Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പള പരിഷ്‌കരണവുമില്ല ശമ്പളവുമില്ല; വീണ്ടും പണിമുടക്കാനൊരുങ്ങി കെഎസ്ആര്‍ടിസി ജീവനക്കാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും പണിമുടക്കിലേക്ക് കടക്കുന്നു. നവമ്പര്‍ മാസം പകുതിയായിട്ടു ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും പണിമുടക്കാനൊരുങ്ങുന്നത്. ഉള്ള ശമ്പളം പോലും കൃത്യമായി കിട്ടാത്തതിനെതിരെ അനിശ്ചിത കാല പണിമുടക്ക് നടത്തുമെന്നും തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ ട്രേഡ് യൂണിയന്‍ പറഞ്ഞു. ശമ്പള പരിഷ്‌കരണം അനന്തമായി നീളുന്നതിനെതിരെ ഈ മാസം 5, 6 തീയതികളില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. എന്നാല്‍ പണിമുടക്ക് കഴിഞ്ഞ് ഒരാഴ്ചയായിട്ടും ഇത് സംബന്ധിച്ച് ചര്‍ച്ചയോ മറ്റോ ഉണ്ടായിട്ടില്ലെന്നും ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളവും ലഭിച്ചിട്ടില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.

സര്‍ക്കാര്‍ സഹായം സംബന്ധിച്ച ഫയലില്‍ ധനവകുപ്പിന്റെ തീരുമാനം നീളുന്നതാണ് ഈ മാസത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിവരം. പ്രതിമാസം 80 കോടിയോളം രൂപയാണ് ശമ്പള വിതരണത്തിന് മാത്രമായി വേണ്ടത്. കഴിഞ്ഞ മാസം ആകെ 113 കോടിയായാരുന്നു വരുമാനം. ഇതില്‍ 60 കോടിയോളം ഇന്ധനച്ചെലവിനും സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങാനുമായി ഉപയോഗിച്ചു. കണ്‍സോര്‍ഷ്യം വായ്പക്കുള്ള തിരിച്ചടവ് കൂടി കഴിഞ്ഞപ്പോള്‍ ഇതില്‍ കാര്യമായ നീക്കിയിരുപ്പൊന്നുമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ പെന്‍ഷനു പുറമേ ശമ്പളത്തിനും സര്‍ക്കാരില്‍ നിന്നുള്ള സഹായം കെഎസ്ആര്‍ടിസിക്ക് അനിവാര്യമാണ്. നിലവില്‍ ശമ്പളവും പെന്‍ഷനുമുള്ള സാമ്പത്തിക സഹായം നല്‍കുന്നത് സര്‍ക്കാര്‍ തന്നെയാണ് അതിനാല്‍ കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി പ്രതിസന്ധി പരിഹരിക്കണമെന്ന് സിപിഐയുടെ ആവശ്യം.

dc

ശമ്പളവും ശമ്പള പരിഷ്‌കരണവും വൈകുന്നതിനെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് നിലവില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് യൂണിയനുകളുമായി ചര്‍ച്ച നടത്തിയതിന് ശേഷം തീയതി പ്രഖ്യാപിക്കുമെന്നും തിങ്കളാഴ്ച കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന് മുന്നില്‍ സത്യാഗ്രഹം സംഘടിപ്പിക്കുമെന്നും ടിഡിഎഫ് നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ പണിമുടക്ക് നടത്തരുതെന്നാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നത് ഗാതഗത മന്ത്രി പറഞ്ഞിരുന്നു. അടുത്ത മാസം ശമ്പളം വിതരണം ചെയ്യുന്നതിന് മുമ്പ് ശമ്പള പരിഷ്‌കരണം ഉറപ്പാക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചിരുന്നു. മാനേജ്മെന്റ് ഇപ്പോള്‍ നല്‍കിയ സ്‌കെയില്‍ അംഗീകരിച്ചാല്‍ മുഖ്യമന്ത്രിയുമായും ധനകാര്യമന്ത്രിയും ആയി ചര്‍ച്ച നടത്താന്‍ സാവകാശം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് ശക്തമായിരുന്നു. കെഎശ്ആര്‍ടിസി പണിമുടക്കായതിനാല്‍ യാത്രക്കാര്‍ ഏറെ വലഞ്ഞിരുന്നു. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസനോണും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതൊന്നും പണിമുടക്കിനെ ബാധിച്ചിരുന്നില്ല. ഡയസ്‌നോണ്‍ പ്രഖ്യാപനം തള്ളി ജീവനക്കാര്‍ ഒന്നടങ്കം പണിമുടക്കിയ കാഴ്ചയായിരുന്നു. കെഎസ്ആര്‍ടിസിയുടെ ഒരു ബസ് പോലും നിരത്തിലിറങ്ങിയിരുന്നില്ല.

കെഎസ്ആര്‍ടിസിയെ അവശ്യ സര്‍വീസായി പരിഗണിക്കുമെന്ന് മന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചിരുന്നു. ജനങ്ങളെ വലക്കുന്ന പ്രവണത തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്നും ജനത്തെ വലച്ചുള്ള കെഎസ്ആര്‍ടിസി യൂണിയനുകളുടെ സമരത്തെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. 2016ല്‍ കാലാവധി പൂര്‍ത്തിയായ ശമ്പള പരിഷ്‌കരണ കരാര്‍ പുതുക്കാതെ ജീവനക്കാരെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ കഴിഞ്ഞ ദിവസം പണിമുടക്കിയത്. ഡയസ്‌നോണ്‍ പ്രഖ്യാപനം തള്ളി ജീവനക്കാര്‍ ഒന്നടങ്കം പണിമുടക്കിയോതോടെ കെഎസ്ആര്‍ടിസിയുടെ ഒരു ബസും നിരത്തിലിറങ്ങിയിരുന്നില്ല. ജീവനക്കാരുടെ ആവശ്യം ന്യായമാണെങ്കിലും ശമ്പള പരിഷ്‌കരണം 30 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും സാവകാശം വേണമെന്നും ഗതാഗാതമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ നിലവില്‍ ശമ്പള പരിഷ്‌ക്കരണണത്തിന് പുറമെ ജീവനക്കാരുടെ ശമ്പളം നല്‍കാത്തതില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+