കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയോട് ശത്രുതയില്ലെന്ന് യെച്ചൂരി(അങ്ങനെയെന്ന് ആരെങ്കിലും പറഞ്ഞോ?)

  • By Soorya Chandran
Google Oneindia Malayalam News

വിശാഖപട്ടണം: സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിയ്ക്ക് പിണറായി വിജയനുമായി വ്യക്തിപരമായ ശത്രുതയില്ലെന്ന്. പാര്‍ട്ടി കോണ്‍ഗ്രസിനിടെ നടന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ യെച്ചൂരിയും പിണറായിയും തമ്മില്‍ കടുത്ത വാഗ്വാദം നടന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ അതൊന്നും വ്യക്തിപരമല്ലെന്നാണ് യെച്ചൂരി പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു യെച്ചൂരിയുടെ പ്രതികരണം. എന്നാല്‍ പിണറായിയുടെ മുഖ്യമന്ത്രി സാധ്യതകള്‍ ഇനി ചോദ്യം ചെയ്യപ്പെടും എന്ന സൂചനയും യെച്ചൂരി നല്‍കുന്നുണ്ട്.

കേരളത്തിലെ ഔദ്യോഗിക നേതൃത്വവും പഴയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും വിഎസിനെതിരെ നിന്നപ്പോള്‍ അതിനെ ശക്തമായി ചെറുത്ത ആളാണ് യെച്ചൂരി. വിഎസിനുള്ള പിന്തുണ വീണ്ടും യെച്ചൂരി പ്രകടിപ്പിച്ച് കഴിഞ്ഞു.

പിണറായിയോട് ശത്രുതയില്ല

പിണറായിയോട് ശത്രുതയില്ല

വിഎസിനെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തുന്നത് സംബന്ധിച്ച് യെച്ചൂരിയും പിണറായി വിജയനും തമ്മില്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ കടുത്ത തര്‍ക്കം ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും തനിക്ക് പിണറായിയോട് വ്യക്തിപരമായ ശത്രുതയില്ലെന്നാണ് യെച്ചൂരി പറയുന്നത്

അപ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

അപ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

പിണറായി വിജയന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ഉചിതമായ സമയത്ത് തീരുമാനിക്കും എന്നാണ് യെച്ചൂരി പറയുന്നത്. ആവാനും ആവാതിരിയ്ക്കാനും സാധ്യതയുണ്ടെന്ന് സാരം!

ആശംസയില്‍ അപാകമില്ല

ആശംസയില്‍ അപാകമില്ല

വിഎസ് തനിയ്ക്ക് ആശംസ അര്‍പിച്ചതില്‍ ഒരു അപാകവും ഇല്ലെന്നാണ് യെച്ചൂരി പറയുന്നത്. എന്നാല്‍ വിഎസിന്റെ നടപടിയെ എസ്ആര്‍പി വിമര്‍ശിച്ചിരുന്നു.

മുതിര്‍ന്ന നേതാവ്

മുതിര്‍ന്ന നേതാവ്

വിഎസ് അച്യുതാനന്ദന്‍ മുതിര്‍ന്ന നേതാവാണ്. അദ്ദേഹത്തിന്റെ സംഭാവനകള്‍ തുടര്‍ന്നും പാര്‍ട്ടിയ്ക്ക് വേണം എന്നാണ് യെച്ചൂരി പറയുന്നത്.

സെക്രട്ടറി സ്ഥാനം

സെക്രട്ടറി സ്ഥാനം

ഏകകണ്ഠമായിരുന്നു സെക്രട്ടറി തിരഞ്ഞെടുപ്പെങ്കിലും ഒന്നിലധികം പേരുകള്‍ പരിഗണിച്ചിരുന്നുവെന്ന് യെച്ചൂരി തന്നെ സമ്മതിയ്ക്കുന്നു. എന്നാല്‍ അത് ആരൊക്കെയാണെന്ന് അദ്ദേഹം പറയുന്നില്ല.

അടവ് നയം

അടവ് നയം

രാഷ്ട്രീയ അടവ് നയത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകും എന്നാണ് യെച്ചൂരി പറയുന്നത്. കോണ്‍ഗ്രസ്സുമായി ചില വിഷയങ്ങളില്‍ സഹകരിയ്ക്കുമെന്നും അദ്ദേഹം പറയുന്നു.

English summary
No personal rivalry towards Pinarayi Vijayan: Sitaram Yechury.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X