സര്‍ക്കാരിന്റെ പ്രതികരണം തേടിയത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് പുതിയ ഭേദഗതി എന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. നാളെ കഴിഞ്ഞ് വീണ്ടും പരിഗണിക്കാന്‍ ഹര്‍ജികള്‍ മാറ്റിവെക്കണമെന്നും എഎജി ആവശ്യപ്പെട്ടു.

പോലീസ് ആക്ടിലെ ഭേദഗതി ദേശീയ തലത്തില്‍ വിമര്‍ശനത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് പുനഃപ്പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം മുതല്‍ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഭേദഗതിക്കെതിരെ രംഗത്തുവന്നിരുന്നു. കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും നിരീക്ഷകരും വിമര്‍ശിച്ചു. മാത്രമല്ല, എല്‍ഡിഎഫിലെ കക്ഷികള്‍ തന്നെ ഭേദഗതിക്കെതിരെ രംഗത്തുവന്നു. സിപിഎം കേന്ദ്ര നേതൃത്വവും സിപിഐയും എതിര്‍പ്പ് അറിയിച്ചതോടെയാണ് പിണറായി സര്‍ക്കാര്‍ പുനഃപരിശോധിക്കാന്‍ തയ്യാറായത്.

ജെന്‍സന്റെ മൊഴി ദിലീപിനെ കുടുക്കുമോ? ആരാണ് ഈ തൃശൂര്‍ സ്വദേശി, നടിയുടെ കേസില്‍ എന്ത് ബന്ധംജെന്‍സന്റെ മൊഴി ദിലീപിനെ കുടുക്കുമോ? ആരാണ് ഈ തൃശൂര്‍ സ്വദേശി, നടിയുടെ കേസില്‍ എന്ത് ബന്ധം

സൈബര്‍ അവഹേളനങ്ങളും സ്വകാര്യതാ കടന്നാക്രമണവും ചെറുക്കാനെന്ന പേരില്‍ കൊണ്ടുവന്ന പോലീസ് ആക്ട് ഭേദഗതി നിയമസഭയില്‍ അവതരിപ്പിച്ചിട്ടില്ല. ഓര്‍ഡിനന്‍സ് ആയാണ് നടപ്പാക്കിയിരിക്കുന്നത്. ഗവര്‍ണറുടെ അനുമതി കൂടി ലഭിച്ചതിന് പിന്നാലെ വിജ്ഞാപനം ഇറങ്ങുകയും ചെയ്തു. അതിവേഗമാണ് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയത്. പക്ഷേ വിമര്‍ശനം ഉയര്‍ന്നതോടെ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തി.

സൈബര്‍ കുറ്റകൃത്യം തടനാനെന്ന പേരില്‍ കൊണ്ടുവന്ന ഭേദഗതി മൊത്തം മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് വിമര്‍ശനം. ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും എതിരല്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു.

Recommended Video

cmsvideo
social media against police act amendment 118 A

English summary
No Registration Of FIR Based On Section 118A; Government says in Kerala High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X