Get Updates
Get notified of breaking news, exclusive insights, and must-see stories!

'വര്‍ഗീയ രാഷ്ട്രീയത്തിന് കേരളത്തില്‍ ഇടമില്ല', ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഐതിഹാസിക വിജയം നേടിയതിന് പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ രാഷ്ട്രീയത്തിന് കേരളത്തില്‍ ഇടമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപി 2016ല്‍ പതിനാറില്‍ കേരളത്തില്‍ തുറന്ന അക്കൗണ്ട് പൂട്ടിക്കുമെന്ന് നേരത്തെ പിണറായി പറഞ്ഞിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ സംപൂജ്യരാണ്.

കേരളത്തില്‍ മഹാവിജയം നേടിക്കളയും എന്ന മട്ടിലാണ് ബിജെപി പുറപ്പെട്ടത്. അവര്‍ ഉന്നയിച്ച അവകാശവാദങ്ങളൊന്നും ഇപ്പോള്‍ താന്‍ പറയുന്നില്ല. സര്‍ക്കാര്‍ രൂപീകരിക്കും എന്ന തരത്തിലുളള പ്രഖ്യാപനങ്ങള്‍ വരെ ബിജെപി നേതാക്കളില്‍ നിന്നും ഉണ്ടായി. അതിന് സാധാരണ ഭൂരിപക്ഷം ആവശ്യമില്ലെന്ന് പോലും പറയുകയുണ്ടായി. തങ്ങള്‍ കുറേ സീറ്റുകള്‍ നേടാന്‍ പോകുന്നു എന്നുളള ധാരണയാണ് അവര്‍ സൃഷ്ടിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

cm

നേമത്ത് 2016ല്‍ ബിജെപി അക്കൗണ്ട് തുറന്നത് അവരുടെ ശക്തി കൊണ്ട് അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യും എന്ന് പറഞ്ഞിരുന്നു. ബിജെപിയെ വിജയിപ്പിക്കാന്‍ വാശിയോടെയുളള പ്രവര്‍ത്തനം അവര്‍ നടത്തി. ബിജെപിയുടെ പ്രമുഖരായ എല്ലാ നേതാക്കളും കേരളത്തില്‍ സമയം കൂടുതല്‍ ചെലവാക്കി. പണം ചെലവഴിച്ച കാര്യത്തില്‍ ആര്‍ക്കും ബിജെപിയോട് മത്സരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

യഥാര്‍ത്ഥ സ്ഥിതി എന്താണെന്ന് അവരുടെ അനുഭവത്തില്‍ നിന്ന് തിരിച്ചറിയേണ്ട സമയം ആണിത്. ഇത് കേരളത്തിന്റെ പ്രത്യേകതയാണ്. കേരളം വര്‍ഗീയതയുടെ വിളനിലമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് ചില സംസ്ഥാനങ്ങളിലെ പോലുളള അതേ രീതി ഇവിടെ എടുത്താല്‍ അത് ഇവിടെ ചിലവാകില്ല. കേരളം മതനിരപേക്ഷതയില്‍ ഊന്നി നില്‍ക്കുന്ന സമൂഹമാണ്. വര്‍ഗീയ രാഷ്ട്രീയത്തിന് കേരളത്തില്‍ ഇടമില്ലെന്ന് ഈ തിരഞ്ഞെടുപ്പ് ഒന്ന് കൂടി വ്യക്തമാക്കിയിരിക്കുകയാണ് എന്നും പിണറായി വിജയന്‍ പറഞ്ഞു.

ഹോട്ട് ലുക്കിൽ നടി ഓവിയ ഹെലൻ, പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
    പുതിയ മന്ത്രിസഭയിൽ ആരൊക്കെ ഇടംപിടിക്കും?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+