ആരാധനാലയങ്ങൾ തുറക്കും.. പ്രവേശനാനുമതി 15 പേർക്ക് മാത്രം.. നിലവിലെ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും
തിരുവനന്തപുരം; സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കും.ഇന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തിരുമാനം കൈക്കൊണ്ടത്. ടിആർപി 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിലാണ് തുറക്കാൻ അനുമതി.പരമാവധി 15 പേർക്ക് മാത്രമാണ് പ്രവേശനാനുമതി
അതേസമയം ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരാനും യോഗത്തിൽ തിരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വേഗത്തിൽ കുറയാത്ത സാഹചര്യത്തിൽ പെട്ടെന്ന് ഇളവ് നൽകേണ്ടതില്ലെന്നാണ് യോഗത്തിൽ അഭിപ്രായം ഉയർന്നത്. ഒരാഴ്ച കൂടി നിയന്ത്രണങ്ങൾ തുടർന്നാൽ സ്ഥിതി ഗതികൾ കൂടുതൽ മെച്ചപ്പെടുമെന്നും യോഗം വിലയിരുത്തി. ടിആർപി നിരക്ക് 24 ൽ കൂടുതൽ ഉള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും യോഗത്തിൽ തിരുമാനമായി.

Recommended Video
ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തിൽ നാല് മേഖലകളായി തിരിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങൾ തുടരാനാണ് തിരുമാനം. 0-8 ശതമാനം വരെ എ വിഭാഗം ,8 മുതൽ 16 വരെ ബി വിഭാഗം 16 മുതൽ 24 ശതമാനം വരെ സി വിഭാഗം, 24 ശതമാനത്തിന് മുകളിൽ ഡി വിഭാഗം എന്നിങ്ങനെയാണ് മേഖലകളാക്കി തരംതിരിച്ചിട്ടുള്ളത്. ഇവിടെ നിയന്ത്രണങ്ങൾ എങ്ങനെയായിരിക്കുമെന്ന തിരുമാനങ്ങൾ ഇന്ന് തന്നെ സർക്കാർ വ്യക്തമാക്കും.
കര്‍ണാടകയില്‍ ബസ് ഗതാഗതം പുനസ്ഥാപിച്ചു; ചിത്രങ്ങള്‍ കാണാം
അതേസമയം സംസ്ഥാനത്ത് ഇന്ന് 12,617 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം 609, കണ്ണൂര്‍ 580, പത്തനംതിട്ട 441, കാസര്‍ഗോഡ് 430, ഇടുക്കി 268, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
മലയാളികളുടെ പ്രിയപ്പെട്ട നായിക; കനിഹയുടെ ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications