കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് രണ്ടര വയസുകാരന്റെ മരണം ഷിഗെല്ല ബാക്ടീരിയ ബാധിച്ചല്ലെന്ന് പരിശോധനാഫലം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രണ്ടര വയസുകാരന്റെ മരണകാരണം ഷിഗെല്ല ബാക്ചീരിയ ബാധയല്ലെന്ന് സ്ഥിരീകരണം. അടിവാരം തേക്കിരി വീട്ടിൽ അർഷാദിന്റെ രണ്ട് വയസ്സുള്ള മകൻ സയാനെ ഷിഗെല്ല ബാക്ടീരിയ ബാധിച്ചിരുന്നതായി സംശയിച്ചിരുന്നു, സയാന്റെ ഇരട്ട സഹോദരൻ സിയാൻ ഇപ്പോഴും ചികിത്സയിലാണ്. കടുത്ത വയറിളക്കത്തെ തുടർന്നായിരുന്നു ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സാംപിൾ പരിശോധനയിലാണ് കുട്ടിക്ക് ബാക്ടീരിയ ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളെജ് ലാബില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് അക്യൂട്ട് എന്‍സെഫലൈറ്റിസ് സിന്‍ഡ്രോം ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. മലപ്പുറത്ത് രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയത് ഷിഗെല്ല വൈറസായിരുന്നു. ഈ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലും ഷിഗെല്ല ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

shigella

രൂക്ഷമായ വയറിളക്കമാണ് ഷിഗെല്ല ബാക്ടീരിയ ബാധിച്ചതിന്റെ ആദ്യ ലക്ഷണം. മലത്തിനൊപ്പം രക്തവും പുറത്തേക്ക് പോകും. മലം കലർന്ന വെള്ളമോ ഭക്ഷണമോ സ്പർശിക്കുന്നതിലൂടെയാണ് പ്രധാനമായും ഷിഗെല്ല മനുഷ്യരിലേക്ക് പ്രവേശിക്കുന്നത്. 2 മുതൽ 4 വയസുവരെ പ്രായത്തിലുള്ള കുട്ടികളിലാണ് കൂടുതലായും ബാക്ടിരിയ ബാധ കണ്ടുവരുന്നത്.

ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷമാണ് ലക്ഷണങ്ങൾ കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. കൃത്യസമയത്ത് ചികിത്സയെടുത്തില്ലെങ്കിൽ ബാക്ടീരിയ വൃക്കകളെയും തലച്ചോറിനെയും ബാധിക്കും. എഴുപതിനായിരും മുതൽ ആറ് ലക്ഷം വരെ ആളുകളാണ് ഒരോ വർഷവും ഷിഗെല്ലാ ബാധയേറ്റ് മരിക്കുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്.

മിഴികൾ നിറയുന്നു...കൈകൾ വിറക്കുന്നു പിഎസ് സി പരീക്ഷയിലെ ഉത്തരക്കടലാസിൽ കവിത; കവിയെ തേടി പോലീസ്മിഴികൾ നിറയുന്നു...കൈകൾ വിറക്കുന്നു പിഎസ് സി പരീക്ഷയിലെ ഉത്തരക്കടലാസിൽ കവിത; കവിയെ തേടി പോലീസ്

English summary
no shigella bacteria in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X