കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുത്തന്‍ വേലിക്കര കൊലപാതകം; റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ റദ്ദാക്കി

കൊലപാതകം അടക്കം വിവിധ വകുപ്പുകളിലായി 23 കേസുകളാണ് റിപ്പര്‍ ജയാനന്ദന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

  • By Nihara
Google Oneindia Malayalam News

കൊച്ചി: പുത്തന്‍വേലിക്കര കൊലപാതകക്കേസില്‍ റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ജീവപര്യന്തം തടവാക്കി ഹൈക്കോടതി ഉത്തരവിട്ടു. റിപ്പര്‍ പ്രതിയായ ദമ്പതി വധക്കേസിലും വധശിക്ഷ റദ്ദാക്കിയിരുന്നു. തൃശൂര്‍ പുത്തന്‍വേലിക്കര നെടുമ്പള്ളി വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ കൊലപ്പെടുത്തുകയും ഭര്‍ത്താവിനെ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് ജയാനന്ദനെ വധശിക്ഷയ്ക്ക് വിധിച്ചത്. 2011 ഒക്ടോബര്‍ 21 നാണ് വധശിക്ഷ വിധിച്ചത്.

2006 ഒക്ടോബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ദേവികയെ ക്രൂരമായി കൊലപ്പെടുത്തുകയും ഭര്‍ത്താവ് രാമകൃഷ്ണനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ദേവികയുടെ കൈയിലുണ്ടായിരുന്ന വള ഊരാന്‍ കഴിയാതിരുന്നതിനാല്‍ കൈപ്പത്തിവെട്ടി മാറ്റിയാണ് ജയാനന്ദന്‍ ഇവരുടെ ആഭരണം മോഷ്ടിച്ചത്. അത്യപൂര്‍വ്വമായ കേസായതിനാല്‍ ജയാനന്ദന് വധശിക്ഷ നല്‍കണമെന്ന് വാദിച്ചുവെങ്കിലും ഹൈക്കോടതി വധശിക്ഷയില്‍ ഇളവ് നല്‍കി.

Jail

കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനിടയില്‍ ആള്‍ക്കാരെ തലയ്ക്ക് ഇടിച്ച് പരിക്കേല്‍പ്പിക്കുന്നതുകൊണ്ടാണ് റിപ്പര്‍ എന്ന പേര് വന്നത്.
കൊലപാതകം അടക്കം വിവിധ വകുപ്പുകളിലായി 23 കേസുകളാണ് റിപ്പര്‍ ജയാനന്ദന്റെ പേരില്‍ രജിസ്ര്‌റര്‍ ചെയ്തിട്ടുള്ളത്. വിവിധ കേസുകളിലായി നിരവധി തവണ ശിക്ഷിക്കപ്പെട്ട ജയാനന്ദന്‍ നിരവധി തവണ ജെയില്‍ ചാടിയിട്ടുണ്ട്.

English summary
Ripper jayandan's sentence changed to life long imprisonment. He accused in 23 cases including murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X