കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെവ്ക്യൂ സജ്ജമായാല്‍ ദിനം പ്രതി 4.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് മദ്യം; ഞായറും തിങ്കളും അവധി

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും മദ്യവില്‍പ്പന ഉണ്ടായിരിക്കില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍. ഓണ്‍ലൈന്‍ മദ്യവില്‍പ്പനക്കായുള്ള ബെവ്ക്യൂ ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൊവ്വാഴ്ച്ചക്കകം പരിഹരിക്കുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു.

ബെവ്ക്യൂ ആപ്പ് പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ നിരവധി സാങ്കേതിക തടസങ്ങള്‍ നേരിടുന്നുണ്ട്. ഇത് ഉപഭോക്താക്കളേയും ജീവനക്കാരേയും വലക്കുകയാണ്.

bevco

എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച ബെവ്ക്യൂ ആപ്പ് ചൊവ്വാഴ്ച്ച മുതല്‍ പ്രവര്‍ത്തന സജ്ജമാവുമെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ശനിയാഴ്ച്ചത്തേക്കുള്ള മദ്യവില്‍പ്പനക്കുള്ള ബുക്കിംഗ് ഇന്ന് വൈകിട്ട് ആറരക്ക് ആരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ ദിനം പ്രതി 4.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് മദ്യം വിതരണം ചെയ്യാന്‍ കഴിയുമെന്നും ബിവറേജസ് വ്യക്തമാക്കി.

ആദ്യഘട്ടത്തില്‍ ചില പ്രതിസന്ധികള്‍ നേരിട്ടെങ്കിലപം ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. എക്‌സൈസ് മന്ത്രി വിളിച്ച യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെറിയ ചില പോരായ്മകള്‍ പരിഹരിച്ചാല്‍ ആപ്പ് സജ്ജമാകുമെന്ന ഐടി വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ചാണ് ബെവ്ക്യൂ ആപ്പുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്ന് വൈകിട്ടോടെ പരിഹരിക്കുമെന്നും എക്‌സൈസ് മന്ത്രി വ്യക്തമാക്കി.

ആപ്പിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ഐടി സെക്രട്ടറി എം ശിവശങ്കറും സ്റ്റാര്‍ട്ട് അപ് മിഷന്‍ സിഇഒ സജി ഗോപിനാഥും നേരിട്ട് പരിശോധിക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. കൊച്ചി ആസ്ഥാനമായ ഫെയര്‍കോഡ് എന്ന കമ്പനിയാണ് ആപ്പിന്റെ നിര്‍മാതാക്കള്‍.
പ്രധാനമായും ഒടിപി ലഭിക്കാത്തതാണ് പലരുടേയും പ്രശ്നം. എന്നാല്‍ കൂടുതല്‍ ഒടിപി സേവന ദാതാക്കളെ കൊണ്ട് വരുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാവുമെന്ന് ഫെയര്‍കോഡ് അധികൃതര്‍ അറിയിച്ചത്.

ഒടിപി ലഭ്യമാക്കുന്നതിനായി നിലവില്‍ ഒരു സേവന ദാതാവ് മാത്രമാണുള്ളതെന്നും ആപ്പിലെ തിരക്ക് കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ലെന്നുമാണ് കമ്പനിയുടെ വിശദീകരണം. അതുകൊണ്ടാണ് പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഒടിപി ലഭിക്കാത്തതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

English summary
No Sales of Liquor in Sunday And Monday Said Beverages Corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X