കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ലീഗ്‌ മുഖപത്രം ചന്ദ്രികയില്‍ കൂട്ട അവധി; മൂന്ന് മാസമായി ശമ്പളമില്ല !!!

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഫലമുണ്ടായില്ല, ലീഗ് മുഖപത്രം ചന്ദ്രികയുടെ തിരുവനന്തപുരം ബ്യൂറോയിലെ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ട് മൂന്ന് മാസം. ശമ്പളം തരാമെന്ന് പറഞ്ഞ് പറ്റിച്ച മാനേജ്‌മെന്റിനെതിരെ പ്രതിഷേധിച്ച് ആഗസ്റ്റ് ഒന്നിന് തിരുവനന്തപുരം ബ്യൂറോയിലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്തു.

കഴിഞ്ഞ മൂന്ന് മാസമായി തിരുവനന്തപുരം ബ്യൂറോയിലെ പത്രപ്രവര്‍ത്തകരടക്കമുള്ള ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ടില്ല. ആഭ്യന്തര കലഹവവും സാമ്പത്തിക ക്രമക്കേടുകളുമാണ് തിരുവന്തപുരം ബ്യൂറോയിലെ ജീവനക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ചെറിയ പെരുന്നാളിനുള്‍പ്പെടെ ശമ്പളം ലഭിക്കാത്തില്‍ പ്രതിഷേധിച്ച് പ്രൂഫ് സെക്ഷനിലെ ഒരു ജീവനക്കാരന്‍ രാജി വച്ചിരുന്നു.

Chandrika Daily

മാസങ്ങളായി ചന്ദ്രികയില്‍ ശമ്പളം മുടങ്ങുകയാണ്. എന്നാല്‍ ജീവനക്കാര്‍ കൂട്ടത്തോടെ രാജി ഭീഷണി മുഴക്കിയപ്പോള്‍ കുറച്ച് തുക നല്‍കി. പക്ഷേ കഴിഞ്ഞ മൂന്ന് മാസമായി ശമ്പളയിനത്തില്‍ ഒരു രൂപപോലും ലഭിച്ചിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു.ജൂലയ് മാസം അവസാന ആഴ്ചയില്‍ തന്നെ ജീവനക്കാര്‍ അവധിയെടുക്കുമെന്ന് മാനേജ്‌മെന്റിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ട് മാസത്തെ ശമ്പളമെങ്കിലും തന്ന് തീര്‍ക്കണമെന്നായിരുന്നു ആവശ്യം.

Read More: കെഎസ് ആര്‍ടിസി ബസ് മോഷ്ടിച്ച് ഷിബുവിന്‍റെ പ്രതികാരം !!! പോലീസ് കയ്യോടെ പൊക്കി...

ബ്യൂറോ ചീഫ് ഉള്‍പ്പെടെയുള്ളവര്‍ ലീവിനും അപേക്ഷിച്ചു. എന്നാല്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ ജൂലയ് അവസാനം ശമ്പളം നല്‍കാമെന്ന് ഉറപ്പ് നല്‍കി. പക്ഷേ ആ ഉറപ്പ് മാനേജ്‌മെന്റ് പാലിച്ചില്ല. ഇതോടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരടക്കം തിരുവനന്തപുരത്ത് കൂട്ട അവധി എടുക്കുകയായിരുന്നു.

തിരുവനന്തപുരം റസിഡന്റ് എഡിറ്റര്‍ ഇയാസ് മുഹമ്മദ് അഗസ്റ്റ് നാലിനകം ശമ്പളം നല്‍കാമെന്ന് ഉറപ്പ് നല്‍കിയെന്നാണ് വിവരം. തിരുവനന്തപുരം യൂണിറ്റ് മാനേജറും പരസ്യമാനേജറും സാമ്പത്തിക തട്ടിപ്പ് നടത്തിയതായി മാനേജ്‌മെന്റ് കണ്ടെത്തിയതോടെയാണ് തിരുവനന്തപുരത്തെ പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

PK Kunhalikutty

പിആര്‍ഡി പരസ്യ വരുമാനത്തിലടക്കം ഇരുവരും ചേര്‍ന്ന്‌ ക്രമക്കേട് നടത്തിയതായി മാനേജ്‌മെന്റ് കണ്ടെത്തിയരുന്നു. ഇതോടെ തിരുവനന്തപുരത്തെ നിത്യചിലവുകള്‍ക്കും ശമ്പളത്തിനുമുള്ള പണം അവിടെ നിന്ന് തന്നെ കണ്ടെത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ക്രമക്കേട് നടത്തിയ തുക തിരിച്ചടച്ച് ശമ്പളം നല്‍കാനായിരുന്നു മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശം.

ക്രമക്കേട് ചൂണ്ടിക്കാട്ടിയ തിരുവനന്തപുരം മുന്‍ റസിഡന്റ് എഡിറ്റര്‍ ശ്രീജിത്തിനെ യൂണിറ്റ് മാനേജരുടെ ഇടപെടല്‍ മൂലം കണ്ണൂരിലേക്ക് സ്ഥലംമാറ്റിയിരുന്നു. പകരം വന്ന ഇയാസ് മുഹമ്മദിന്റെ നേതൃത്വത്തില്‍ മാനേജുമെന്റമായി സമവായ ചര്‍ച്ചകള്‍ നടക്കുകയാണ്. മാനേജ്‌മെന്റിലെയും എഡിറ്റോറിയല്‍ വിഭാഗത്തിലെയും വിഭാഗീയതയും തര്‍ക്കവും മൂലം ജീവനക്കാരാണ് ദുരിതമനുഭവിക്കുന്നത്.

ചെറിയപെരുനാളിന് ശമ്പളം നല്‍കാത്ത ഒരേയൊരു സ്ഥാപനം ചന്ദ്രികയാണെന്നാണ്‌ ജിവനക്കാരുടെ ആക്ഷേപം. ലീഗ് നേതൃത്വത്തെ കാര്യങ്ങള്‍ ബോധിപ്പിച്ചെങ്കിലും പികെ കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായില്ല.

Read More: ആക്ഷന്‍ ഹീറോ ബിജു സ്‌റ്റൈലില്‍ വയര്‍ലെസ് സെറ്റ് മോഷണം പോയി; പോലീസിനെ ഞെട്ടിച്ച് സ്ത്രീ സ്വരം!!!

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
No salary for three month, Chandrika daily employees protest against Management.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X