Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് പറഞ്ഞതെല്ലാം പൊളിയുന്നോ? പരാതിയില്‍ കേസ് പോലും ഇല്ല...? അപ്പോള്‍ നടിയുടെ മൊഴി?

ദിലീപ് നല്‍കിയ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ പോലും രേഖപ്പെടുത്തിയിട്ടില്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. അതിനിടെയാണ് ദിലീപും നാദിര്‍ഷായും പോലീസില്‍ പരാതിപ്പെട്ടു എന്ന വാര്‍ത്തയും പുറത്ത് വന്നത്.

കഴിഞ്ഞ ദിവസം എഡിജിപി ബി സന്ധ്യ വീണ്ടും നടിയുടെ മൊഴി ആലുവ പോലീസ് ക്ലബ്ബില്‍ വച്ച് രേഖപ്പെടുത്തിയിരുന്നു. എന്തിനാണ് ഇപ്പോള്‍ നടിയുടെ മൊഴി വീണ്ടും എടുത്തത് എന്ന ചോദ്യമാണ് അപ്പോള്‍ ഉയര്‍ന്നത്.

പള്‍സര്‍ സുനി എഴുതിയ കത്തുമായി ബന്ധപ്പെട്ടും, സുനിയുടെ സഹതടവുകാരന്‍ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ചും വാര്‍ത്തകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് ഇക്കാര്യം വീണ്ടും ചര്‍ച്ചയായത്. എന്നാല്‍ അതിനെ കുറിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങള്‍ തെറ്റായിരുന്നോ എന്നാണ് ഇപ്പോള്‍ സംശയം.

ദിലീപിന്റെ പരാതി

ദിലീപിന്റെ പരാതി

പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ആയിരുന്ന വിഷ്ണു എന്ന ഒരാള്‍ ഒന്നര കോടി രൂപ ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തു എന്നാണ് ദിലീപിന്റേയും നാദിര്‍ഷായുടേയും പരാതി. ഏപ്രില്‍ 20 ന് പോലീസ് മേധാവിക്കാണ് ദിലീപും നാദിര്‍ഷായും പരാതി നല്‍കിയത് എന്ന് പറയുന്നു.

നടിയുടെ മൊഴിയെടുത്തത്

നടിയുടെ മൊഴിയെടുത്തത്

ആലുവ പോലീസ് ക്ലബ്ബില്‍ വച്ച് നടിയില്‍ നിന്ന് പോലീസ് വീണ്ടും മൊഴിയെടുത്തിയിരുന്നു. അടുത്തിടെ പുറത്ത് വന്ന ചില വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുക്കല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

തങ്ങളുടെ പരാതിയിലെന്ന്

തങ്ങളുടെ പരാതിയിലെന്ന്

എന്നാല്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളും മൊഴിയെടുക്കലും എല്ലാം തങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് എന്നായിരുന്നു ദിലീപ് പ്രതികരിച്ചത്. പക്ഷേ സത്യം അതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

എഫ്‌ഐആര്‍ പോലും ഇല്ല

എഫ്‌ഐആര്‍ പോലും ഇല്ല

ദിലീപ് നല്‍കിയ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ പോലും രേഖപ്പെടുത്തിയിട്ടില്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. ആലുവ റൂറല്‍ എസ്പിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അന്വേഷണവും അതിലല്ല

അന്വേഷണവും അതിലല്ല

ഇപ്പോള്‍ നടക്കുന്ന അന്വേഷണവും ദിലീപിന്റെ പരാതിയില്‍ അല്ലെന്നാണ് ലഭിക്കുന്ന വിവരം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തന്നെയാണ് അന്വേഷണം നടക്കുന്നത് എന്നാണ് പോലീസ് പറയുന്നത്.

കൂട്ടത്തില്‍ അന്വേഷിക്കുന്നു

കൂട്ടത്തില്‍ അന്വേഷിക്കുന്നു

എന്നാല്‍ ദിലീപിന്റെ പരാതിയെ പോലീസ് തള്ളിക്കളഞ്ഞിട്ടൊന്നും ഇല്ല. പ്രത്യേകം എഫ്‌ഐആര്‍ തയ്യാറാക്കിയിട്ടില്ല എന്നേ ഉള്ളൂ. നിലവിലെ കേസിന്റെ ഭാഗമായി അതും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

പരാതി വ്യാമെന്ന വാര്‍ത്തകള്‍

പരാതി വ്യാമെന്ന വാര്‍ത്തകള്‍

അതിനിടെ ദിലീപും നാദിര്‍ഷായും നല്‍കിയ പരാതി വ്യാജമാണെന്ന രീതിയിലും ചില വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പക്ഷേ, വ്യാജപരാതിയെന്ന് പറയുന്നതല്ലാതെ അത് തെളിയിക്കുന്ന വിവരങ്ങളൊന്നും തന്നെ ഈ വാര്‍ത്തകളില്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

അന്വേഷിക്കാതെ തരമില്ല

അന്വേഷിക്കാതെ തരമില്ല

ദിലീപും നാദിര്‍ഷായും നല്‍കിയ പരാതി അന്വേഷിക്കാതെ മാറ്റി വയ്ക്കാന്‍ പോലീസിന് സാധിക്കില്ല. ഗുരുതരമായ ആരോപണങ്ങളാണ് അതില്‍ ഉന്നയിച്ചിരിക്കുന്നത്. മാത്രമല്ല ബ്ലാക്ക് മെയില്‍ ചെയ്തതിന്റെ രേഖകളും ഇവര്‍ പോലീസിന് കൈമാറിയിട്ടുണ്ട്.

നടി ഒന്നും പറഞ്ഞിട്ടില്ല

നടി ഒന്നും പറഞ്ഞിട്ടില്ല

ആലുവ പോലീസ് ക്ലബ്ബില്‍ മൊഴി നല്‍കിയപ്പോഴും ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി ദിലീപിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് വിവരം. മലയാള സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടു എന്ന ആരോപണം മാത്രമാണ് നടി ഉന്നയിച്ചത് എന്നാണ് പറയപ്പെടുന്നത്.

മനപ്പൂര്‍വ്വം കരിവാരിത്തേക്കാന്‍

മനപ്പൂര്‍വ്വം കരിവാരിത്തേക്കാന്‍

ഇപ്പോള്‍ ദിലീപിനെതിരെ നടക്കുന്നത് മനപ്പൂര്‍വ്വം കരിവാരിത്തേക്കാനുള്ള ശ്രമങ്ങളാണ് എന്നും ആക്ഷേപമുണ്ട്. പുറത്ത് വന്ന പല വിവരങ്ങളുടേയും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+