കോഴിക്കോട് രണ്ടര വയസുകാരന്റെ മരണം ഷിഗെല്ല ബാക്ടീരിയ ബാധിച്ചല്ലെന്ന് പരിശോധനാഫലം
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രണ്ടര വയസുകാരന്റെ മരണകാരണം ഷിഗെല്ല ബാക്ചീരിയ ബാധയല്ലെന്ന് സ്ഥിരീകരണം. അടിവാരം തേക്കിരി വീട്ടിൽ അർഷാദിന്റെ രണ്ട് വയസ്സുള്ള മകൻ സയാനെ ഷിഗെല്ല ബാക്ടീരിയ ബാധിച്ചിരുന്നതായി സംശയിച്ചിരുന്നു, സയാന്റെ ഇരട്ട സഹോദരൻ സിയാൻ ഇപ്പോഴും ചികിത്സയിലാണ്. കടുത്ത വയറിളക്കത്തെ തുടർന്നായിരുന്നു ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സാംപിൾ പരിശോധനയിലാണ് കുട്ടിക്ക് ബാക്ടീരിയ ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളെജ് ലാബില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് അക്യൂട്ട് എന്‍സെഫലൈറ്റിസ് സിന്‍ഡ്രോം ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. മലപ്പുറത്ത് രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയത് ഷിഗെല്ല വൈറസായിരുന്നു. ഈ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലും ഷിഗെല്ല ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

രൂക്ഷമായ വയറിളക്കമാണ് ഷിഗെല്ല ബാക്ടീരിയ ബാധിച്ചതിന്റെ ആദ്യ ലക്ഷണം. മലത്തിനൊപ്പം രക്തവും പുറത്തേക്ക് പോകും. മലം കലർന്ന വെള്ളമോ ഭക്ഷണമോ സ്പർശിക്കുന്നതിലൂടെയാണ് പ്രധാനമായും ഷിഗെല്ല മനുഷ്യരിലേക്ക് പ്രവേശിക്കുന്നത്. 2 മുതൽ 4 വയസുവരെ പ്രായത്തിലുള്ള കുട്ടികളിലാണ് കൂടുതലായും ബാക്ടിരിയ ബാധ കണ്ടുവരുന്നത്.
ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷമാണ് ലക്ഷണങ്ങൾ കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. കൃത്യസമയത്ത് ചികിത്സയെടുത്തില്ലെങ്കിൽ ബാക്ടീരിയ വൃക്കകളെയും തലച്ചോറിനെയും ബാധിക്കും. എഴുപതിനായിരും മുതൽ ആറ് ലക്ഷം വരെ ആളുകളാണ് ഒരോ വർഷവും ഷിഗെല്ലാ ബാധയേറ്റ് മരിക്കുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications