കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണ സുരക്ഷ തേടി ഒരു സ്ത്രീയും എത്തിയില്ല; മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കും ഇല്ല...

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയില്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ അന്തരീക്ഷം ആണെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരെ പോലും കടത്തി വിടുന്നില്ലെന്ന ആക്ഷേപം ചില മാധ്യമ പ്രവര്‍ത്തകര്‍ തന്നെ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ അവിടെ നടക്കുന്നത്?

ശബരിമലയിൽ സംഘർഷ സാധ്യതയെന്ന് റിപ്പോർട്ട്; സന്നിധാനത്തേയ്ക്ക് വനിതാ പോലീസെത്തുംശബരിമലയിൽ സംഘർഷ സാധ്യതയെന്ന് റിപ്പോർട്ട്; സന്നിധാനത്തേയ്ക്ക് വനിതാ പോലീസെത്തും

ചിത്തിരി ആട്ട വിശേഷത്തിന്റെ ഭാഗമായി നട തുറക്കുമ്പോള്‍ അന്തരീക്ഷം കലുഷിതമാകാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി കടുത്ത സുരക്ഷ ക്രമീകരണങ്ങള്‍ ആണ് ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഒരുക്കിയിട്ടുള്ളത്. അതിന്റെ തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെ എത്തിയ മാധ്യമ പ്രവര്‍ത്തകരെ ആണ് കയറ്റിവിടാതിരുന്നത് എന്നാണ് പോലീസ് മേധാവി തന്നെ വ്യക്തമാക്കുന്നത്.

വധഭീഷണി കിട്ടിയിട്ടും ശ്രീധരൻ പിള്ളയ്ക്ക് രക്ഷയില്ല!!! 'ബലിദാനി' സൃഷ്ടിയിൽ അടപടലം പൊളിച്ച് ട്രോളൻമാർവധഭീഷണി കിട്ടിയിട്ടും ശ്രീധരൻ പിള്ളയ്ക്ക് രക്ഷയില്ല!!! 'ബലിദാനി' സൃഷ്ടിയിൽ അടപടലം പൊളിച്ച് ട്രോളൻമാർ

സാധാരണ ഗതിയില്‍ ചിത്തിര ആട്ട വിശേഷത്തിന് നടതുറക്കുന്ന അന്നാണ് ഭക്തരും മാധ്യമ പ്രവര്‍ത്തകരും എല്ലാം എത്താറുള്ളത്. എന്നാല്‍ ഇത്തവണ സംഘര്‍ഷഭരിതമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ നേരത്തേ എത്താന്‍ ശ്രമിച്ചിരുന്നു.

മാധ്യമങ്ങള്‍ക്ക് വിലക്കില്ല

മാധ്യമങ്ങള്‍ക്ക് വിലക്കില്ല

ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായ സാഹചര്യം കൂടി പരിഗണിച്ചാണ് ഇത്തവണ കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നത്. അത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മാധ്യമങ്ങളെ കടത്തിവിടും എന്നും ഡിജിപി അറിയിച്ചിട്ടുണ്ട്.

ഉടന്‍ പൂര്‍ത്തിയാകും

ഉടന്‍ പൂര്‍ത്തിയാകും

നവംബര്‍ അഞ്ചിനാണ് ചിത്തിരി ആട്ട വിശേഷത്തിനായി നടതുറക്കുന്നത്. നവംബര്‍ 4 ന് വൈകുന്നേരത്തോടെ സുരക്ഷ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകും എന്നും ഡിജിപി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരുടേയും അയ്യപ്പ ഭക്തരുടേയും സുരക്ഷ പോലീസ് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ എത്തുമോ?

സ്ത്രീകള്‍ എത്തുമോ?

കഴിഞ്ഞ തവണ നട തുറന്നപ്പോള്‍ സംഘര്‍ഷ ഭരിതമായ അന്തരീക്ഷം ആയിരുന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരില സന്ദര്‍ശനത്തിന് സ്ത്രീകള്‍ എത്തിയതും അവരെ തടഞ്ഞതും ആയിരുന്നു പ്രശ്‌നം സൃഷ്ടിച്ചത്. അഞ്ച് ദിവസം ആയിരുന്നു അന്ന് നട തുറന്നത്. എന്നാല്‍ ഇത്തവണ ഒരു ദിവസത്തേക്ക് മാത്രം ആണ് നട തുറക്കുന്നത്.

 ആരും സമീപിച്ചിട്ടില്ല

ആരും സമീപിച്ചിട്ടില്ല

ഇത്തവണ ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം തേടി സ്ത്രീകള്‍ ആരും സമീപിച്ചിട്ടില്ലെന്നാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിയിച്ചിട്ടുള്ളത്. അടുത്ത ദിവസം സ്ത്രീകള്‍ എത്തുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. സ്ത്രീകള്‍ എത്തിയാല്‍ തടയും എന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും പ്രതിഷേധക്കാരുള്ളത്.

English summary
No restriction for media in Sabarimala, DGP explains
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X