കോണ്‍ഗ്രസിലേക്ക് ഇനിയില്ല; വിജയന്‍ തോമസിന്റെ അടുത്ത താവളം.... രാജിക്ക് കാരണം ഇതാണ്
തിരുവനന്തപുരം: രാജിവച്ച കെപിസിസി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ഇനി തിരിച്ച് കോണ്‍ഗ്രസിലേക്കില്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. രാജിവെക്കാനുണ്ടായ കാരണവും അദ്ദേഹം വിശദീകരിച്ചു. കോണ്‍ഗ്രസില്‍ ജാതി അടിസ്ഥാനമാക്കിയാണ് എല്ലാം നടക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലും അടിസ്ഥാനം ജാതി തന്നെ. അത് പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലമാക്കും. ഇനിയും പ്രവര്‍ത്തിക്കാനാകില്ല എന്ന് തീരുമാനിക്കാന്‍ കാരണം അതാണ്. പറഞ്ഞു പറ്റിക്കുകയാണ് നേതാക്കള്‍. നേമം മണ്ഡലത്തിലും കോണ്‍ഗ്രസിനെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനമാണ് നേതാക്കള്‍ നടത്തുന്നതെന്നും വിജയന്‍ തോമസ് പഞ്ഞു.

താന്‍ മല്‍സരിക്കാനില്ല. ഇക്കാര്യം രണ്ടു മാസം മുമ്പ് തന്നെ വ്യക്തമാക്കിയതാണെന്നും കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാജിവയ്ക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്ഥാനാര്‍ഥി പ്രഖ്യാപനം വരുമ്പോള്‍ ഇനിയും അസംതൃപ്തരുണ്ടാകുമെന്നും വിജയന്‍ തോമസ് പറഞ്ഞു. വിജയന്‍ തോമസ് ബിജെപിയില്‍ ചേരുമെന്നാണ് പ്രചാരണം. വെള്ളിയാഴ്ച എല്ലാം തുറന്നുപറയുമെന്ന് അദ്ദേഹം പ്രതികരിച്ചു.
പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം
രണ്ടുദിവസം മുമ്പാണ് വിജയന്‍ തോമസ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് രാജി എന്നാണ് വിവരം. 2011ലും 2016ലും ഇദ്ദേഹത്തിന് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് അവസരം നല്‍കിയിരുന്നില്ല. 2018ല്‍ ദില്ലിയിലെത്തി ബിജെപി നേതാക്കളുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഉടന്‍ തന്നെ കോണ്‍ഗ്രസ് അനുനയിപ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പദവിയിലേക്ക് കൊണ്ടുവന്നു.
വെട്ടിത്തിളങ്ങി അഞ്ജന രംഗന്‍; പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications