കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണ സാലറി ചലഞ്ച് വേണ്ടെന്ന് മന്ത്രിസഭായോഗ തീരുമാനം, ആഡംബരങ്ങൾ ഒഴിവാക്കി ഓണാഘോഷം

Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയപുനരധിവാസ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനായി ഇത്തവണ സാലറി ചലഞ്ച് വേണ്ടെന്ന് സർക്കാർ തീരുമാനം. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കഴിഞ്ഞ തവണ പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി സർക്കാർ സാലറി ചലഞ്ച് ഏർപ്പെടുത്തിയിരുന്നു. ഒരു വിഭാഗം ജീവനക്കാർ സാലറി ചലഞ്ചിനോട് അനുകൂലമായി പ്രതികരിച്ചിരുന്നെങ്കിലും സാലറി ചലഞ്ച് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.

 ചിദംബരത്തിന് വീണ്ടും തിരിച്ചടി: മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കില്ല, അറസ്റ്റിന് സാധ്യത ചിദംബരത്തിന് വീണ്ടും തിരിച്ചടി: മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കില്ല, അറസ്റ്റിന് സാധ്യത

പ്രളയ ദുരിത ബാധിതർക്കുള്ള അടിയന്തര സഹായം അടുത്ത മാസം ഏഴിന് മുമ്പ് കൊടുത്ത് തീർക്കാനും സർക്കാർ തീരുമാനം എടുത്തു. പ്രത്യേക മാനദണ്ഡങ്ങൾക്ക് അനുസരിച്ചാകും പ്രളയ ബാധിതരെ കണ്ടെത്തുന്നത്. അതത് ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിലായിരിക്കും സഹായത്തിന് അർഹരായവരെ കണ്ടെത്തുന്നത്.

pinarayi

ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് മാത്രമായി സഹായം പരിമിതപ്പെടുത്തേണ്ടതില്ലെന്നും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. അതേ സമയം സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടികൾ ഇത്തവണയും നടത്താൻ തന്നെയാണ് തീരുമാനം. ആർഭാടങ്ങൾ ഒഴിവാക്കിയായിരിക്കും ആഘോഷം. സർക്കാർ ജീവനക്കാർക്കുള്ള ബോണസ് കഴിഞ്ഞ തവണത്തേതുപോലെ ഇത്തവണയും നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

പാലായില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനൊരുങ്ങി പിജെ ജോസഫ്; യുഡിഎഫില്‍ ആശങ്ക, സീറ്റ് കൈവിടുമോപാലായില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനൊരുങ്ങി പിജെ ജോസഫ്; യുഡിഎഫില്‍ ആശങ്ക, സീറ്റ് കൈവിടുമോ

English summary
No salary challenge for flodd relief activities, cabinet decisions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X