Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് നീക്കം പാളി!! സമവായത്തിന് ഒരുക്കമല്ലെന്ന് പിജെ ജോസഫ്, വീണ്ടും പ്രതിസന്ധി

കോട്ടയം: പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാലത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് (എം) ല്‍ ഉടലെടുത്ത തര്‍ക്കം പരിഹരിക്കാനുള്ള കോണ്‍ഗ്രസിന്‍റെ സമവായ സാധ്യത തള്ളി പിജെ ജോസഫ്. ജോസ് കെ മാണിയെ ഒരിക്കലും ചെയര്‍മാനായി അംഗീകരിക്കില്ലെന്ന് പിജി ജോസഫ് വ്യക്തമാക്കി. ജോസ് കെ മാണി ചെയര്‍മാനായി തുടര്‍ന്നുകൊണ്ടുള്ള ഒരു അനുരജ്ഞനത്തിനും തയ്യാറല്ലെന്നും പിജെ ജോസഫ് പറഞ്ഞു.

udfpjjoseph

ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറെങ്കില്‍ ചര്‍ച്ചയ്ക്ക് പ്രസക്തിയുണ്ട്. ജോസ് കെ മാണിക്ക് മനം മാറ്റം ഉണ്ടായാല്‍ സമവായ ചര്‍ച്ചകളെ കുറിച്ച് ആലോചിക്കാമെന്നും ജോസഫ് പറഞ്ഞു. പാലാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേയാണ് ജോസ് കെ മാണി-പിജെ ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ യുഡിഎഫ് നേതൃത്വം ഇടപെട്ടത്. പ്രശ്നം ഈ നിലയ്ക്ക് തുടര്‍ന്നാല്‍ അത് മുന്നണി സംവിധാനത്തെ തന്നെ അത് ദോഷകരമായി ബാധിക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

പരസ്പരം പ്രകോപനമുണ്ടാക്കുന്ന നടപടികളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പിജെ ജോസഫിനോടും ജോസ് കെ മാണിയോടും യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടത്. എന്നാല്‍ എല്ലാ സമവായ സാധ്യകളും തള്ളിയിരിക്കുകയാണ് പിജെ ജോസഫ്. അതേസമയം നിലവിലെ സ്ഥിതിയില്‍ പാലാ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിന് തലവേദനയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പിളര്‍പ്പുണ്ടായാലും യുഡിഎഫ് വിടില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം മുന്നണിയില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ക്ക് കാരണമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+