റേഷന്‍ കാര്‍ഡിന് പരിഹാരമില്ല, എന്നിട്ടാണ് മോദിക്ക് പൊങ്കാല ഇടുന്നത്, നാണമില്ലേ സഖാക്കളെ
ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന പട്ടിക തയ്യാറാക്കിയപ്പോള്‍ മൂന്ന് ലക്ഷം കാര്‍ഡുകളുടെ ഇരട്ടിപ്പ് കണ്ടെത്തിയെന്നാണ് മന്ത്രി പറയുന്നത്. ഇതിനെ തുടര്‍ന്ന് മൂന്ന് ലക്ഷം കാര്‍ഡുകള്‍ റദ്ദാ
തിരുവനന്തപുരം :രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച കേന്ദ്രത്തിന്റെ നടപടിയെ വേദികള്‍ തോറും വിമര്‍ശിക്കുന്നതില്‍ മുന്നിലാണ് കേരളത്തിലെ നേതാക്കള്‍. പ്രത്യേകിച്ച് നമ്മുടെ സഖാക്കന്മാര്. എന്നാല്‍ സഖാക്കള്‍ ഭരിക്കുന്ന കേരളത്തിന്റെ അവസ്ഥ എന്താണെന്നു നോക്കൂ.
റേഷന്‍ കാര്‍ഡ് പ്രശ്നങ്ങള്‍ പോലും നേരാം വണ്ണം പരിഹരിക്കാന്‍ കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. റേഷന്‍കാര്‍ഡ് മുന്‍ഗണന പട്ടിക സംബന്ധിച്ച് ഇതുവരെ ലഭിച്ചിരിക്കുന്നത് 13 ലക്ഷം പരാതികളും. ഇതൊന്നും പരിഹരിക്കാതെയാണ് സഖാക്കള്‍ മോദിയെ വിമര്‍ശിക്കുന്നത്.

മൂന്ന് ലക്ഷം കാര്‍ഡുകളുടെ ഇരട്ടിപ്പ്
കേന്ദ്ര നയങ്ങളെ നഖശിഖാന്തം വിമര്‍ശിക്കുന്നവര്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന് പറഞ്ഞത് കേട്ടാല്‍ നന്നായിരിക്കും. ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന പട്ടിക തയ്യാറാക്കിയപ്പോള്‍ മൂന്ന് ലക്ഷം കാര്‍ഡുകളുടെ ഇരട്ടിപ്പ് കണ്ടെത്തിയെന്നാണ് മന്ത്രി പറയുന്നത്

മുന്‍ഗണന ഇതര പട്ടിക ഉടന്‍
മൂന്ന് ലക്ഷം കാര്‍ഡുകള്‍ റദ്ദാക്കുമെന്നും അദ്ദേഹം പറയുന്നു. ഇതോടെ 83 ലക്ഷമായിരുന്ന കാര്‍ഡുകള്‍ 80 ലക്ഷമായി കുറയുമെന്നും മന്ത്രി പി തിലോത്തമന് പറയുന്നു. ഭക്ഷ്യ ഭദ്രത നിയമ പ്രകാരമുള്ള മുന്‍ഗണന ഇതര പട്ടിക ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

13 ലക്ഷം പരാതികള്‍
മുന്‍ഗണന പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ ഇതുവരെ പരിഹരിച്ചിട്ടില്ല. അര്‍ഹതയില്ലാത്ത പലരും മുന്‍ഗണന പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെന്നും അര്‍ഹതയുള്ളവര്‍ പുറത്താക്കപ്പെട്ടിണ്ടെന്നുമാണ് പരാതി. ഇതു സംബന്ധിച്ച് 13 ലക്ഷത്തോളം പരാതികളാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

റേഷന്‍ വിതരണം ഉടന്‍
മുന്‍ഗണന പട്ടികയിലെ 1.54 കോടിക്കു ശേഷമുള്ള 1.21 കോടിയാളുകളാണ് മുന്‍ഗണന ഇതരപട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവര്‍ക്ക് ഈ മാസം തന്നെ അരി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ഗണന പട്ടികയിലുള്ളവര്‍ക്ക് സൗജന്യ റേഷനും ഇതരപട്ടികയിലുള്ളവര്ക്ക് രണ്ട് രൂപയ്ക്ക് ഒരു കിലോ എന്ന തോതില്‍ ഒരാള്‍ക്ക് രണ്ട് കിലോ അരി നല്‍കാനാണ് തീരുമാനം. മുന്‍ഗണന പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനു മുമ്പാണ് ഈ തീരുമാനം നടപ്പാക്കാനൊരുങ്ങുന്നത്.

എല്ലാം ജനങ്ങള്‍ക്കു വേണ്ടി
പുതിയ വിതരണ സംവിധാനത്തില്‍ സര്‍ക്കാരിന് 300 കോടിരൂപയുടെ അധിക ബാധ്യത വരുന്നുണ്ടെന്ന് മന്ത്രി പറയുന്നു. ഇതോടെ നേരത്തെ ഉണ്ടായിരുന്ന 821 കോടിയുടെ ബാധ്യത 1121 ആയി ഉയരുമെന്ന് അദ്ദേഹം. ഭക്ഷ്യ ഭദ്രതാ നിയമം മാര്‍ച്ച് 31നകം നടപ്പാക്കുമെന്നും അദ്ദേഹം പറയുന്നു. റേഷന്‍ സാധനങ്ങള്‍ നേരിട്ട് കടകളിലെത്തിക്കുന്ന വാതില്‍പ്പടി വിതരണം ഏപ്രില്‍ ആദ്യം ആരംഭിക്കുമെന്നും അദ്ദേഹം. രാജ്യത്ത് ഏറ്റവുമധികം ഭക്ഷ്യകമ്മി അനുഭവപ്പെടുന്ന സംസ്ഥാനമാണ് കേരളമെന്നും എന്നിട്ടും കേരളത്തിനുള്ള വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഇത് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും തിലോത്തമന് പറയുന്നു.

എല്ലാം പരിഗണനയിലെന്നു മാത്രം
റേഷന്‍ കടകള്‍ ആധുനീകരിക്കുന്ന കാര്യം പരിഗണനയിലാണെന്നാണ് മന്ത്രി പറയുന്നത്. ഇതിനായി പലിശ രഹിത വായ്പ അനുവദിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം. റേഷന്‍ കടകളില്‍ എടിഎം സംവിധാനം കൊണ്ടു വരുന്നതിനെ കുറിച്ച് എസ്ബിഐയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications